• HOME
  • »
  • NEWS
  • »
  • world
  • »
  • Saudi Arabia| സൗദി അറേബ്യയിൽ ഒറ്റ ദിവസം നടപ്പാക്കിയത് 81 വധശിക്ഷകൾ; സമീപകാലത്തെ ഏറ്റവും വലിയ കൂട്ട വധശിക്ഷ

Saudi Arabia| സൗദി അറേബ്യയിൽ ഒറ്റ ദിവസം നടപ്പാക്കിയത് 81 വധശിക്ഷകൾ; സമീപകാലത്തെ ഏറ്റവും വലിയ കൂട്ട വധശിക്ഷ

81 പേരില്‍ 73 പേര്‍ സൗദി പൗരന്മാരും ഏഴ് പേര്‍ യെമനികളും ഒരാള്‍ സിറിയന്‍ പൗരനുമാണ്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    സമീപകാലത്തെ ഏറ്റവും വലിയ കൂട്ട വധശിക്ഷ ( mass execution) നടപ്പാക്കി സൗദി ഭരണകൂടം (Saudi Arabia). കഴിഞ്ഞ ശനിയാഴ്ച്ച 81 വധശിക്ഷയാണ് സൗദിയിൽ നടപ്പാക്കിയത്. സൗദി പ്രസ് ഏജൻസിയാണ് ഇക്കാര്യം അറിയിച്ചത്.

    കൊലപാതകം, തീവ്രവാദ പ്രവർത്തനം തുടങ്ങിയ വകുപ്പുകളിൽ ശിക്ഷിക്കപ്പെട്ടവരുടെ വധശിക്ഷയാണ് നടപ്പാക്കിയത്. 81 പേരില്‍ 73 പേര്‍ സൗദി പൗരന്മാരും ഏഴ് പേര്‍ യെമനികളും ഒരാള്‍ സിറിയന്‍ പൗരനുമാണ്.

    നിരപരാധികളായവരേയും സ്ത്രീകളെയും കുട്ടികളെയും കൊലപ്പെടുത്തിയതുൾപ്പെടെ വിവിധ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ടവരും "അൽ-ഖ്വയ്ദ, ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പ്, യെമനിലെ ഹൂതി വിമതരെ പിന്തുണയ്ക്കുന്നവർ എന്നിവരും വധിക്കപ്പെട്ടവരിൽ ഉൾപ്പെടുന്നുവെന്ന് രാജ്യം അറിയിച്ചു.

    Also Read- Also Read-അഭിപ്രായവ്യത്യാസങ്ങൾക്കിടയിലും ഭിന്നത പരിഹരിക്കുമെന്ന പ്രഖ്യാപനവുമായി ഇസ്രായേലും തുർക്കിയും

    പ്രതികൾക്ക് നിയമപ്രകാരമുള്ള എല്ലാ അവകാശങ്ങളും അഭിഭാഷകനെ ചുമതലപ്പെടുത്താനുള്ള അവകാശവും നൽകിയിരുന്നതായി വാർത്താ ഏജൻസി റിപ്പോർട്ടിൽ പറയുന്നു. നിരവധി ഹീനമായ കുറ്റകൃത്യങ്ങളിൽ ഇവർ കുറ്റവാളികളാണെന്ന് കണ്ടെത്തിയതായും നിരപരാതികളായ സാധാരണ പൗരന്മാരേയും നിയമപാലകരേയും കൊലപ്പെടുത്തിയതായി തെളിഞ്ഞുവെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
    Also Read-അഫ്ഗാനിൽ മലയാളി ഐഎസ് ഭീകരൻ കൊല്ലപ്പെട്ടു: മരിച്ചത് എഞ്ചിനീയറിംഗ് വിദ്യാർത്ഥി

    ലോകത്തെ അപകടത്തിലാക്കുന്ന തീവ്രവാദത്തിനും തീവ്രവാദ പ്രത്യയശാസ്ത്രങ്ങൾക്കും എതിരെ രാജ്യം കർശനവും അചഞ്ചലവുമായ നിലപാട് സൗദി ഭരണകൂടം തുടരുമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

    ഇതിനു മുമ്പ് 2016 ലാണ് സൗദിയിൽ കൂട്ട വധശിക്ഷ നടപ്പാക്കിയത്. പ്രതിപക്ഷ നേതാവായ ഷിയ പുരോഹിതൻ ഉൾപ്പെടെ 47 പേരെയാണ് അന്ന് സൗദി ഭരണകൂടം വധശിക്ഷയ്ക്ക് വിധേയമാക്കിയത്.
    Published by:Naseeba TC
    First published: