• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

വംശീയ വിവേചനം: അമേരിക്കയിലേക്ക് പോയ യാത്രക്കാരെ ഇന്ത്യയിലേക്ക് മടക്കിയയച്ചു

news18
Updated: March 28, 2018, 1:14 AM IST
വംശീയ വിവേചനം: അമേരിക്കയിലേക്ക് പോയ യാത്രക്കാരെ ഇന്ത്യയിലേക്ക് മടക്കിയയച്ചു
news18
Updated: March 28, 2018, 1:14 AM IST
ന്യൂഡല്‍ഹി: ഇന്ത്യയില്‍നിന്ന് അമേരിക്കയിലേക്ക് തിരിച്ച യാത്രക്കാരെ യാത്രാമധ്യേ റഷ്യയില്‍നിന്ന് ഡല്‍ഹിയിലേക്ക് മടക്കി അയച്ചതായി പരാതി. വംശീയ വിവേചനത്തിന്‍റെ ഭാഗമായാണ് റഷ്യന്‍ വിമാനകമ്പനി അധികൃതര്‍ ഇങ്ങനെ ചെയ്തതെന്ന് യാത്രക്കാര്‍ ആരോപിക്കുന്നു. ന്യൂയോർക്കിലേക്ക് തിരിച്ച വിമാനത്തിൽ ഉണ്ടായിരുന്ന അഞ്ച് ഏഷ്യൻ-അമേരിക്കൻ യാത്രക്കാർക്കാണ് വിമാനത്തിലെ ജീവനക്കാരിൽ നിന്ന് ഇത്തരത്തിൽ ഒരു അനുഭവം ഉണ്ടായതെന്ന് പരാതിയിൽ പറയുന്നു.


ജനുവരി ഏഴിന് ഡൽഹിയിൽ നിന്ന് യു എസിലേക്ക് പുറപ്പെട്ട വിമാനത്തിലായിരുന്നു നാടകീയ സംഭവങ്ങൾ. വിമാനം മോസ്കോയിൽ ഇറക്കിയപ്പോൾ, ന്യൂയോർക്കിലെ കനത്ത മഞ്ഞുവീഴ്ച മൂലം യു എസിലേക്കുള്ള കണക്ഷൻ വിമാനം റദ്ദു ചെയ്തിരുന്നു. തുടർന്ന് ബദൽ സർവീസുകളിൽ ലഭ്യമായ സീറ്റുകൾ ഇല്ലെന്നു മനസ്സിലാക്കിയ യാത്രക്കാർ മോസ്കോയിൽ തന്നെ താമസ സൗകര്യം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടു.



എന്നാൽ ദക്ഷിണേഷ്യൻ വംശജരെയെല്ലാം ഇന്ത്യയിലേക്ക് അയക്കുമെന്നായിരുന്നു എയ്റോഫ്ലോട്ട് ജീവനക്കാരുടെ നിലപാട്. ഇവർ വിമാനത്തിൽ നിന്ന് ഇറങ്ങാൻ കൂട്ടാക്കിയില്ലെങ്കിൽ ബലമായി ഇറക്കിവിടുമെന്നും ജീവനക്കാർ താക്കീത് ചെയ്തു.


അമേരിക്കൻ പൗരന്മാരെ തങ്ങളുടെ ഇഷ്ട‌‍മില്ലാതെ മൂന്നാമതൊരു രാജ്യത്തിലേക്ക് നാടുകടത്താൻ ശ്രമിക്കുന്നത് നിയമവിരുദ്ധമാ‌ണെന്നും ഏറോ ഫ്ളോട്ടിന് എതിരെയുള്ള പരാതിയിൽ പറയുന്നു.


സ്ഥിതിഗതികൾ ശരിയാക്കാൻ എംബസിയുടെ ഡ്യൂട്ടി ഓഫീസർ ശ്രമിച്ചെങ്കിലും ഏറോഫ്ലോട്ട് ജീവനക്കാർ അദ്ദേഹത്തോട് സംസാരിക്കാൻ വിസമ്മതിച്ചു. പകരം, യാത്രക്കാർ ഇന്ത്യയിലേക്ക് മടങ്ങിയില്ലെങ്കിൽ ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ വളരെ വലുതാണെന്നും  ക്രിമിനൽ നടപടികള്‍ ഉൾപ്പെടെ വൻ പിഴകൾ ഒടുക്കേണ്ടി വരുമെന്നുമായിരുന്നു ജീവനക്കാരുടെ പ്രതികരണം.


പരാതി നൽകിയ അഞ്ച് പേരെയും പിന്നീട് ഇന്ത്യയിൽ എത്തിച്ചു. എന്നാ‌ൽ എറോഫ്ലോട്ടിന്റെ ആവർത്തിച്ചുള്ള ഭീഷണിയെത്തുടർന്ന് മറ്റ് മാർഗ്ഗങ്ങൾ ഇല്ലാതെയാണ് തങ്ങൾ ഇന്ത്യയിൽ എത്തിയതെന്ന് ഇവർ പറയുന്നു.


ഡൽഹിയിൽ നിന്ന് ന്യൂയോർക്കിലേക്ക് ഒരാഴ്ചക്ക് ശേഷമേ എയ്റോഫ്ലോട്ട് വിമാനങ്ങളുള്ളു എന്ന വിവരം ഇന്ത്യയിൽ എത്തിച്ചേർന്നതിന് ശേഷമാണ് ഇവർ അറിയുന്നത്.


പരാതി നൽകിയ നാല് യാത്രക്കാർക്ക് ഖത്തർ എയർവേസിലൂടെ വാഷിങ്ടൺ ഡിസിയിലേക്ക് ടിക്കറ്റ് എടുത്താണ് തിരികെ പോയത്.   ആറ് ദിവസം കഴിഞ്ഞ് എയ്റോഫ്ലോട്ട്സിന്റെ തന്നെ വിമാനത്തിലാണ് അൻസുൽ അഗർവാൾ എന്ന അഞ്ചാമൻ മിയാമിയിലേക്ക് പോയത്. അമേരിക്കൻ യാത്രക്കാരുടെ അവകാശങ്ങൾ ലംഘിച്ചെന്ന പരാതിയിൽ മുൻപും ഇത്തരം പരാതികൾ ഉയർന്നിരുന്നു.​
First published: March 28, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍