നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • ലോകബാങ്ക് എംഡിയായി ഇന്ത്യക്കാരി അന്‍ഷുലാ കാന്ത്

  ലോകബാങ്ക് എംഡിയായി ഇന്ത്യക്കാരി അന്‍ഷുലാ കാന്ത്

  സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാനേജിങ് ഡയറക്ടറാണ് അന്‍ഷുല

  anshula kant

  anshula kant

  • News18
  • Last Updated :
  • Share this:
   വാഷിങ്ടണ്‍: ലോകബാങ്കിന്റെ മാനേജിങ് ഡയറക്ടറും (എം.ഡി.) ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറുമായി (സിഎഫ്ഒ) ഇന്ത്യക്കാരി അന്‍ഷുലാ കാന്തിനെ (58) നിയമിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) മാനേജിങ് ഡയറക്ടറാണ് അന്‍ഷുല.

   ലോകബാങ്ക് ഗ്രൂപ്പിന്റെ ധനകാര്യ, റിസ്‌ക് മാനേജ്‌മെന്റ് കാര്യങ്ങളുടെ ചുമതലയായിരിക്കും അന്‍ഷുലയ്‌ക്കെന്ന് ലോകബാങ്ക് പ്രസിഡന്റ് ഡേവിഡ് മല്‍പാസ് അറിയിച്ചു. അന്‍ഷുലയെ ലോക ബാങ്ക് എംഡിയായി നിയമിച്ച വിവരം സന്തോഷപൂര്‍വ്വം അറിയിക്കുകയാണെന്നും ധനകാര്യ, ബാങ്കിംഗ് രംഗത്ത് 35 വര്‍ഷത്തിലധികം അനുഭവമ്പത്ത് അന്‍ഷുലക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

   Also Read: 'ലജ്ജാഭാരം കൊണ്ട് ശിരസ്സ് പാതാളത്തോളം താഴുന്നു'; യൂണിവേഴ്‌സിറ്റി വിഷയത്തില്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍

   ഡല്‍ഹിയിലെ ലേഡി ശ്രീറാം കോളേജില്‍നിന്ന് സാമ്പത്തികശാസ്ത്രത്തില്‍ ഓണേഴ്‌സും ഡല്‍ഹി സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍നിന്ന് ബിരുദാനന്തരബിരുദവും നേടിയ അന്‍ഷുല കാന്ത് 1983ലാണ് എസ്ബിഐയില്‍ ജോലിയില്‍ പ്രവേശിക്കുന്നത്. 2018 സെപ്റ്റംബറിലാണ് എസ്ബിഐ മാനേജിങ് ഡയറക്ടറായി നിയമിതയായത്.

   First published:
   )}