• News
  • Films
  • Gulf
  • Sports
  • Crime
  • Video
  • Photos
  • Buzz
  • Life
  • Opinion
  • Money
  • TV Shows
  • Budget 2019
  • Live TV

സൗദി എംബസി അറ്റസ്റ്റേഷന്‍ ഇനി നോര്‍ക റൂട്‌സിലും


Updated: December 15, 2018, 11:03 PM IST
സൗദി എംബസി അറ്റസ്റ്റേഷന്‍ ഇനി നോര്‍ക റൂട്‌സിലും

Updated: December 15, 2018, 11:03 PM IST
തിരുവനന്തപുരം: കേരളത്തില്‍ നിന്ന് സൗദി അറേബ്യയിലേക്ക് പോകുന്ന ഉദ്യോഗാര്‍ഥികള്‍ക്കായുള്ള സൗദി എംബസ്സി അറ്റസ്റ്റേഷന്‍ സേവനം ഇനി നോര്‍ക റൂട്‌സ് മുഖേനയും.

നോര്‍ക റൂട്‌സിന്റെ തിരുവനന്തപുരം, എറണാംകുളം, കോഴിക്കോട് റീജിയണല്‍ ഓഫീസുകളില്‍ ഇതിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഡിസംബര്‍ 17 മുതല്‍ സേവനം ലഭ്യമായിത്തുടങ്ങും.

കേരളത്തില്‍ നിന്നുള്ള സര്‍വകലാശാലകളുടെ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളാണ് അറ്റസ്റ്റേഷന്‍ ചെയ്യുന്നത്. സര്‍ട്ടിഫിക്കറ്റ് ഒന്നിന് 3500 രൂപയാണ് ഫീസ്.
Loading...

Also Read മലയാളി നഴ്‌സിന്റെ കുഞ്ഞ് മരിച്ചതിനു പിന്നാലെ ഭര്‍ത്താവും ആത്മഹത്യ ചെയ്തു

ഇതോടൊപ്പം അതാത് സര്‍വകലാശാലകളുടെ പരിശോധന ഫീസും, നോര്‍ക്കയുടെ സര്‍വീസ് ചാര്‍ജ്ജും ഈടാക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.norkaroots.net എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

First published: December 15, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍