• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

സിറിയയിൽ റഷ്യൻ വ്യോമാക്രമണം; 44 മരണം

news18india
Updated: June 8, 2018, 6:12 PM IST
സിറിയയിൽ റഷ്യൻ വ്യോമാക്രമണം; 44 മരണം
news18india
Updated: June 8, 2018, 6:12 PM IST
ബെയ്റൂട്ട്: സിറിയയിൽ റഷ്യൻ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ 44 പേർ കൊല്ലപ്പെട്ടു. 60 പേർക്ക് ഗുരുതരമായി പരിക്കേറ്റു. മരിച്ചവരിൽ 11 സ്ത്രീകളും ആറ് കുട്ടികളും ഉൾപ്പെടുന്നു. മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന.

വിമത മേഖലയായ ഇഡ് ലിബ് പ്രവിശ്യയിലാണ് ആക്രമണം ഉണ്ടായത്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഒറ്റ ആക്രമണം കൊണ്ട് ഇത്രയും അധികം പേർ കൊല്ലപ്പെടുന്ന ഈ വർഷത്തെ ആദ്യ ആക്രമണമാണിതെന്ന് മനുഷ്യാവകാശ പ്രവർത്തകർ വ്യക്തമാക്കി.

സിറിയയിലെ ഏറ്റവുമധികം ജനസംഖ്യയുള്ള പ്രദേശമാണ് വടക്കു പടിഞ്ഞാറൻ ഇഡ് ലിബ്. ഈ മേഖല സർക്കാരുമായി സായുധ പോരാട്ടം നടത്തുന്നവരുടെ നിയന്ത്രണത്തിലാണ്.

അടുത്തിടെ റഷ്യയുടെയും ഇറാന്റെയും സഹായത്തോടെ ഈ മേഖല സർക്കാർ പിടിച്ചെടുത്തതിനെ തുടർന്ന് നിരവധിപേർ ഇവിടെ നിന്ന് പലായനം ചെയ്തിരുന്നു.
First published: June 8, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍