HOME /NEWS /World / War in Ukraine| ആണവ ഭീഷണിയുമായി വ്ളാഡിമിർ‌ പുട്ടിൻ; സജ്ജമാകാൻ സേനാ തലവന്മാർക്ക് നിർദേശം

War in Ukraine| ആണവ ഭീഷണിയുമായി വ്ളാഡിമിർ‌ പുട്ടിൻ; സജ്ജമാകാൻ സേനാ തലവന്മാർക്ക് നിർദേശം

യുക്രെയ്ൻ അധിനിവേശത്തെ തുടർന്ന് റഷ്യയ്ക്കുമേൽ പാശ്ചാത്യ രാജ്യങ്ങൾ ഉപരോധം കടുപ്പിക്കുന്നതും നാറ്റോ സഖ്യം യുക്രെയ്നെ സഹായിക്കാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമാണ് ഇത്തരത്തിൽ ഒരു ഉത്തരവിനു പിന്നിലെന്നാണ് റിപ്പോർട്ട്

യുക്രെയ്ൻ അധിനിവേശത്തെ തുടർന്ന് റഷ്യയ്ക്കുമേൽ പാശ്ചാത്യ രാജ്യങ്ങൾ ഉപരോധം കടുപ്പിക്കുന്നതും നാറ്റോ സഖ്യം യുക്രെയ്നെ സഹായിക്കാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമാണ് ഇത്തരത്തിൽ ഒരു ഉത്തരവിനു പിന്നിലെന്നാണ് റിപ്പോർട്ട്

യുക്രെയ്ൻ അധിനിവേശത്തെ തുടർന്ന് റഷ്യയ്ക്കുമേൽ പാശ്ചാത്യ രാജ്യങ്ങൾ ഉപരോധം കടുപ്പിക്കുന്നതും നാറ്റോ സഖ്യം യുക്രെയ്നെ സഹായിക്കാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമാണ് ഇത്തരത്തിൽ ഒരു ഉത്തരവിനു പിന്നിലെന്നാണ് റിപ്പോർട്ട്

  • Share this:

    മോസ്കോ: ആണവ ഭീഷണിയുമായിറഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ (Vladimir Putin). ആണവായുധങ്ങൾ (Nuclear Weapons) സജ്ജമാക്കിവെക്കാൻ സേനാ തലവന്മാർക്ക് പുട്ടിൻ നിർദേശം നൽകി. ആണവ പ്രതിരോധ സേനയെ സ്പെഷ്യൽ ഡ്യൂട്ടിയിൽ ഉൾപ്പെടുത്താൻ പ്രതിരോധ മന്ത്രിക്കും സൈനിക മേധാവിക്കും പുട്ടിൻ നിർദേശം നൽകിയെന്നാണ് വിവരം. പാശ്ചാത്യ രാജ്യങ്ങളെ രൂക്ഷമായി വിമർശിച്ച പുട്ടിൻ റഷ്യയ്ക്കെതിരെ നാറ്റോ (NATO) പ്രകോപനപരമായ പ്രസ്താവനകൾ പുറത്തിറക്കുന്നെന്നും അഭിപ്രായപ്പെട്ടതായാണ് റിപ്പോർട്ട്. റഷ്യൻ സേനയിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിലാണ് നാറ്റോ റഷ്യയെ പ്രകോപിപ്പിക്കുന്നതായി പുട്ടിൻ അഭിപ്രായപ്പെട്ടത്.

    യുക്രെയ്ൻ അധിനിവേശത്തെ തുടർന്ന് റഷ്യയ്ക്കുമേൽ പാശ്ചാത്യ രാജ്യങ്ങൾ ഉപരോധം കടുപ്പിക്കുന്നതും നാറ്റോ സഖ്യം യുക്രെയ്നെ സഹായിക്കാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമാണ് ഇത്തരത്തിൽ ഒരു ഉത്തരവിനു പിന്നിലെന്നാണ് റിപ്പോർട്ട്.

    ''റഷ്യയോടുള്ള പാശ്ചാത്യ രാജ്യങ്ങളുടം നിലപാട് സൗഹാർദപരമല്ല. സാമ്പത്തിക ഉപരോധങ്ങൾ ഏർപ്പെടുത്തുന്നതു മാത്രമല്ല, നാറ്റോ നേതാക്കൾ നമ്മുടെ രാജ്യത്തിനെതിരെ വളരെ പ്രകോപനപരമായ പ്രസ്താവനകളും പുറപ്പെടുവിക്കുന്നു''- പുട്ടിൻ ടെലിവിഷൻ ചാനലിനെ അഭിസംബോധന ചെയ്തു കൊണ്ട് പറഞ്ഞു.

    യുക്രെയ്നിലെ സംഘർഷത്തിൽ നേരിട്ട് ഇടപെടുന്ന ഏതൊരു രാജ്യത്തിനും എതിരെ ശക്തമായി തിരിച്ചടിക്കുമെന്ന് റഷ്യ പറഞ്ഞിരുന്നു. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ആണവ ശക്തിയാണ് റഷ്യ. ആണവായുധങ്ങൾ സജ്ജമാക്കാനുള്ള പുട്ടിന്റെ നിർദേശം അതിനാൽ തന്നെ കനത്ത ആശങ്കയാണ് സൃഷ്ടിക്കുന്നത്.

    Also Read- War in Ukraine| യുദ്ധം അവസാനിപ്പിക്കാൻ ചർച്ചയാകാമെന്ന് റഷ്യ; ബെലാറസില്‍വെച്ച് ചര്‍ച്ച നടത്താനാവില്ലെന്ന് യുക്രെയ്ൻ

    ലോകത്തെയാകെ ഞെട്ടിച്ചുകൊണ്ട് യുക്രെയ്‌ൻ അധിനിവേശത്തിന് വ്യാഴാഴ്ചയാണ് റഷ്യൻ പ്രസിഡന്റ് ഉത്തരവിട്ടത്. റഷ്യൻ കരസേന വടക്ക്, കിഴക്ക്, തെക്ക് എന്നിവിടങ്ങളിൽ നിന്ന് യുക്രെയ്നിലേക്ക് ആക്രമണം നടത്തിയെങ്കിലും യുക്രേനിയൻ സൈനികരിൽ നിന്ന് കടുത്ത പ്രതിരോധം നേരിട്ടു, അതിന്റെ തീവ്രത മോസ്കോയെ അത്ഭുതപ്പെടുത്തിയിരിക്കാമെന്ന് പാശ്ചാത്യ സ്രോതസ്സുകൾ പറയുന്നു.

    English Summary: Russian President Vladimir Putin ordered his defence chiefs to put the country’s nuclear “deterrence forces" on high alert Sunday and accused the West of taking “unfriendly" steps against his country. International tensions are already soaring over Russia’s invasion of Ukraine, and Putin’s order will cause further alarm. Moscow has the world’s second-largest arsenal of nuclear weapons and a huge cache of ballistic missiles which form the backbone of the country’s deterrence forces.

    First published:

    Tags: Russia ukraine, Russia ukraine news, Russia-Ukraine war, Vladimir Putin