പാലസ്തീനും ഇസ്രായേലിനും സ്വന്തം മണ്ണിൽ ജീവിക്കാനുള്ള അവകാശം ഉണ്ടെന്ന് സൗദി രാജകുമാരൻ
news18
Updated: April 4, 2018, 3:41 PM IST
news18
Updated: April 4, 2018, 3:41 PM IST
സൗദി അറേബ്യ ഇസ്രായേൽ ബന്ധത്തിലെ മഞ്ഞ് ഉരുകുന്നതായി റിപ്പോർട്ടുകൾ. ഇസ്രായേലിനെ അനുകൂലിച്ച് സൗദി അറേബ്യൻ കിരീട അവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനാണ് ഇത് സംബന്ധിച്ച പ്രസ്താവന നടത്തിയത്. സ്വതന്ത്രൃ രാജ്യമാവാൻ ഇസ്രായേലിനും അവകാശമുണ്ടെന്നാണ് രാജകുമാരന്റെ നിലപാട്. ചരിത്രത്തിൽ ആദ്യമായാണ് ഈ നിലപാട് സൗദി സ്വീകരിക്കുന്നത്.
ആദ്യമായാണ് ഒരു ഗൾഫ് രാജ്യം ഇസ്രായേലിനെ ഇത്തരത്തിൽ അംഗീകരിക്കുന്നത്. യു എസ് വാർത്താമാസികയായ 'ദ് അറ്റ്ലാന്റിക്ക'ക്കു നൽകിയ അഭിമുകത്തിലാണ് ഈ പരാമർശം നടത്തിയത്. പുണ്യലഗതമായ ജറുസലേമിലെ അൽ അഖ്സ മോസ്ക്ക് സംരക്ഷിക്ക പ്പെടുന്ന കാലത്തോളം ഇസ്രായേലികൾക്ക് സമാധാനമായി ജീവിക്കാമെന്നും സൗദി രാജകുമാരൻ വ്യക്തമാക്കി.
ഇസ്രായേലുമായുള്ള സൗഹൃദത്തിന് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ തയ്യാറാണെന്നതിന്റെ സൂചനകൾ നേരത്തെ ഉണ്ടായിരുന്നു. പാലസ്തീനും ഇസ്രായേലിനും സ്വന്തം മണ്ണിൽ ജീവിക്കാനുള്ള അവകാശം ഉണ്ടെന്ന് അദ്ദേഹം സമ്മതിക്കുകയും ചെയ്തു.
ഇപ്പോഴത്തെ ഭരണാധികാരി സൽമാൻ രാജകുമാരനു ശേഷം കിരീടാവകാശം മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനാണ്. 2002 മുതൽ അറബ് സമാധാന ശ്രമങ്ങൾക്ക് ചുക്കാൻ പിടിക്കുന്നതും സൗദിയാണ്. എന്നാൽ ഇരു രാജ്യങ്ങളും തമ്മിൽ നിലവിൽ നയതന്ത്ര ബന്ധങ്ങളില്ല.

Loading...
Loading...