• HOME
  • »
  • NEWS
  • »
  • world
  • »
  • SALIMA MAZARI HAS BEEN ARRESTED BY THE TALIBAN WHO TAKING UP ARMS AGAINST THE TALIBAN

അഫ്ഗാനിസ്ഥാനില്‍ താലിബാനെ നേരിടാന്‍ ആയുധമെടുത്ത വനിതാ ഗവര്‍ണര്‍ സലീമ മസാരി താലിബാന്റെ പിടിയില്‍

മറ്റ് പ്രവിശ്യകള്‍ താലിബാന്‍ കീഴടങ്ങിയപ്പോഴും ബല്‍ഖ് പ്രവിശ്യയിലെ ചഹര്‍ ക്ലിന്റ് ജില്ല ഗവര്‍ണറായ സലീമ മസാരി പിടിച്ചുനില്‍ക്കാനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു

Salima Mazari

Salima Mazari

  • Share this:
    കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ താലിബാനെ നേരിടാന്‍ ആയുധമെടുത്ത വനിതാ ഗവര്‍ണര്‍ സലീമ മസാരി പിടികൂടിയതായി റിപ്പോര്‍ട്ട്. താലിബാന്‍ പിടിച്ചെടുത്തതോടെ ബല്‍ഖ് പ്രവിശ്യയില്‍ ഒളിവില്‍ കഴിയുകയായിരുന്നു സലീമ. കാബൂളിന്റെ നിയന്ത്രണം ശേഷമാണ് സലീമയെ താലിബാന്‍ പിടികൂടിയെന്നാണ് റിപ്പോര്‍ട്ട്. അഫ്ഗാനിസ്ഥാനിലെ മൂന്ന് വനിതാ ഗവര്‍ണര്‍മാരില്‍ ഒരാളാണ് സലീമ.

    മറ്റ് പ്രവിശ്യകള്‍ താലിബാന്‍ കീഴടങ്ങിയപ്പോഴും ബല്‍ഖ് പ്രവിശ്യയിലെ ചഹര്‍ ക്ലിന്റ് ജില്ല ഗവര്‍ണറായ സലീമ മസാരി പിടിച്ചുനില്‍ക്കാനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു. താലിബാന് കീഴടങ്ങാതെ നിന്ന വനിതയുടെ നേതൃത്വത്തിലുള്ള ഏക മേഖലയായിരുന്നു ചഹര്‍ ക്ലിന്റ്.

    കഴിഞ്ഞ വര്‍ഷം സലീമയുടെ ഇടപെടലിനെ തുടര്‍ന്ന് 100 താലിബാന്‍ പ്രവര്‍ത്തകര്‍ കീഴടങ്ങിയത് വലിയ ചര്‍ച്ചയായിരുന്നു. അഫ്ഗാന്‍ വംശജയായ സലീമ മസാരി ഇറാനില്‍ ഒരു അഭയാര്‍ത്ഥിയായി 1980-ലാണ് ജനിച്ചത്. സോവിയറ്റ് യുദ്ധത്തെ തുടര്‍ന്ന് പലായനം ചെയ്തവരാണ് സലീമയുടെ കുടുംബം. ഇറാനില്‍ തന്നെ അവര്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.

    ടെഹ്റാന്‍ സര്‍വകലാശാലയില്‍ നിന്ന് ബിരുദ പഠനം പൂര്‍ത്തിയാക്കിയ സലീമ വിവിധ സര്‍വകലാശാലകളിലും അന്താരാഷ്ട്ര കുടിയേറ്റ സംഘടനയിലും സേവനമനുഷ്ഠിച്ചു. അതിനുശേഷം മാതാപിതാക്കളുമായി സലീമ സ്വന്തം നാടായ അഫ്ഗാനിസ്ഥാനിലേക്ക് തിരികെ വന്നു.

    Also Read-താലിബാനെ വിറപ്പിക്കുന്ന അഫ്ഗാനിസ്ഥാനിലെ വനിതാ ഗവർണർ സലീമ മസാരി ആരാണ്? ഒരു പ്രാദേശിക ജനതയുടെ പോരാട്ടത്തിന്റെ കഥ

    2018-ലാണ് ചാര്‍കിന്റ് എന്ന ജില്ലയില്‍ ഗവര്‍ണറുടെ തസ്തികയില്‍ ഒരു ഒഴിവുണ്ടെന്ന് സലീമ അറിഞ്ഞത്. തന്റെ പൂര്‍വികരുടെ ജന്മദേശം ആയതിനാല്‍ ഈ സ്ഥാനത്തിനായി അപേക്ഷിക്കാന്‍ അവര്‍ തീരുമാനിച്ചു. തുടര്‍ന്നാണ് അവര്‍ ഗവര്‍ണര്‍ പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

    തന്റെ ഭരണ കാലയളവില്‍ താലിബാനെ വിറപ്പിച്ച ഭരണാധികാരി കൂടിയായിരുന്നു സലീമ മസാരി. അഫ്ഗാനിസ്ഥാനില്‍ അധിനിവേശം നടത്തുന്ന താലിബാന്‍ ഭീകരര്‍ക്കെതിരെ സാമ്പ്രദായികമായ വിശ്വാസങ്ങളെയെല്ലാം വെല്ലുവിളിച്ചുകൊണ്ട് നിര്‍ണായകമായ പോരാട്ടത്തിന് നേതൃത്വം നല്‍കുകയാണ് സലീമ എന്ന ഈ പെണ്‍പുലി.
    Published by:Jayesh Krishnan
    First published:
    )}