ലോക്ക്ഡൗൺ കാരണം പോക്കറ്റ് കാലിയായി; റസ്റ്റോറന്റ് തുറക്കാൻ നഗ്ന ക്യാംപയിനുമായി ഉടമകൾ

നൂറുകണക്കിന് ബാർ, റസ്റ്റോറന്റ്. കഫേ ജീവനക്കാരും ഉടമകളുമാണ് ക്യാംപയിനിൽ പങ്കെടുക്കുന്നത്.

News18 Malayalam | news18-malayalam
Updated: June 9, 2020, 9:54 PM IST
ലോക്ക്ഡൗൺ കാരണം പോക്കറ്റ് കാലിയായി; റസ്റ്റോറന്റ് തുറക്കാൻ നഗ്ന ക്യാംപയിനുമായി ഉടമകൾ
ചിത്രം- റോയിട്ടേഴ്സ്
  • Share this:
ലോക്ക്ഡൗൺ കാരണം വരുമാനം നഷ്ടമായ ഒരു കൂട്ടരാണ് റസ്റ്റോറന്റ് ഉടമകൾ. നിയന്ത്രണങ്ങള്‍ നീക്കി റസ്റ്റോറന്റ് തുറക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് റഷ്യയിൽ വേറിട്ട ക്യാംപയിനുമായി രംഗത്തെത്തിയിരിക്കുകയാണ് റസ്റ്റോറന്റ് ഉടമകൾ. തങ്ങളുടെ നഗ്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്താണ് ഹോട്ടലുടമകൾ പ്രതിഷേധിക്കുന്നത്.

നൂറുകണക്കിന് ബാർ, റസ്റ്റോറന്റ്. കഫേ ജീവനക്കാരും ഉടമകളുമാണ് ക്യാംപയിനിൽ പങ്കെടുക്കുന്നത്. സ്വകാര്യഭാഗങ്ങൾ കപ്പ്, പ്ലേറ്റ്. ബോട്ടിലുകൾ, ബാർ സ്റ്റൂളുകൾ എന്നിവ കൊണ്ടാണ് മറച്ചുപിടിച്ചുള്ള ചിത്രങ്ങളാണ് അവർ പങ്കുവെക്കുന്നത്. കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ച്, റസ്റ്റോറന്റുകളും ഹോട്ടലുകളും തുറക്കാൻ അനുവദിക്കണമെന്നാണ് ഇവരുടെ ആവശ്യം.

''ഞങ്ങളുടെ കൈയിൽ ഒന്നുമില്ല. അതുകൊണ്ടാണ് ഞങ്ങൾ നഗ്നരാകുന്നത്''- കസാനിലെ റിലാബ് ഫാമിലി ബാർ ശൃംഖലകളുടെ ഉടമ ആർതർ ഗലായ്ചക് പറഞ്ഞു. അദ്ദേഹത്തിനൊപ്പം 20 തൊഴിലാളികളും ക്യാംപയിനിൽ പങ്കാളികളായി. രണ്ടുമാസത്തെ ലോക്ക്ഡൗണിന് ശേഷം ജൂൺ 11ന് കസാനിലെ റസ്റ്റോറന്റുകൾ തുറക്കാൻ അധികൃതർ അനുമതി നൽകിയിട്ടുണ്ട്.

TRENDING:'മക്കൾ പട്ടിണിയിൽ'; 2000 രൂപ കടം ചോദിച്ച് എസ്.ഐയ്ക്ക് അമ്മയുടെ നിവേദനം; സഹായമെത്തിച്ച് പൊലീസുകാർ[NEWS]DYFI പ്രസിഡന്റ് മുഹമ്മദ് റിയാസിന്റെയും പിണറായി വിജയന്റെ മകള്‍ വീണയുടേയും വിവാഹം; തീയതി ഔദ്യോഗികമായി പിന്നീട് [NEWS]അവൾക്ക് കൂട്ടായി ഇനി ഒരു പെണ്‍കുരുന്ന് ; ഭർത്താവിന്‍റെ വിയോഗമറിയാതെ ആതിര പ്രസവിച്ചു [NEWS]

നഗ്നതാ പ്രദർശനമല്ല ലക്ഷ്യമിടുന്നത്. ജോലി ചെയ്യാനുള്ള അവകാശമാണ് ചോദിക്കുന്നത്- ഷെഫായ പവൽ പറയുന്നു. മാസ്ക് മാത്രം ധരിച്ചാണ് പവലും സഹപ്രവർത്തകരും പ്രതിഷേധത്തിൽ പങ്കെടുത്തത്. സൂപ്പർ മാർക്കറ്റുകളും ഷോപ്പിംഗ് മാളുകളും ഹെയർ സലൂണുകളും പൊതുഗതാഗതവും ഉയർത്തുന്ന അത്ര അപകടം റസ്റ്റോറന്റുകൾ ഉയർത്തുന്നില്ലെന്നും അവർ വ്യക്തമാക്കി.

ഫാർമസികളും അവശ്യവസ്തുക്കള്‍ വിൽക്കുന്ന കടകളും ഒഴികെയുള്ളവ അടച്ചിട്ടുകൊണ്ട് സമ്പൂർണമായ ലോക്ക്ഡൗണാണ് മാർച്ച് മാസം അവസാനം പ്രസിഡന്റ് വ്ളാഡിമിർ പുടിൻ പ്രഖ്യാപിച്ചത്.

First published: June 9, 2020, 9:54 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading