• HOME
 • »
 • NEWS
 • »
 • world
 • »
 • റഷ്യൻ പ്രസിഡന്‍റായി വ്ലാഡിമിർ പുടിന് 2036 വരെ തുടരാം; ജ​​​​​ന​​​​​കീ​​​​​യ വോ​​​​​ട്ടെ​​​​​ടു​​​​​പ്പ് പൂർത്തിയായി

റഷ്യൻ പ്രസിഡന്‍റായി വ്ലാഡിമിർ പുടിന് 2036 വരെ തുടരാം; ജ​​​​​ന​​​​​കീ​​​​​യ വോ​​​​​ട്ടെ​​​​​ടു​​​​​പ്പ് പൂർത്തിയായി

നിലവിലെ പ്രസിഡന്റ് സ്ഥാനം 2024 വരെയാണുള്ളത്. ആറുവര്‍ഷം വീതമുള്ള രണ്ടുതവണ കൂടി ലക്ഷ്യമിട്ടാണ് ഭരണഘടനാ ഭേദഗതി കൊണ്ടുവന്നത്.

റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ

റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ

 • Last Updated :
 • Share this:
  മോസ്ക്കോ: റ​​​​​ഷ്യ​​​​​ന്‍ പ്ര​​​​​സി​​​​​ഡ​​​​​ന്‍റാ​​​​​യി 2036 വ​​​​​രെ വ്ളാ​​​​​ഡി​​​​​മ​​​​​ര്‍ പു​​​​​ടി​​​​​ന്‍ തു​​​​​ട​​​​​രു​​​​​ന്ന​​​​​ത് അനുവദിക്കുന്ന ഭ​​​​​ര​​​​​ണ​​​​​ഘ​​​​​ട​​​​​നാ ഭേ​​​​​ദ​​​​​ഗ​​​​​തി​​​​​യി​​​​ന്മേ​​​​ലു​​​​ള്ള ജ​​​​​ന​​​​​കീ​​​​​യ വോ​​​​​ട്ടെ​​​​​ടു​​​​​പ്പ് പൂ​​​​​ര്‍​​​​​ത്തി​​​​​യാ​​​​​യി. 55 ശതമാനം വോട്ടുകള്‍ എണ്ണി തീര്‍ത്തപ്പോള്‍ 77 ശതമാനം ആളുകള്‍ ഭരണഘടന ഭേദഗതിയെ അനുകൂലിച്ച്‌ വോട്ടുചെയ്തതായി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കോ​​​​​വി​​​​​ഡ്-19 നെ​​​​​ത്തു​​​​​ട​​​​​ര്‍​​​​​ന്ന് കൂ​​​​​ടു​​​​​ത​​​​​ല്‍ ജ​​​​​ന​​​​​പ​​​​​ങ്കാ​​​​​ളി​​​​​ത്തം ഉ​​​​​റ​​​​​പ്പാ​​​​​ക്കാ​​​​​ന്‍ ഒ​​​​​രാ​​​​​ഴ്ച നീ​​​​​ണ്ടു​​​​​നി​​​​​ന്ന വോ​​​​​ട്ടെ​​​​​ടു​​​​​പ്പാ​​​​​ണു ന​​​​​ട​​​​​ത്തി​​​​​യ​​​​​ത്. അതേസമയം വോട്ടെടുപ്പ് ഫലം വ്യാജമാണെന്നാണ് പുടിന്‍റെ വിമർശകർ ആരോപിക്കുന്നത്.

  67 വയസുള്ള പുടിന്‍ 20 വര്‍ഷമായി പ്രധാനമന്ത്രി, പ്രസിഡന്റ് പദവികളിലുണ്ട്. നിലവിലെ പ്രസിഡന്റ് സ്ഥാനം 2024 വരെയാണുള്ളത്. ആറുവര്‍ഷം വീതമുള്ള രണ്ടുതവണ കൂടി ലക്ഷ്യമിട്ടാണ് ഭരണഘടനാ ഭേദഗതി കൊണ്ടുവന്നത്.

  ഭരണഘടന ഭേദഗതി സംബന്ധിച്ച് ലോകത്തെ ഏറ്റവും വലിയ വോട്ടെടുപ്പുകളിൽ ഒന്നാണ് റഷ്യയിൽ നടന്നത്. 78% വോട്ടുകൾ ഭരണഘടന മാറ്റുന്നതിനെ പിന്തുണച്ചിട്ടുണ്ടെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. 21 ശതമാനത്തിലധികം പേർ മാത്രമാണ് എതിരെ വോട്ട് ചെയ്തത്. വോട്ടെടുപ്പ് സുതാര്യമാണെന്നും അതിന്റെ സമഗ്രത ഉറപ്പാക്കാൻ ഉദ്യോഗസ്ഥർ സാധ്യമായതെല്ലാം ചെയ്തുവെന്നും കമ്മീഷൻ മേധാവി എല്ല പാംഫിലോവ പറഞ്ഞു.

  നോവെൽ കൊറോണ വൈറസ് വ്യാപനം കാരണം പ്രതിപക്ഷം ഇപ്പോൾ പ്രതിഷേധിക്കില്ലെന്നും എന്നാൽ പ്രാദേശിക തിരഞ്ഞെടുപ്പുകളിൽ പങ്കെടുക്കുന്നതിൽ നിന്ന് സ്ഥാനാർത്ഥികളെ തടഞ്ഞാലോ അല്ലെങ്കിൽ അവരുടെ ഫലങ്ങൾ വ്യാജമാണെങ്കിലോ പിന്നീട് പ്രക്ഷോഭം നടത്തുമെന്ന് പ്രതിപക്ഷ നേതാവ് നവാൽനി പറഞ്ഞു.

  “പുടിൻ ഏറ്റവും ഭയപ്പെടുന്നത് തെരുവാണ്,” നവാൽനി പറഞ്ഞു. "വൈറസ് ഭീതി ഒഴിയുന്നതോടെ ലക്ഷക്കണക്കിന്, ദശലക്ഷക്കണക്കിന് ആളുകൾ തെരുവിലിറങ്ങാൻ തുടങ്ങും"- നൽവാനി പറഞ്ഞു

  സോവിയറ്റ് സ്വേച്ഛാധിപതി ജോസഫ് സ്റ്റാലിനുശേഷം ആധുനിക റഷ്യൻ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച പുടിൻ, ചൊവ്വാഴ്ച നടന്ന ഒരു വോട്ടെടുപ്പ് പ്രസംഗത്തിൽ ഈ മാറ്റങ്ങൾ സ്വന്തം രാഷ്ട്രീയജീവിതത്തെ എങ്ങനെ ബാധിക്കുമെന്ന് പരാമർശിച്ചില്ല. തന്റെ ഭാവി സംബന്ധിച്ച് ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പുടിനെ സാറിനോട് ഉപമിക്കുന്ന വിമർശകർ, അദ്ദേഹം വീണ്ടും അധികാരത്തിലെത്തുമെന്ന് ഉറപ്പുണ്ടെന്ന് ചില വിശകലന വിദഗ്ധർ പറയുന്നു,
  TRENDING:പ്രവാസികളെ നാട്ടിലെത്തിക്കാൻ സൗജന്യ വിമാനവുമായി സിനിമാ നിർമാതാവ് [NEWS]PM Modi Weibo Account| ചൈനീസ് ആപ്പ് അക്കൗണ്ട് പ്രധാനമന്ത്രി ഒഴിവാക്കിയോ? [NEWS]Covid 19 Priapism കോവിഡ് അസ്വാഭാവിക ഉദ്ധാരണത്തിന് കാരണമാകുന്നു; 66 വയസുള്ള ഫ്രഞ്ചുകാരൻ ഗുരുതരാവസ്ഥയിൽ [NEWS]


  ഓരോ ദിവസവും ആയിരക്കണക്കിന് പുതിയ COVID-19 കേസുകൾ റഷ്യ റിപ്പോർട്ട് ചെയ്യുന്നതോടെ, എതിരാളികൾക്ക് പ്രതിഷേധം പ്രകടിപ്പിക്കാൻ കഴിയുന്നില്ലെങ്കിലും ഓൺലൈനിൽ വോട്ടിനെ പരിഹസിക്കുകയും ചെയ്യുന്ന ട്രോളുകളും ഫോട്ടോയുമൊക്കെ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
  Published by:Anuraj GR
  First published: