• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ലോകം വീണ്ടും യുദ്ധഭീതിയില്‍ ?

ആക്രമണങ്ങള്‍ക്ക് ശകത്മായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് റഷ്യ

news18
Updated: April 14, 2018, 3:58 PM IST
ലോകം വീണ്ടും യുദ്ധഭീതിയില്‍ ?
file image
news18
Updated: April 14, 2018, 3:58 PM IST
വാഷിംഗ്ടണ്‍ : സിറിയയില്‍ അമേരിക്ക വ്യോമാക്രമണം ആരംഭിച്ചതോടെ ലോകം വീണ്ടുമൊരു യുദ്ധത്തിന് സാക്ഷ്യം വഹിക്കുമോയെന്ന ആശങ്കകളും ഉയരുന്നു. ആഭ്യന്തര കലാപം രൂക്ഷമായ രാജ്യത്ത് വിമതരെ നേരിടാന്‍ കടുത്ത ആക്രമണങ്ങളാണ് റഷ്യയുടെ സഹായത്തോടെ സിറിയന്‍ ഭരണകൂടം നടത്തുന്നത്. രാസായുധങ്ങള്‍ അടക്കം ഉപയോഗിച്ച് നടത്തുന്ന ആക്രമണങ്ങളില്‍ സ്ത്രീകളും കുട്ടികളും അടക്കമുള്ള സാധാരണക്കാര്‍ കൊല്ലപ്പെടുന്ന സാഹചര്യത്തിലാണ് അമേരിക്കന്‍ ഇടപെടല്‍ ഉണ്ടായിരിക്കുന്നത്.

സാധാരണക്കാരെ ലക്ഷ്യം വച്ചു നടത്തുന്ന അതിക്രമങ്ങള്‍ അനുവദിക്കില്ലെന്നും ശക്തമായ തിരിച്ചടി തന്നെ നേരിടേണ്ടി വരുമെന്നും സിറിയയിലെ ബഷര്‍ അല്‍ അസദ് ഭരണകൂടത്തിന് യുഎസ് പ്രസിഡന്റ് ട്രംപ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ക്രൂരമായ ഈ ആക്രമണങ്ങള്‍ക്ക് പിന്നില്‍ റഷ്യയാണെന്നും അമേരിക്ക ആരോപിച്ചിരുന്നു. എന്നാല്‍ ആഗോളതലത്തിലുള്ള എതിര്‍പ്പുകളെയും ഭീഷണികളെയും മറികടന്ന് സിറിയയില്‍ ആക്രമണം തുടര്‍ന്ന സാഹചര്യത്തിലാണ് യുഎസ് ഇടപെട്ടിരിക്കുന്നത്. ബ്രിട്ടന്റെയും ഫ്രാന്‍സിന്റെയും പിന്തുണ ഇക്കാര്യത്തില്‍ അമേരിക്കയ്ക്കുണ്ട്. സഖ്യരാജ്യങ്ങള്‍ക്കൊപ്പം സിറിയന്‍ തലസ്ഥാനമായ ദമാസ്‌കസില്‍ യുഎസ് നടത്തിയ വ്യോമാക്രമണം സിറിയന്‍ ഭരണകൂടം സ്ഥിരീകരിച്ചിട്ടുണ്ട്. ഏത് തരം ആക്രമണങ്ങളെയും ചെറുക്കാന്‍ തങ്ങള്‍ തയ്യാറാണെന്നായിരുന്നു ഇവരുടെ പ്രതികരണം.

സാധാരണക്കാരെ ബാധിക്കാത്ത തരത്തിലുള്ള കൃത്യമായ ലക്ഷ്യം വച്ചുള്ള സൈനികാ നടപടികള്‍ക്കാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നതെന്നും സിറിയയിലെ രാസായുധ സംഭരണ കേന്ദ്രങ്ങള്‍ പൂര്‍ണ്ണമായും തകര്‍ക്കുമെന്നും യുഎസ് വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോഴത്തെ സൈനിക നീക്കം അസദിന് സാമ്പത്തിക സഹായം നല്‍കുന്ന റഷ്യയ്ക്കും ഇറാനുമുള്ള സന്ദേശമാണെന്ന മുന്നറിയിപ്പും ട്രംപ് നല്‍കിയിട്ടുണ്ട്.ഇറാഖിലെയും അഫ്ഗാനിസ്ഥാനിലെയും സൈനിക നീക്കങ്ങള്‍ക്കു ശേഷം ഇതാദ്യമായാണ് ഒരു രാജ്യത്തിനെതിരെ അമേരിക്കയുടെ നേരിട്ടുള്ള സൈനിക നടപടിയുണ്ടാകുന്നത്. അമേരിക്കന്‍ താത്പ്പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന അസദ് ഭരണകൂടവും ഇവര്‍ക്ക് റഷ്യ നല്‍കുന്ന പിന്തുണയുമാണ് സിറിയയില്‍ യുഎസിന്റെ ഇടപെടലിന് കരുത്ത് പകര്‍ന്നിരിക്കുന്നത്.

അതേസമയം ആക്രമണങ്ങള്‍ക്ക് ശകത്മായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് റഷ്യയും അറിയിച്ചിട്ടുണ്ട്.

 
First published: April 14, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍