സെപ്റ്റംബർ 25ന് ന്യൂയോർക്കിൽ നടക്കേണ്ടിയിരുന്ന സാർക്ക് വിദേശകാര്യ മന്ത്രിമാരുടെ യോഗം റദ്ദാക്കി. യുദ്ധത്തിൽ തകർന്ന രാജ്യമായ അഫ്ഗാനിസ്ഥാനെ പ്രതിനിധീകരിച്ച് താലിബാൻ പ്രതിനിധിയെ പങ്കെടുപ്പിക്കണമെന്ന പാകിസ്ഥാന്റെ ആവശ്യം അംഗരാജ്യങ്ങൾ തള്ളിയതോടെയാണ് യോഗം റദ്ദാക്കിയത്.
അഫ്ഗാനിസ്ഥാനിലെ താലിബാൻ പ്രതിനിധിയെ ദക്ഷിണേഷ്യൻ അസോസിയേഷൻ ഫോർ റീജിയണൽ കോ-ഓപ്പറേഷന്റെ (സാർക്ക്) വിദേശകാര്യ മന്ത്രിമാരുടെ വാർഷിക സമ്മേളനത്തിൽ പങ്കെടുക്കാൻ അനുവദിക്കണമെന്ന് ഇമ്രാൻ ഖാന്റെ നേതൃത്വത്തിലുള്ള പാകിസ്ഥാൻ സർക്കാർ അംഗരാജ്യങ്ങളോട് ആവശ്യപ്പെട്ടതിനെ തുടർന്നാണ് തീരുമാനം.
ന്യൂയോർക്കിൽ നടക്കുന്ന യുഎൻ ജനറൽ അസംബ്ലിയുടെ (യുഎൻജിഎ) 76-ാമത് സമ്മേളനത്തോട് അനുബന്ധിച്ചാണ് സാർക്ക് ഉച്ചകോടി നടത്താനിരുന്നത്. പാക്കിസ്ഥാന്റെ ആവശ്യം എല്ലാ സാർക്ക് അംഗരാജ്യങ്ങളും ഏകകണ്ഠമായി എതിർത്തുവെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളിൽ നിന്നുള്ള വിവരം.
മുൻ പ്രധാനമന്ത്രി അഷ്റഫ് ഗനിയുടെ നേതൃത്വത്തിലുള്ള അഫ്ഗാൻ സർക്കാർ സാർക് യോഗത്തിൽ അഫ്ഗാനിസ്ഥാനെ പ്രതിനിധീകരിക്കുന്നില്ലെന്ന് സാർക്ക് ചെയർ നേപ്പാൾ ഉറപ്പ് നൽകണമെന്നും പാകിസ്ഥാൻ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ "സാർക് ചെയർ നേപ്പാൾ പാകിസ്ഥാനോ താലിബാൻ നേതൃത്വത്തിനോ അത്തരം ഒരു ഉറപ്പ് നൽകാൻ വിസമ്മതിച്ചു, അതിനാൽ കൂടിക്കാഴ്ച റദ്ദാക്കി," അടുത്ത വൃത്തങ്ങൾ സ്ഥിരീകരിച്ചു.
Also Read-
58 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ആറാം വയസ്സില്‍ നഷ്ടപ്പെട്ട അമ്മയെ കണ്ടെത്തി 64കാരന്കഴിഞ്ഞ വർഷം കോവിഡ് -19 മഹാമാരി കാരണം സമ്മേളനം വെർച്വലായി നടത്തിയിരുന്നു. അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ഭൂട്ടാൻ, ഇന്ത്യ, മാലിദ്വീപ്, നേപ്പാൾ, പാകിസ്ഥാൻ, ശ്രീലങ്ക എന്നിങ്ങനെ എട്ട് അംഗരാജ്യങ്ങൾ അടങ്ങുന്നതാണ് സാർക്ക്. നിരീക്ഷക പദവിയുള്ള രാജ്യങ്ങളിൽ ഓസ്‌ട്രേലിയ, ചൈന, യൂറോപ്യൻ യൂണിയൻ, ഇറാൻ, ജപ്പാൻ, മൗറീഷ്യസ്, മ്യാൻമർ, ദക്ഷിണ കൊറിയ, അമേരിക്ക എന്നിവ ഉൾപ്പെടുന്നു.
അഫ്ഗാനിസ്ഥാനിൽ താലിബാൻ രാഷ്ട്രീയ അട്ടിമറി നടത്തിയതിന് പിന്നാലെ താലിബാനെ പ്രശംസിച്ച് പാകിസ്ഥാൻ രംഗത്തെത്തിയിരുന്നു. താലിബാൻ അഫ്ഗാനിസ്ഥാനിൽ അടിമത്തത്തിന്‍റെ ചങ്ങലകൾ തകർത്തെന്നാണ് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പറഞ്ഞത്. അഫ്ഗാനിസ്ഥാനിലെ പ്രതിസന്ധി അംഗീകരിക്കുമ്പോഴും താലിബാൻ നടത്തിയ നീക്കങ്ങളെ പ്രശംസിക്കുകയായിരുന്നു പാകിസ്ഥാൻ.
പാകിസ്ഥാൻ ഔദ്യോഗികമായി അഫ്ഗാനിസ്ഥാനിൽ വിശാലമായ ഒരു സർക്കാരാണ് ആഗ്രഹിക്കുന്നതെന്നും സമാധാനപരമായ പരിവർത്തനത്തിനായി സമവായമുണ്ടാക്കാൻ അഫ്ഗാൻ നേതാക്കളുമായി സംസാരിക്കാൻ തയ്യാറാണെന്നും വ്യക്തമാക്കിയിരുന്നു.
Also Read-
World Car-Free Day 2021: ഒരു ദിവസമെങ്കിലും കാർ ഉപയോഗിക്കാതിരിക്കാം; പ്രകൃതിയെ സംരക്ഷിക്കാൻ അത്രയെങ്കിലുംഅഫ്ഗാനിസ്ഥാനില് താലിബാന്‍ ഭരണം പിടിച്ചടക്കിയതില്‍ 55 ശതമാനം പാകിസ്ഥാനികളും സംതൃപ്തരെന്ന് ഗാലപ്പ് പാകിസ്ഥാന്‍ നടത്തിയ സര്‍വേ റിപ്പോർട്ട് വ്യക്തമാക്കുന്നു. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ സര്‍ക്കാര്‍ രൂപീകരിച്ചതില്‍ നിങ്ങള്‍ സന്തോഷിക്കുന്നുണ്ടോ എന്ന ചോദ്യവുമായി 2400 പേര്‍ക്കിടയിൽ നടത്തിയ സര്‍വേയിലാണ് 55 ശതമാനം വരുന്ന പാകിസ്ഥാനികള്‍ താലിബാന്‍ ഭരണത്തില്‍ സംതൃപ്തരാണെന്ന് വ്യക്തമാക്കിയത്.
55 ശതമാനം പേര്‍ സന്തുഷ്ടരാണെന്ന് പറഞ്ഞപ്പോള്‍ 25 ശതമാനം പേര്‍ സന്തുഷ്ടരല്ലെന്നും 20 ശതമാനം പേര്‍ക്ക് വിഷയത്തില്‍ പ്രത്യേകിച്ച് അഭിപ്രായമില്ലെന്നും സര്‍വേ വ്യക്തമാക്കുന്നു.
അഫ്ഗാനിസ്ഥാനില്‍ അധികാരം പിടിച്ചടക്കിയതിന് പിന്നാലെ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് അഫ്ഗാനിസ്ഥാന്‍ എന്നതിന് പകരം ഇസ്ലാമിക് എമിറേറ്റ്‌സ് ഓഫ് അഫ്ഗാനിസ്ഥാന്‍ എന്ന് താലിബാന്‍ പേര് മാറ്റിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.