• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

വനിതകള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കി സൗദി

പുരുഷ രക്ഷകര്‍ത്താവിന്റെ സഹായം കൂടാതെ തന്നെ സ്ത്രീകള്‍ക്ക് ബിനിനസ് സംരഭങ്ങള്‍ ആരംഭിക്കുവാനും സര്‍ക്കാര്‍ സേവനങ്ങളുടെ ആനുകൂല്യങ്ങള്‍ കൈപ്പറ്റാനും സാധിക്കും.

news18
Updated: February 19, 2018, 5:04 PM IST
വനിതകള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കി സൗദി
പുരുഷ രക്ഷകര്‍ത്താവിന്റെ സഹായം കൂടാതെ തന്നെ സ്ത്രീകള്‍ക്ക് ബിനിനസ് സംരഭങ്ങള്‍ ആരംഭിക്കുവാനും സര്‍ക്കാര്‍ സേവനങ്ങളുടെ ആനുകൂല്യങ്ങള്‍ കൈപ്പറ്റാനും സാധിക്കും.
news18
Updated: February 19, 2018, 5:04 PM IST
 

റിയാദ് : സ്ത്രീകള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം ഉറപ്പാക്കി സൗദി. രാജ്യത്തെ വാണിജ്യ ഇടപാടുകളിലും ഇനി സ്ത്രീകള്‍ക്ക് സ്വന്തം ഇഷ്ടപ്രകാരം ഇടപെടാനുള്ള അനുമതിയാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. ഇതുവരെ ഭര്‍ത്താവിന്റെയോ പുരുഷ രക്ഷകര്‍ത്താവിന്റെയോ അനുമതിയോട് കൂടി മാത്രമെ വ്യാപാര-വാണിജ്യ കാര്യങ്ങളില്‍ ഇടപെടാന്‍ സ്ത്രീകള്‍ക്ക് അനുമതിയുണ്ടായിരുന്നുള്ളു. എന്നാല്‍ രാജ്യത്തെ സ്വകാര്യമേഖലയെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സ്ത്രീകള്‍ക്ക് കൂടി സ്വതന്ത്ര്യ പ്രാതിനിധ്യം നല്‍കുന്ന പുതിയ നയം സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

വാണിജ്യമന്ത്രാലയത്തിന്റ പുതിയ ഉത്തരവ് പ്രകാരം പുരുഷ രക്ഷകര്‍ത്താവിന്റെ സഹായം കൂടാതെ തന്നെ സ്ത്രീകള്‍ക്ക് ബിനിനസ് സംരഭങ്ങള്‍ ആരംഭിക്കുവാനും സര്‍ക്കാര്‍ സേവനങ്ങളുടെ ആനുകൂല്യങ്ങള്‍ കൈപ്പറ്റാനും സാധിക്കും. ദശാബ്ദങ്ങളായി രാജ്യത്തെ സ്ത്രീകള്‍ അനുസരിക്കേണ്ടി വന്ന രക്ഷകര്‍ത്തൃനിയമങ്ങളില്‍ നിന്നുള്ള മോചനം കൂടിയാണ് പുതിയ നിയമത്തിലൂടെ സാധ്യമാകുന്നത്.

 

 

 
First published: February 19, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍