നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • world
    • »
    • Saudi Support to Pakistan| 31000 കോടിയിലേറെ രൂപയുടെ സാമ്പത്തിക സഹായം; സൗദിക്ക് നന്ദി പറഞ്ഞ് ഇമ്രാൻ ഖാൻ

    Saudi Support to Pakistan| 31000 കോടിയിലേറെ രൂപയുടെ സാമ്പത്തിക സഹായം; സൗദിക്ക് നന്ദി പറഞ്ഞ് ഇമ്രാൻ ഖാൻ

    കഴിഞ്ഞ മൂന്ന് വർഷത്തിനിടെ സൗദി അറേബ്യ പാക്കിസ്ഥാന് നൽകുന്ന രണ്ടാമത്തെ സാമ്പത്തിക സഹായ പാക്കേജാണിത്.

    News18 Malayalam

    News18 Malayalam

    • Share this:
      മൂന്ന് ദിവസത്തെ സൗദി സന്ദർശനത്തിന് ശേഷം പാകിസ്ഥാൻ (Pakistan) പ്രധാനമന്ത്രി ഇമ്രാൻ ഖാൻ (Imran Khan) തിരിച്ച് രാജ്യത്ത് എത്തിയതിന് തൊട്ടുപിന്നാലെ, സൗദി അറേബ്യയിൽ (Saudi Arabia) നിന്ന് പാകിസ്ഥാന് 4.2 ബില്യൺ ഡോളറിന്റെ സാമ്പത്തിക സഹായം പ്രഖ്യാപിച്ചു. സൗദി കിരീടാവകാശിയുടെ മിഡിൽ ഈസ്റ്റ് ഗ്രീൻ ഇനിഷ്യേറ്റീവിൽ പങ്കെടുക്കാനാണ് ഇമ്രാൻ ഖാൻ സൗദിയിലെത്തിയത്. പാകിസ്ഥാന് വേണ്ടിയുള്ള സൗദിയുടെ സാമ്പത്തിക പാക്കേജിൽ 3 ബില്യൺ ഡോളർ ധന സഹായവും 1.2 ബില്യൺ ഡോളറിന്റെ എണ്ണ വിതരണവുമാണ് നീക്കി വച്ചിരിക്കുന്നതെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് വ്യക്തമാക്കുന്നു.

      'സൗദി ഫണ്ട് ഫോർ ഡെവലപ്‌മെന്റ്' ആണ് സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്ഥാനിൽ 3 ബില്യൺ ഡോളറിന്റെ നിക്ഷേപം പ്രഖ്യാപിച്ചത്. പാക് സർക്കാരിന്റെ വിദേശ കറൻസി ശേഖരത്തെ പിന്തുണയ്ക്കുന്നതിനും കൊറോണ മഹാമാരിയുടെ ആഘാതം കുറയ്ക്കുന്നതിനുമാണ് സൗദി സാമ്പത്തിക സഹായം വാ​ഗ്ദാനം ചെയ്തിരിക്കുന്നത്. കൂടാതെ, ഈ വർഷം പെട്രോളിയം ഉൽപന്നങ്ങൾക്കായി 1.2 ബില്യൺ ഡോളറിന്റെ സഹായവും സൗദി വാ​ഗ്ദാനം ചെയ്തിട്ടുണ്ട്.

      പാക്കിസ്ഥാൻ സമ്പദ്‌വ്യവസ്ഥയെ പിന്തുണയ്ക്കുന്നതിൽ തുടർച്ചയായി സൗദി സ്വീകരിക്കുന്ന നിലപാടാണ് ഇതുവഴി വ്യക്തമാകുന്നതെന്ന് സൗദി വാർത്താ ഏജൻസി പറയുന്നു. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ സൗദി അറേബ്യ പാക്കിസ്ഥാന് നൽകുന്ന രണ്ടാമത്തെ സാമ്പത്തിക സഹായ പാക്കേജാണിത്.

      പ്രയാസകരമായ സമയങ്ങളിലെല്ലാം സൗദി അറേബ്യ പാക്കിസ്ഥാനെ പിന്തുണച്ചിട്ടുണ്ടെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന് നന്ദി പറഞ്ഞുകൊണ്ട് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പറഞ്ഞു.

      Also Read-Wedding Dress | കാണാൻ കഴിയില്ലെങ്കിലും, തൊട്ടറിയാം; കാഴ്ചയില്ലാത്ത വരന് വേണ്ടി പ്രത്യേക വിവാഹവസ്ത്രം അണിഞ്ഞ് വധു

      "പാകിസ്ഥാന്റെ സെൻട്രൽ ബാങ്കിൽ 3 ബില്യൺ ഡോളർ നിക്ഷേപം നൽകിയതിന് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനോട് ഞാൻ നന്ദി പറയുന്നു" ഇമ്രാൻ ഖാൻ ട്വീറ്റ് ചെയ്തു. പാകിസ്ഥാൻ മന്ത്രിമാരും ട്വീറ്റുകളിലൂടെ പ്രഖ്യാപനം ജനങ്ങളുമായി പങ്കുവച്ചു. വർദ്ധിച്ചു വരുന്ന ചരക്ക് വിലയും കോവിഡ് പശ്ചാത്തലത്തിലെ വെല്ലുവിളി നിറഞ്ഞ അന്തരീക്ഷവും നേരിടുന്ന പാകിസ്ഥാൻ സമ്പദ്‌വ്യവസ്ഥയെ, സൗദി സമയബന്ധിതമായി സാമ്പത്തികമായി സഹായിച്ചുവെന്നാണ് പലരും ട്വീറ്റിലൂടെ അറിയിച്ചത്.

      സൗദി അറേബ്യ 3 ബില്യൺ ഡോളർ സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്ഥാനിൽ നിക്ഷേപിക്കുമെന്നും 1.2 ബില്യൺ ഡോള‍ർ എണ്ണ പേയ്‌മെന്റുകൾക്കായി നൽകുമെന്നും പാകിസ്ഥാൻ ഇൻഫർമേഷൻ മന്ത്രി ഫവാദ് ചൗധരി ട്വീറ്റിൽ പറഞ്ഞു.

      പാകിസ്ഥാൻ്റെ വ്യാപാര, ഫോറെക്‌സ് അക്കൗണ്ടുകളിലെ സമ്മർദ്ദം ലഘൂകരിക്കാൻ പാക്കേജ് സഹായിക്കുമെന്ന് സൗദി അറേബ്യ സന്ദർശനത്തിൽ പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്ന ഹമ്മദ് അസ്ഹർ പറഞ്ഞു.

      ആഗോള ചരക്ക് വിലയിൽ അടുത്തിടെയുണ്ടായ കുത്തനെയുള്ള വർദ്ധനവിനെ തുടർന്ന് പാക്കിസ്ഥാന്റെ വിദേശനാണ്യ കരുതൽ ശേഖരത്തിലും രൂപയിലും ഉള്ള സമ്മർദ്ദം ലഘൂകരിക്കാൻ സൗദി പാക്കേജ് സഹായിക്കുമെന്ന് പാക് കുവൈറ്റ് ഇൻവെസ്റ്റ്‌മെന്റ് കമ്പനിയുടെ റിസർച്ച് ഹെഡ് സമിയുള്ള താരിഖ് വ്യക്തമാക്കി.
      Published by:Naseeba TC
      First published:
      )}