Russian Foreign Minister| ‘റഷ്യയിൽനിന്ന് ഇന്ത്യ വാങ്ങാനാഗ്രഹിക്കുന്ന എന്തും ഇറക്കുമതി ചെയ്യാൻ തയാറാണ്’: റഷ്യൻ വിദേശകാര്യമന്ത്രി
Russian Foreign Minister| ‘റഷ്യയിൽനിന്ന് ഇന്ത്യ വാങ്ങാനാഗ്രഹിക്കുന്ന എന്തും ഇറക്കുമതി ചെയ്യാൻ തയാറാണ്’: റഷ്യൻ വിദേശകാര്യമന്ത്രി
ക്രൂഡ് ഓയില്‍ ഉള്‍പ്പെടെയുള്ള ഇന്ത്യയുടെ ആവശ്യങ്ങള്‍ റഷ്യ പരിഗണിക്കും. ക്രൂഡ് ഓയില്‍, സാങ്കേതിക വിദ്യ തുടങ്ങി ഇന്ത്യ ആവശ്യപ്പെടുന്നതെന്തും വിതരണം ചെയ്യാന്‍ റഷ്യ തയ്യാറാണ്.
ന്യൂഡല്‍ഹി: റഷ്യയിൽനിന്ന് ഇന്ത്യ കൂടുതൽ വ്യാപാരം ആഗ്രഹിക്കുന്നുണ്ടെങ്കിൽ അത് ചർച്ച ചെയ്യാമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് (Russian Foreign Minister Sergey Lavrov). ഇന്ത്യയുടെ സ്വതന്ത്ര വിദേശനയത്തെ പിന്തുണച്ച അദ്ദേഹം, റഷ്യയിൽനിന്ന് ഇന്ത്യ വാങ്ങാൻ ആഗ്രഹിക്കുന്നതെന്തും ഇറക്കുമതി ചെയ്യാൻ തയാറാണെന്നും അറിയിച്ചു. ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമായി (S Jaishankar) നടത്തിയ ചര്‍ച്ചയ്ക്കുശേഷമാണ് പ്രതികരണം.
യുക്രൈന്-റഷ്യ വിഷയത്തില്‍ ഇന്ത്യയുടെ നിലപാട് ഒരിക്കലും ഏകപക്ഷീയമായിരുന്നില്ലെന്നും റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ് പറഞ്ഞു. ഇന്ത്യയുമായുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താനാണ് റഷ്യ ആഗ്രഹിക്കുന്നതെന്നും ഇന്ത്യയ്ക്ക് ആവശ്യമുള്ളതെന്തും വിതരണം ചെയ്യാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ചില രാജ്യങ്ങള്‍ ഇന്ത്യയേയും ചൈനയേയും തങ്ങള്‍ക്കെതിരേ നിലപാട് സ്വീകരിക്കാന്‍ സമ്മര്‍ദം ചെലുത്തുകയാണെന്ന് അമേരിക്കയെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ട് ലാവ്റോവ് പറഞ്ഞു. ഒരു സമ്മര്‍ദത്തിനും ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധത്തെ ദുര്‍ബലപ്പെടുത്താന്‍ കഴിയില്ല. ഇന്ത്യയുടെ വിദേശ നയം സ്വതന്ത്ര കാഴ്ചപ്പാടും രാജ്യതാത്പര്യങ്ങള്‍ സംരക്ഷിക്കുന്നതുമാണ്. സമാനമാണ് റഷ്യയുടെ വിദേശ നയവും. ഇത് തന്നെയാണ് വലിയ രാജ്യങ്ങളായ തങ്ങളെ നല്ല സുഹൃത്തുക്കളും പങ്കാളികളുമാക്കുന്നത്- ലാവ്റോവ് പറഞ്ഞു.
ക്രൂഡ് ഓയില്‍ ഉള്‍പ്പെടെയുള്ള ഇന്ത്യയുടെ ആവശ്യങ്ങള്‍ റഷ്യ പരിഗണിക്കും. ക്രൂഡ് ഓയില്‍, സാങ്കേതിക വിദ്യ തുടങ്ങി ഇന്ത്യ ആവശ്യപ്പെടുന്നതെന്തും വിതരണം ചെയ്യാന്‍ റഷ്യ തയ്യാറാണ്. ഇക്കാര്യത്തില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ച നടത്തി കാര്യങ്ങളില്‍ അന്തിമ തീരുമാനത്തിലെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതോടൊപ്പം തന്നെ നിലവില്‍ യുക്രെയ്നില്‍ റഷ്യ നടത്തുന്നത് യുദ്ധമെന്ന് വിശേഷിപ്പിക്കാന്‍ കഴിയില്ലെന്നും ലാവ്റോവ് പറഞ്ഞു.
റഷ്യ യുക്രെയ്നില്‍ നടത്തുന്നത് പ്രത്യേക സൈനിക നീക്കമാണ്. റഷ്യയുടെ സുരക്ഷയ്ക്ക് ഭീഷണിയുണ്ടാകുന്ന ഒന്നും സംഭവിക്കില്ലെന്ന് ഉറപ്പ് വരുത്താനാണ് സൈനിക നീക്കമെന്നും ലാവ്റോവ് പറഞ്ഞു. അതേസമയം യുക്രെയ്നുമായുള്ള പ്രശ്നങ്ങള്‍ റഷ്യ ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ആവശ്യപ്പെട്ടു.
യുഎസും യൂറോപ്യൻ രാജ്യങ്ങളും റഷ്യയ്ക്കെതിരെ ഉപരോധമേർപ്പെടുത്തിയിരിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയടക്കമുള്ള രാജ്യങ്ങളുമായി വ്യാപാരബന്ധം ശക്തമാക്കാനാണു റഷ്യയുടെ നീക്കം. റഷ്യയിൽനിന്ന് കുറഞ്ഞ വിലയ്ക്ക് എണ്ണ വാങ്ങാൻ അടുത്തിടെ ധാരണയുണ്ടാക്കിയിരുന്നു.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.