നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • world
    • »
    • സൗദി അറേബ്യയും ഇസ്രായേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കും; സാധ്യത പ്രവചിച്ച് പ്രതിരോധവൃത്തങ്ങൾ

    സൗദി അറേബ്യയും ഇസ്രായേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കും; സാധ്യത പ്രവചിച്ച് പ്രതിരോധവൃത്തങ്ങൾ

    'സുഡാൻ ഉടൻ തന്നെ ഇസ്രായേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കും. അധികം വൈകാതെ സൗദിയും' എന്നായിരുന്നു പ്രതിരോധ ഉദ്യോഗസ്ഥന്‍റെ വാക്കുകൾ.

    • Share this:
      ബഹ്റൈൻ,യുഎഇ ചുവടു പിടിച്ച് സൗദി അറേബ്യയും ഇസ്രായേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കുമെന്ന് പ്രവചനം. ഒരു മുതിർന്ന പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇസ്രായേൽ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇസ്രായേലുമായുള്ള നയതന്ത്രബന്ധങ്ങൾ സാധാരണനിലയിലാക്കാൻ സുഡാനും തയ്യാറാകുന്നു എന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെയാണ് പട്ടികയിലേക്ക് സൗദി അറേബ്യയുടെ പേരും ഉയരുന്നത്.

      'സുഡാൻ ഉടൻ തന്നെ ഇസ്രായേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കും. അധികം വൈകാതെ സൗദിയും' എന്നായിരുന്നു പ്രതിരോധ ഉദ്യോഗസ്ഥന്‍റെ വാക്കുകൾ. എന്നാൽ ഇക്കാര്യത്തിൽ കൂടുതൽ വിശദീകരണം വന്നിട്ടില്ല. പാലസ്തീന്‍ രാഷ്ട്രം ആകുന്നതിന് മുമ്പ് തന്നെ ഇസ്രായേലുമായി ബന്ധം സ്ഥാപിക്കുന്നത് സംബന്ധിച്ച വാദങ്ങൾ സൗദി നേതാക്കൾ തള്ളിക്കളഞ്ഞിരുന്നു. എന്നാൽ ഇസ്രായേലും-യുഎഇയും തമ്മിൽ കഴിഞ്ഞ മാസം ഒപ്പുവച്ച സമാധാന ഉടമ്പടി അവർ സ്വാഗതം ചെയ്തു എന്നതും ശ്രദ്ധേയമാണ്.

      ഇസ്രായേലുമായുള്ള ബന്ധം നല്ലനിലയിലാക്കുന്ന കാര്യം സൗദി അറേബ്യ പരിഗണിക്കുമെന്നാണ് കരുതുന്നതെന്ന പ്രതീക്ഷ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും പങ്കുവച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ഒക്ടോബറിൽ സൗദി വിദേശകാര്യമന്ത്രി ഫൈസൽ ബിൻ ഫർഹാൻ അൽ സൗദുമായി നടത്തിയ കൂടിക്കാഴ്ചയുടെ പശ്ചാത്തലത്തിലാണ് അദ്ദേഹം ഇത്തരമൊരു പ്രതീക്ഷ അറിയിച്ചത്. ഇസ്രായേല്‍-യുഎഇ കരാറിന് (അബഹാം അക്കോഡ്സ്) സൗദി നൽകിയ പിന്തുണയ്ക്കും നന്ദി അറിയിക്കാനും പോംപിയോ മറന്നില്ല.

      Also Read-UAE-Israel ties | എമിറേറ്റ്സ് എൻ.ബി.ഡിയും ല്യൂമിയും ചർച്ച തുടങ്ങി; യു.എ.ഇ- ഇസ്രായേൽ ബന്ധത്തിൽ സാമ്പത്തിക സഹകരണവും ശക്തമാക്കുന്നു

      ഇസ്രായേലും-യുഎഇയും നയതന്ത്രബന്ധങ്ങള്‍ സാധാരണ നിലയിലാക്കാൻ പോകുന്നുവെന്ന പ്രഖ്യാപനം ഇക്കഴിഞ്ഞ ആഗസ്റ്റിലാണ് വൈറ്റ് ഹൗസ് നടത്തിയത്. പാലസ്തീൻ അഭ്യർഥിച്ചിട്ടു പോലും ഈ നീക്കത്തെ വിമർശിക്കാനോ എതിർക്കാനോ സൗദി തയ്യാറായിരുന്നില്ല. പാലസ്തീൻ ശക്തമായ ഭാഷയിൽ എതിർത്ത കരാറിനെ മേഖലയിൽ സമാധാനം നിലനിർത്താനുള്ള ചരിത്രപരമായ തീരുമാനമായാണ് സൗദി വിശേഷിപ്പിച്ചത്.

      Also Read-'പലസ്തീനുമായുള്ള ബന്ധം ശരിയാകാതെ ഇസ്രയേലുമായുള്ള ബന്ധം സാധാരണ നിലയിലാകില്ല': നിലപാട് വ്യക്തമാക്കി ഖത്തർ

      ഇതിന് പുറമെ ഇസ്രായേലി വിമാനങ്ങൾക്ക് യുഎഇയിലേക്ക് പോകാൻ സൗദി വ്യോമപാത ഉപയോഗിക്കാനും അംഗീകാരം നൽകിയിട്ടുണ്ട്. ട്രംപിന്‍റെ മരുമകനും മുതിർന്ന ഉപദേഷ്ടാവുമായ ജറെഡ് കുഷ്നെർ, സൗദി രാജകുമാരൻ മുഹമ്മദ് ബിൻ സൽമാനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്.

      Also Read-UAE-Israel ties | ഇസ്രായേല്‍ ബഹിഷ്‌കരണം സംബന്ധിച്ച ഫെഡറൽ നിയമം റദ്ദാക്കി യു.എ.ഇ

      ഇസ്രായേലും സൗദി അറേബ്യയുമായുള്ള ബന്ധം അടുത്ത കാലങ്ങളിലായി നല്ല രീതിയിൽ തന്നെ വളർന്നു എന്നാണ് കരുതപ്പെടുന്നത്. ഗൾഫ് മേഖലയിലെ ഇറാനിയൻ സ്വാധീനത്തിനെതിരായ പോരാട്ടത്തില്‍ തന്ത്രപരമായ ഒരു പങ്കാളിയായാണ് ഇസ്രായേലിനെ സൗദി കണക്കാക്കുന്നതെന്നും പറയപ്പെടുന്നു. ഈ സാഹചര്യങ്ങളെല്ലാം വിലയിരുത്തിയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വൈകാതെ ഔദ്യോഗികമായി തന്നെ സാധാരണ നിലയിലേക്കെത്തുമെന്ന പ്രവചനങ്ങളും ഉടലെടുത്തിരിക്കുന്നത്.
      Published by:Asha Sulfiker
      First published: