• HOME
 • »
 • NEWS
 • »
 • world
 • »
 • Salman Rushdie | സല്‍മാന്‍ റഷ്ദിയെ ആക്രമിച്ച പ്രതിയ്ക്ക് ജാമ്യം നിഷേധിച്ച് കോടതി; അഭിമുഖങ്ങള്‍ നല്‍കുന്നതിന് അഭിഭാഷകർക്ക് വിലക്ക്

Salman Rushdie | സല്‍മാന്‍ റഷ്ദിയെ ആക്രമിച്ച പ്രതിയ്ക്ക് ജാമ്യം നിഷേധിച്ച് കോടതി; അഭിമുഖങ്ങള്‍ നല്‍കുന്നതിന് അഭിഭാഷകർക്ക് വിലക്ക്

ജയിലില്‍ മത്തറിനെ ബന്ധപ്പെടാന്‍ ശ്രമിക്കുന്ന മാധ്യമ പ്രവര്‍ത്തകരെ വിലക്കണമെന്നും അദ്ദേഹം ജഡ്ജിയോട് ആവശ്യപ്പെട്ടു.

 • Last Updated :
 • Share this:
  പ്രശസ്ത എഴുത്തുകാരന്‍ സല്‍മാന്‍ റഷ്ദിയെ (salman rushdie) കൊലപ്പെടുത്താന്‍ (murder) ശ്രമിച്ച കേസിലെ പ്രതിയ്ക്ക് ജാമ്യം (bail) നിഷേധിച്ചു. പ്രസംഗവേദിയിലേയ്ക്ക് ഓടിക്കയറി പ്രതിയായ 24കാരന്‍ ഹാദി മത്തര്‍ (hadi matar) സല്‍മാൻ റഷ്ദിയെ ഒന്നിലധികം തവണ കുത്തുകയായിരുന്നു (stabbed). ന്യൂയോര്‍ക്കിലെ ചൗതൗക്വ ഇന്‍സ്റ്റിറ്റിയൂഷനില്‍ വെച്ചായിരുന്നു സംഭവം.

  കറുപ്പും വെളുപ്പും നിറമുള്ള ജയില്‍ യൂണിഫോം ധരിച്ചാണ് മത്തര്‍ കോടതിയില്‍ എത്തിയത്. ജാമ്യാപേക്ഷയില്‍ വാദം നടക്കുമ്പോള്‍ അയാള്‍ നിശബ്ദനായിരുന്നു. മത്തറിന് ക്രിമിനല്‍ റെക്കോര്‍ഡുകള്‍ ഇല്ലെന്നും അയാള്‍ രാജ്യം വിടില്ലെന്നും പബ്ലിക്ക് ഡിഫെന്‍ഡര്‍ നഥാനിയേല്‍ ബറോണ്‍ കോടതിയെ അറിയിച്ചു. ജയിലില്‍ മത്തറിനെ ബന്ധപ്പെടാന്‍ ശ്രമിക്കുന്ന മാധ്യമ പ്രവര്‍ത്തകരെ വിലക്കണമെന്നും അദ്ദേഹം ജഡ്ജിയോട് ആവശ്യപ്പെട്ടു. മത്തറിന് നൂറ് കണക്കിന് ഫോണ്‍കോളുകളാണ് ജയിലില്‍ വരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

  ന്യൂയോര്‍ക്ക് ടൈംസിന് മത്തര്‍ അഭിമുഖം നല്‍കുന്നതിനെതിരെ മറ്റ് ചില മാധ്യമങ്ങള്‍ രംഗത്തു വന്നിരുന്നു. റഷ്ദിയെ എന്തുകൊണ്ടാണ് ഇഷ്ടമല്ലാത്തതെന്ന് ഈ അഭിമുഖത്തില്‍ മത്തര്‍ വ്യക്തമാക്കുന്നുണ്ട്. ഒപ്പം ഇറാന്‍ നേതാവ് ഗാന്‍ഡ് ആയത്തുള്ള റുഹോല്ല ഖൊമേനിയെ അയാള്‍ പ്രശംസിക്കുകയും ചെയ്തിരുന്നു.

  Also Read- ന്യൂയോർക്കിൽ ഗാന്ധി പ്രതിമക്കു നേരെ വീണ്ടും ആക്രമണം; രണ്ടാഴ്ചക്കിടെ രണ്ടാം തവണ

  ചില മുസ്ലീങ്ങള്‍ ദൈവ നിന്ദയായി കരുതുന്ന 'ദ സാത്താനിക് വേഴ്‌സ്' എന്ന നോവലിന്റെ പേരില്‍ റഷ്ദിയെ കൊല്ലും എന്ന് 1989ല്‍ ഖൊമേനി പറഞ്ഞിരുന്നു. റഷ്ദിയെ കൊല്ലുന്നവര്‍ക്ക് ഒരു ഇറാനിയന്‍ ഫൗണ്ടേഷന്‍ 3 മില്യണ്‍ ഡോഷറാണ് പ്രഖ്യാപിച്ചിരുന്നത്.

  മാധ്യമ വാര്‍ത്തകള്‍ പലതും ജൂറി പക്ഷപാതപരമായി കാര്യങ്ങള്‍ വിശകലനം ചെയ്യാന്‍ കാരണമായേക്കുമെന്നും മാത്തറിന്റെ അഭിഭാഷകന്‍ അഭിപ്രായപ്പെട്ടു.

  ''പ്രതിയ്ക്ക് ന്യായമായ വിചാരണയ്ക്ക് അവകാശമുണ്ട്. പ്രതിയ്‌ക്കെതിരെ എന്ത് കുറ്റം ചുമത്തിയാലും ഉചിതമായ വിചാരണ നടപടികള്‍ക്ക് അയാള്‍ അര്‍ഹനാണ്'' എന്നും അഭിഭാഷകനായ ബാരോണ്‍ ചൂണ്ടിക്കാട്ടി. മാധ്യമങ്ങളുമായി ബന്ധപ്പെട്ട അഭിഭാഷകരുടെ ആവശ്യം ജഡ്ജി ഡേവിഡ് ഫോളി നിരസിച്ചു. കേസുമായി ബന്ധപ്പെട്ട അഭിഭാഷകര്‍ ആരും അഭിമുഖങ്ങള്‍ നല്‍കരുതെന്നും ജഡ്ജി ഉത്തരവിട്ടു.

  Also Read- കാബൂളിലെ പള്ളിയില്‍ പ്രാർത്ഥനയ്ക്കിടെ വന്‍ സ്ഫോടനം; 21 പേര്‍ കൊല്ലപ്പെട്ടു

  ‍75കാരനായ സല്‍മാന്‍ റഷ്ദി ഗുരുതര പരിക്കുകളോടെ പെന്‍സില്‍വാനിയയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. അദ്ദേഹത്തിന്റെ കരളിന് തകരാറുണ്ട്. ഒരു കയ്യിലെ ഞരമ്പുകള്‍ മുറിഞ്ഞു, ഒരു കണ്ണ് നഷ്ടപ്പെട്ടു. റഷ്ദിയുടെ ഏജന്റായ ആന്‍ഡ്രു വൈലിയാണ് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിയെക്കുറിച്ചുള്ള ‌ വിവരങ്ങള്‍ പുറത്തുവിട്ടത്. അതേസമയം, സംഭവം മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്ന് ചൗതൗക്വാ കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ജേസണ്‍ ഷ്മിറ്റ് ആരോപിച്ചു.

  എഴുത്തുകാരുടെ സംരക്ഷണത്തെക്കുറിച്ചും ആവിഷ്‌കാര സ്വാതന്ത്രത്തെക്കുറിച്ചും ചര്‍ച്ച ചെയ്യുന്നതിനാണ് റുഷ്ദി ന്യൂയോര്‍ക്കില്‍ എത്തിയത്. പ്രസംഗ വേദിയിലേയ്ക്ക് മാത്തര്‍ ചാടിക്കയറുകയായിരുന്നു. പിറ്റ്സ്ബര്‍ഗിലെ സിറ്റി ഓഫ് അസൈലത്തിന്റെ സഹസ്ഥാപകനായ 73കാരനായ ഹെന്റി റീസ് റഷ്ദിക്കൊപ്പം സ്റ്റേജില്‍ ഉണ്ടായിരുന്നു. അദ്ദേഹത്തിന് നെറ്റിയിലെ മുറിവ് അടക്കം ചെറിയ പരിക്കുകള്‍ പറ്റിയിട്ടുണ്ട്.

  അമ്മയ്ക്കൊപ്പം ന്യൂജേഴ്സിയിലെ ഫെയര്‍വ്യൂവിലാണ് മത്തര്‍ താമസിച്ചിരുന്നത്. കൊലപാതക ശ്രമം, ആക്രമണം എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസ്. കുറ്റം തെളിഞ്ഞാല്‍ ഇയാള്‍ക്ക് പതിറ്റാണ്ടുകള്‍ നീണ്ട ശിക്ഷ ലഭിക്കാന്‍ സാധ്യതയുണ്ട്.
  Published by:Naseeba TC
  First published: