സൗദി കിരീടാവകാശി പാകിസ്ഥാനിലേക്ക്; സന്ദർശനം 'പുൽവാമ'യിൽ ഒറ്റപ്പെട്ടതിനു പിന്നാലെ

പാക് സന്ദര്‍ശനം കഴിഞ്ഞ് ഈ മാസം 19ന് കിരീടാവകാശി ഇന്ത്യയിലുമെത്തും

news18
Updated: February 17, 2019, 6:53 PM IST
സൗദി കിരീടാവകാശി പാകിസ്ഥാനിലേക്ക്; സന്ദർശനം 'പുൽവാമ'യിൽ ഒറ്റപ്പെട്ടതിനു പിന്നാലെ
സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാൻ
  • News18
  • Last Updated: February 17, 2019, 6:53 PM IST
  • Share this:
ഇസ്‌ലാമാബാദ്: പുല്‍വാമ ആക്രമണത്തെ തുടര്‍ന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള അസ്വാരസ്യം ശക്തമായതിനിടെ സൗദി അറേബ്യന്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ഏഷ്യന്‍ രാജ്യങ്ങളിലെ സന്ദര്‍ശനം ഇന്ന് മുതല്‍ ആരംഭിക്കും. സന്ദര്‍ശനത്തിന്റെ ഭാഗമായി ഞായറാഴ്ച സൗദി കിരീടാവകാശി ആദ്യമെത്തുന്നത് പാകിസ്താനിലാണ്.

മുഹമ്മദ് ബിന്‍ സല്‍മാന്റെ പാക് സന്ദര്‍ശനം ശനിയാഴ്ചയാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ പിന്നീട് ഇത് ഞായറാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. പുല്‍വാമ ഭീകരാക്രമണം നടന്നതിനു പിന്നാലെയായിരുന്നു ഇത്. എന്നാല്‍ യാത്ര നീട്ടിവച്ചതിനുള്ള കാരണം സൗദി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നില്ല. പാകിസ്ഥാന് പുറമെ ഇന്ത്യയും ചൈനയും മുഹമ്മദ് ബിന്‍ സല്‍മാന്റെ സന്ദര്‍ശന പട്ടികയിലുണ്ട്.

സൗദി കിരീടാവകാശി സാമ്പത്തിക സഹായം പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് പകിസ്ഥാൻ. ഇതിനിടയിലാണ് കാശ്മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണമുണ്ടായതും 40 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതും. ആക്രമണത്തിനു പിന്നില്‍ പാകിസ്താനാണെന്ന ആരോപണമാണ് ഇന്ത്യ ഉന്നയിക്കുന്നത്. ഊര്‍ജ മേഖലയിലുള്‍പ്പെടെ രണ്ടായിരം കോടി ഡോളറിന്റെ പരസ്പര നിക്ഷേപ പദ്ധതികളാണ് സൗദി ലക്ഷ്യമിടുതെന്നാണ് സൂചന. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഇാ പ്രഖ്യാപനങ്ങളൊക്കെ ഉണ്ടാകുമോയെന്ന ആശങ്കയിലാണ് പാകിസ്ഥാൻ.

Also Read സുഷമ സ്വരാജിന്റെ സന്ദർശം; ഇന്ത്യയ്ക്കു പിന്നാലെ പാകിസ്താന് മുന്നറിയിപ്പുമായി ഇറാനും

പാക് സന്ദര്‍ശനം കഴിഞ്ഞ് ഈ മാസം 19ന് കിരീടാവകാശി ഇന്ത്യയിലുമെത്തും. രാഷ്ട്രപതി, ഉപരാഷട്രപതി, പ്രധാനമന്ത്രി എന്നിവരുമായി കൂടിക്കാഴ്ച നടത്തും. ഇത് കഴിഞ്ഞ് ഇന്ത്യയുമായും നിര്‍ണായകമായ കരാറുകള്‍ ഒപ്പുവെച്ചേക്കും. അടിസ്ഥാന സ്വകാര്യ മേഖലകളിലായിരിക്കും കരാറുകള്‍. ഇന്ത്യക്ക് ശേഷം ചൈനയാണ് കിരീടാവകാശിയുടെ ലക്ഷ്യം. ഇതിനിടെ ഇന്തോനേഷ്യ, മലേഷ്യ സന്ദര്‍ശനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്.

അതേസമയം പുല്‍വാമ ആക്രമണത്തിനു പിന്നാലെ പാകിസ്ഥാനം ഇന്ത്യ ഒറ്റപ്പെടുത്തുന്നതിനിടയിലാണ് സൗദി കിരീടാവകാശിയുടെ സന്ദര്‍ശനമെന്നതും ശ്രദ്ധേയമാണ്. തീവ്രവാദ സംഘടനകള്‍ക്കെതിരെ പാകിസ്ഥാൻ കര്‍ശന നടപടി എടുക്കണെന്ന ആവശ്യമാണ് ഇന്ത്യ ഉന്നയിച്ചിരിക്കുന്നത്.

First published: February 17, 2019, 6:25 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading