യുക്രെയിനില്‍(Ukraine) ജനവാസ മേഖലയിലേക്ക് ആക്രമണം വ്യാപിപ്പിച്ച് റഷ്യ(Russia). യുക്രെയിനിലെ രണ്ടാമത്തെ പ്രധാന നഗരമായ ഖര്ക്കിവിലെ സര്‍ക്കാര്‍ കെട്ടിടം റഷ്യയുടെ മിസൈല്‍ ആക്രമണത്തില്‍(Missile Attack) തകരുന്നതിന്റെ ദൃശ്യങ്ങള്‍ വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ടു. പ്രധാന നഗരങ്ങളെയാണ് റഷ്യ ലക്ഷ്യം വെക്കുന്നതെന്ന് യുക്രെയിന് വിദേശകാര്യ മന്ത്രാലയം പറയുന്നു.
'മാനുഷിക നിയമങ്ങളെല്ലാം ലംഘിച്ച് റഷ്യ യുദ്ധം വ്യാപിപ്പിക്കുകയാണ്. സാധരണക്കാരായ ജനങ്ങളെ കൊലപ്പെടുത്തുന്നു. യുക്രെയിന്റെ പ്രധാന നഗറങ്ങളെയെല്ലാം ലക്ഷ്യംവെച്ചുകൊണ്ടുള്ള മിസൈല്‍ ആക്രമണമാണ് നടത്തുന്നത്' യുക്രെയിന് വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബ പറഞ്ഞു.
യുക്രെയ്ന് തലസ്ഥാനമായ കീവിനെ ലക്ഷ്യമാക്കി റഷ്യന്‍ സൈനിക വ്യൂഹം നീങ്ങുന്നതിന്റെ ഉപഗ്രഹ ചിത്രങ്ങള്‍ വന്നതിനു പിന്നാലെയാണ് പുതിയ വാര്‍ത്തയും പുറത്തു വന്നിരിന്നു. അമേരിക്കന്‍ ബഹിരാകാശ സാങ്കേതികവിദ്യാ കമ്പനിയായ മാക്സറാണ് ഏറ്റവും പുതിയ ഉപഗ്രഹ ചിത്രങ്ങളില്‍ 67 കിലോമീറ്റര്‍ നീളമുള്ള റഷ്യന്‍ സൈനികവ്യൂഹം നീങ്ങുന്നത് പുറത്തു വിട്ടത്. യുക്രെയിനില്‍ റഷ്യ നടത്തുന്ന സൈനിക നീക്കത്തിന്റെ വ്യാപ്തി എത്രത്തോളമുണ്ടെന്ന് വ്യക്തമാകുന്നതാണ് ചിത്രങ്ങള്‍. ഫെബ്രുവരി 28 ന് പകര്‍ത്തിയ ചിത്രങ്ങളാണിത്.
Russia is waging war in violation of international humanitarian law. Kills civilians, destroys civilian infrastructure. Russiaʼs main target is large cities that now fired at by its missiles.
റഷ്യയുടെ റോക്കറ്റ് ആക്രണത്തില്‍ 70 ല്‍ അധികം സൈനികരും ഷെല്ലാക്രമണങ്ങളില്‍ ഡസനോളം സാധാരണക്കാരും കൊല്ലപ്പെട്ടതായി യുക്രെയ്ന് വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് റഷ്യന്‍ സൈനിക വ്യൂഹത്തിന്റെ ചിത്രങ്ങളും പുറത്തു വന്നത്.
രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ഒരു യൂറോപ്യന്‍ രാജ്യം നേരിടുന്ന ഏറ്റവും വലിയ ആക്രമണമാണ് റഷ്യ യുക്രെയിനു മേല്‍ നടത്തുന്നത്. റഷ്യയുടെ ആക്രമണത്തില്‍ ഇതുവരെ 350 ഓളം പൗരന്മാര് കൊല്ലപ്പെട്ടതായി യുക്രൈന് പുറത്തു വിട്ട കണക്കുകള്‍ പറയുന്നു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.