സൗദി അറേബ്യയ്ക്ക് ആദ്യ വനിതാ സ്ഥാനപതി: നിയമനം അമേരിക്കയിൽ

മുൻ അംബാസഡറായിരുന്ന പ്രിൻസ് ഖാലിദ് ബിൻ സൽമാനെ രാജ്യത്തിന്റെ പ്രതിരോധ മന്ത്രിയായി ചുമതല നൽകി

news18india
Updated: February 24, 2019, 1:47 PM IST
സൗദി അറേബ്യയ്ക്ക് ആദ്യ വനിതാ സ്ഥാനപതി: നിയമനം അമേരിക്കയിൽ
Princess-Reema-bint-Bandar
  • Share this:
റിയാദ്: സൗദ്യ അറേബ്യയിൽ ആദ്യ വനിത സ്ഥാനാപതി ചുമതലയേൽക്കുന്നു. റീമാ ബിന്ദ് ബന്താർ രാജ്ഞിയെയാണ് അമേരിക്കയിലേക്കുള്ള ആദ്യ വനിത സ്ഥാനപതിയായി സൗദി അറേബ്യ തെരഞ്ഞെടുത്തത്.

മുൻ അംബാസഡറായിരുന്ന പ്രിൻസ് ഖാലിദ് ബിൻ സൽമാനെ രാജ്യത്തിന്റെ പ്രതിരോധ മന്ത്രിയായി ചുമതല മാറ്റി കൊണ്ടാണ് വിപ്ലവകരമായ തീരുമാനം സൗദി കൈക്കൊണ്ടത്. സൗദി രാജാവ് മുഹമ്മദ് ബിൻ സൽമാന്റെ സഹോദരനാണ് മുൻ അമ്പാസിഡറായിരുന്ന പ്രിൻസ് ഖാലിദ് ബിൻ സൽമാൻ.

Also read: ദുബായി വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു; ഭര്‍ത്താവിന് ഗുരുതര പരുക്ക്

മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും തമ്മിൽ തർക്കം നിലനിന്നിരുന്നു. ഈ തർക്കത്തില്‍ അയവ് വന്നതോടെയാണ് വീണ്ടും അമ്പാസഡറിനെ അയക്കാൻ സൗദി അറേബ്യ തീരുമാനിച്ചത്.

മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗി അപ്രത്യക്ഷമായത് സംബന്ധിച്ച് ഒന്നും അറിയില്ലെന്ന് പറഞ്ഞ് ന‌ിഷേധിച്ചിരുന്നെങ്കിലും ഒടുവില്‍ സൗദിക്ക് കുറ്റസമ്മതം നടത്തേണ്ടി വന്നിരുന്നു. എന്നാൽ വാഷിംഗ്ടൺ പോസ്റ്റിലെ കോളമിസ്റ്റായിരുന്ന മാധ്യമപ്രവർത്തകന്റെ കൊലപാതകത്തിൽ സൗദി രാജാവ് ഉത്തരവാദിയാണെന്നും ഇതിൽ ശക്തമായ നടപടി സ്വീകരിക്കേണ്ടി വരുമെന്നും അമേരിക്ക ഭീഷണിപ്പെടുത്തിയിരുന്നു.
First published: February 24, 2019, 1:02 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading