നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • world
    • »
    • സൗദി അറേബ്യ പള്ളികളിലേക്ക് സത്രീകളെ നിയമിക്കുന്നു; നൂറുകണക്കിന് സ്ത്രീകൾക്ക് പരിശീലനം

    സൗദി അറേബ്യ പള്ളികളിലേക്ക് സത്രീകളെ നിയമിക്കുന്നു; നൂറുകണക്കിന് സ്ത്രീകൾക്ക് പരിശീലനം

    Saudi Arabia appoints women to two grand mosques | സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി, 600 ഓളം സ്ത്രീകൾക്ക് ജോലിക്കായി പരിശീലനം നൽകി സൗദി അറേബ്യ

    ചിത്രം: AFP

    ചിത്രം: AFP

    • Share this:
      സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി, 600 ഓളം സ്ത്രീകൾക്ക് ജോലിക്കായി പരിശീലനം നൽകി സൗദി അറേബ്യ. പരിശീലനം നേടിയവർ ഇപ്പോൾ രണ്ട് വലിയ പള്ളികളിലായി വിവിധ റോളുകളിൽ ജോലി ചെയ്യുന്നുണ്ടെന്ന് ട്രിബ്യൂൺ റിപ്പോർട്ട് ചെയ്തു. റിപ്പോർട്ട് അനുസരിച്ച്, രണ്ട് വിശുദ്ധ പള്ളികളുടെ കാര്യങ്ങളുടെ ഉത്തരവാദിത്വമുള്ള ജനറൽ പ്രസിഡൻസി ഇതുവരെ തങ്ങളുടെ ഏജൻസികളിലോ സഹായ ഏജൻസികളിലോ ആയി 600ഓളം വനിതാ ജീവനക്കാരെ പരിശീലിപ്പിച്ചിട്ടുണ്ട്.

      ഇതിൽ 310 സ്ത്രീകൾ വനിതാ വികസന കാര്യങ്ങളുടെ ഡെപ്യൂട്ടി പ്രസിഡന്റായ അൽ-അനൗദ് അൽ-അബൗദിന്റെ നേതൃത്വത്തിലുള്ള വനിതാ വികസന കാര്യ ഏജൻസിയിൽ ജോലി ചെയ്യുന്നു. കൂടാതെ, 200ഓളം സ്ത്രീകൾ വനിതാ ശാസ്ത്ര, ബൗദ്ധിക, മാർഗനിർദേശകാര്യങ്ങൾക്കായുള്ള ഏജൻസിയിൽ ജോലി ചെയ്യുന്നു. ബാക്കിയുള്ളവർ കമേലിയ അൽ-ദാദിയുടെ നേതൃത്വത്തിൽ ഏജൻസി ഫോർ വിമൻസ് അഡ്മിനിസ്ട്രേറ്റീവ് ആന്റ് സർവീസ് അഫയേഴ്സിൽ ജോലി ചെയ്യുന്നു.

      ഈ വർഷം തുടക്കത്തിൽ, ഇസ്ലാമിന്റെ പുണ്യസ്ഥലമായ മക്കയിലും മദീനയിലും സ്റ്റാൻഡ് ഗാർഡായി സൗദി വനിതാ സൈനികരെ നിയമിച്ചിരുന്നു. മക്കയിലെ ഗ്രാൻഡ് പള്ളിയിലെ സുരക്ഷാ സ്ഥിതി നിരീക്ഷിക്കാൻ സൈനിക കാക്കി യൂണിഫോം ധരിച്ച് സ്ത്രീകൾ ആദ്യമായാണ് ജോലി ചെയ്യുന്നത്. ഈ നീക്കം ലോകമെമ്പാടും പ്രശംസിക്കപ്പെട്ടിരുന്നു.



      മക്കയിലേക്കുള്ള ഗ്രാൻഡ് മോസ്ക് -കഅബ- സന്ദർശിക്കുന്നതിനായി വരുന്ന വനിതാ സന്ദർശകരെയും തീർത്ഥാടകരെയും സേവിക്കാനായി നൂറുകണക്കിന് സ്ത്രീകളെ നിയമിച്ചിട്ടുണ്ട്. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ നേതൃത്വത്തിൽ രാജ്യത്ത് നടപ്പാക്കുന്ന വിഷൻ 2030 പദ്ധതികളുടെ ഭാഗമായി സ്ത്രീകൾക്കായി നിരവധി പുതിയ മേഖലകളാണ് തുറന്നു കൊടുത്തിട്ടുള്ളത്.

      വിവിധ സൈനിക തസ്തികകളിലേക്കായി പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാമെന്ന് സൗദി പ്രതിരോധ മന്ത്രാലയം നേരത്തെ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ വർഷം ഡിസംബറിൽ മാത്രം ഇരു ഹറം ഓഫീസുകളും 1500 ോളം സ്ത്രീകളെ മസ്ജിദുൽ ഹറമിന്റെ വിവിധ വിഭാഗങ്ങളിലേക്ക് റിക്രൂട്ട് ചെയ്തിരുന്നു.

      സ്ത്രീശാക്തീകരണത്തിന്റെ ഭാഗമായി സൗദി അറേബ്യ നടത്തുന്ന വിവിധ പ്രവർത്തനങ്ങൾ മുമ്പും ലോക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.  അവിവാഹിതരോ, വിവാഹമോചിതരോ അല്ലെങ്കിൽ വിധവകളോ ആയ സ്ത്രീകളെ  അവരുടെ രക്ഷാധികാരികളായ അടുത്ത ബന്ധുക്കളുടെ സമ്മതമില്ലാതെ ഒറ്റയ്ക്ക് ജീവിക്കാൻ സൗദി അറേബ്യ അനുവാദം നൽകിയതായിരുന്നു അവയിൽ പ്രധാനപ്പെട്ട ഒരു സംഭവം. അവിവാഹിതരായ സ്ത്രീകൾക്ക് അവരുടെ പ്രത്യേക താമസസ്ഥലത്ത് താമസിക്കാനും ഈ ഭേദഗതി സഹായിച്ചു.

      ഇത് കൂടാതെ 18 വയസോ അതിൽ കൂടുതലോ ഉള്ള സ്ത്രീകൾക്ക് അവരുടെ രക്ഷാകർത്താവിന്റെ അനുമതിയില്ലാതെ അവരുടെ ഐഡി കാർഡിൽ പേര് മാറ്റാനുള്ള അനുമതിയും സൗദി അറേബ്യ നൽകിയിരുന്നു.

      2019 -ൽ സൗദി സ്ത്രീകളുടെ യാത്രാ നിയന്ത്രണങ്ങളും അധികൃതർ നീക്കി. 21 വയസ്സിന് മുകളിലുള്ള സ്ത്രീകൾക്ക് പാസ്പോർട്ടിന് അപേക്ഷിക്കാനും സ്വതന്ത്രമായി യാത്ര ചെയ്യാനും അനുവാദം നൽകി. വിവാദമായ പതിറ്റാണ്ടുകൾ പഴക്കമുള്ള നിരോധനം അവസാനിപ്പിച്ച്‌ സൗദി സ്ത്രീകൾക്ക് ഡ്രൈവിംഗിനുള്ള അനുവാദവും നൽകിയിരുന്നു.
      Published by:user_57
      First published:
      )}