അഭയാർത്ഥിയുടെ ജീവിതം അനുഭവിച്ചറിയണം; വീഡിയോ ഗെയിമുമായി അഭയാർത്ഥി യുവാവ്

"ജീവിതവും മരണവും കൺമുന്നിൽ കണ്ടുള്ള ഓട്ടമാണ് അഭയാർത്ഥിയുടെ ജീവിതം."

News18 Malayalam | news18-malayalam
Updated: February 23, 2020, 10:32 PM IST
അഭയാർത്ഥിയുടെ ജീവിതം അനുഭവിച്ചറിയണം; വീഡിയോ ഗെയിമുമായി അഭയാർത്ഥി യുവാവ്
Photo: Lucy Nicholson/Reuters
  • Share this:
അഭയാർത്ഥികളുടെ ജീവിതം വാക്കുകളാൽ വിവരിക്കുന്നതിനും അപ്പുറം ദുരിതം നിറഞ്ഞതാണ്. അഭയാർത്ഥികളോടുള്ള ലോകത്തിൻരെ ദയാരഹിത മനോഭാവം മാറ്റാൻ വീഡിയോ ഗെയിം അവതരിപ്പിച്ചിരിക്കുകയാണ് സുഡാനിൽ നിന്നുള്ള ലുവൽ മായൻ എന്ന ഇരുപത്തിയ‍ഞ്ചുകാരൻ.

ദക്ഷിണ സുഡാനിലെ ആഭ്യന്തര യുദ്ധത്തിന്റെ ഇരകളിലൊരാളാണ് മായനും. ജനിച്ച് വീണത് യുദ്ധ ഭൂമിയിൽ. മായൻ ജനിച്ചതിന് പിന്നാലെ കുടുംബം സുഡാനിൽ നിന്ന് പാലായനം ചെയ്തു. ജീവിതത്തിന്റെ പ്രധാനപ്പെട്ട 22 വർഷങ്ങൾ മായൻ കഴിഞ്ഞത് ഉഗാണ്ടയിലെ അഭയാർത്ഥി ക്യാമ്പിലാണ്. പിന്നീട് മായനും കുടുംബവും യുഎസിൽ എത്തുന്നത്.

'സലാം' എന്നാണ് വീഡിയോ ഗെയിമിന്റെ പേര്. അറബ് വാക്കായ സലാമിന്റെ അർത്ഥം സമാധാനം എന്നാണ്. തന്റെ ഗെയിമിലൂടെ വീടും നാടും ഉപേക്ഷിച്ച് ജീവനും കയ്യിൽ വെച്ച് ഓടേണ്ടി വരുന്ന കോടിക്കണക്കിന് ജനങ്ങളോടുള്ള ലോകത്തിന്റെ സമീപനത്തിൽ മാറ്റമുണ്ടാകുമെന്നാണ് മായൻ പ്രതീക്ഷിക്കുന്നത്.

ALSO READ: കുപ്പി, മണല്‍, വെള്ളാരംകല്ല്, പിസ്തയുടെ തൊലി; പാഴ് വസ്തുക്കൾ എന്തുമാകട്ടെ മാളിക്കടവിലെ കുട്ടികളത് മാണിക്യമാക്കും

"അഭയാർത്ഥികളുടെ ജീവിതത്തെ കുറിച്ച് യാതൊരു ധാരണയുമില്ലാത്തവരാണ് പലരും. ജീവിതവും മരണവും കൺമുന്നിൽ കണ്ടുള്ള ഓട്ടമാണ് അത്." മായന്റെ വാക്കുകൾ.

ഇന്ന് വാഷിങ്ടണിൽ സ്വന്തമായി ഗെയിം കമ്പനിയുടെ ഉടമയാണ് മായൻ. ഈ നിലയിൽ എത്താൻ ഈ ഇരുപത്തിയഞ്ചുകാരൻ അനുഭവിച്ചത് സാധാരണ മനുഷ്യന്റെ ചിന്തകൾക്കും അപ്പുറത്തുള്ള കാര്യങ്ങളാണ്.യുദ്ധഭൂമിയിലേക്കാണ് സലാം എന്ന വീഡിയോ ഗെയിം നമ്മെ കൊണ്ടുപോകുക. വിർച്വൽ കഥാപാത്രങ്ങൾക്ക് വേണ്ട ഭക്ഷണവും വെള്ളവും എല്ലാം ഗെയിമിൽ നേടണം. യാഥാർത്ഥ്യം ഉൾകൊള്ളുന്ന വിർച്വൽ ലോകം എന്നാണ് മായൻ സലാമിനെ വിശേഷിപ്പിക്കുന്നത്.

ടെംപിൾ റൺ മോഡലിലാണ് ഗെയിം. അത്രയും പെർഫെക്ഷൻ ഇല്ലെങ്കിലും. അഭയാർത്ഥിയുടെ ജീവൻ നഷ്ടമാകാതിരിക്കാൻ ഭക്ഷണവും വെള്ളവും നേടണം.

കൗരമാരക്കാരേയും യുവാക്കളേയുമാണ് തന്റെ ഗെയിമിലൂടെ മായൻ പ്രതീക്ഷിക്കുന്നത്. അവരാണ് ഭാവി ലോകത്തിന്റെ നിർമാതാക്കൾ. അഭയാർത്ഥി ജീവിതം എങ്ങനെയെന്നറിഞ്ഞാൽ ലോകത്തിൽ വലിയ മാറ്റങ്ങളുണ്ടാകുമെന്ന് മായൻ കണക്കുകൂട്ടുന്നു.

അഭയാർത്ഥി ക്യാമ്പിലെ രജിസ്ട്രേഷൻ സെന്ററിൽ വെച്ച് 12ാം വയസ്സിലാണ് മായൻ ആദ്യമായി ഒരു കമ്പ്യൂട്ടർ കാണുന്നത്. അതാണ് തന്റെ ജീവിതം മാറ്റിമറിച്ചതെന്ന് മായൻ. ഒരിക്കൽ സ്വന്തമായി ഒരു കമ്പ്യൂട്ടർ എന്ന് മായനും സ്വപ്നം കണ്ടു. മകന്റെ സ്വപ്നത്തിനായി അമ്മയുടെ കഠിന പ്രയ്തനം ചെയ്ത് ഒരു ലാപ്ടോപ് വാങ്ങി. ഇന്നും നിധി പോലെ മായൻ ആ ലാപ്ടോപ് സൂക്ഷിക്കുന്നു.

സലാം എന്ന ഗെയിമിലെ പ്രധാന കഥാപാത്രവും മായന്റെ അമ്മയാണ്. ഫെയ്സ്ബുക്കിൽ ഗെയിം അപ് ലോഡ് ചെയ്തതോടെയാണ് മായനും ഗെയിമും ലോകശ്രദ്ധ നേടുന്നത്. സൗജന്യമായി മായന്റെ സലാം ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: February 23, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍