• HOME
  • »
  • NEWS
  • »
  • world
  • »
  • ഹാലോവീൻ ആഘോഷത്തിനിടെ വിദ്യാർത്ഥി നാസി സൈനിക യൂണീഫോം ധരിച്ചെത്തിയെന്ന് ആരോപണം; പ്രിൻസിപ്പാളിനെ പുറത്താക്കി

ഹാലോവീൻ ആഘോഷത്തിനിടെ വിദ്യാർത്ഥി നാസി സൈനിക യൂണീഫോം ധരിച്ചെത്തിയെന്ന് ആരോപണം; പ്രിൻസിപ്പാളിനെ പുറത്താക്കി

സ്കൂളിലെ ഹാലോവീൻ പരേഡിനിടെ വിദ്യാർത്ഥി ഈ വസ്ത്രമിട്ട് നൃത്തം ചെയ്യുന്നത് വീഡിയോയിൽ കാണാം.

  • Share this:
ചിക്കാ​ഗോയിലെ സെന്റ് ജോൺസ് കോളേജ് പ്രെപ്പ് ഹൈസ്കൂളിലെ ഹാലോവീൻ വസ്ത്രധാരണം വിവാദത്തിൽ. ഹാലോവീൻ ആഘോഷങ്ങളുടെ ഭാ​ഗമായി ഒരു വിദ്യാർത്ഥി സൈനിക യൂണിഫോം ധരിച്ചെത്തിയിരുന്നു. അത് നാസി സൈനികരുടേതാണെന്നും ആരോപണം ഉയർന്നിരുന്നു. സ്കൂളിലെ ഹാലോവീൻ പരേഡിനിടെ വിദ്യാർത്ഥി ഈ വസ്ത്രമിട്ട് നൃത്തം ചെയ്യുന്നത് വീഡിയോയിൽ കാണാം. സ്കൂളിലെ മറ്റ് വിദ്യാർത്ഥികൾ ഈ വേഷത്തെക്കുറിച്ച് പ്രിൻസിപ്പാൾ ജോ പവേഴ്സിനെ അറിയിച്ചിരുന്നു. എന്നാൽ, അവർ പ്രതീക്ഷിച്ചതുപോലെയായിരുന്നില്ല പ്രിൻസിപ്പാളിന്റെ പ്രതികരണം.

കമ്മ്യൂണിസ്റ്റ് കാലത്തെ ജർമൻ പട്ടാളക്കാരന്റെ വേഷമാണ് വിദ്യാർത്ഥി ധരിച്ചിരുന്നതെന്നാണ് തന്നെ സമീപിച്ച വിദ്യാർത്ഥികളോട് പ്രിൻസിപ്പാൾ പറഞ്ഞത്. ''എന്നോടു സംസാരിച്ച വിദ്യാർത്ഥികളോട് യൂണിഫോമിന്റെ പശ്ചാത്തലം വിശദീകരിക്കാൻ ഞാൻ ശ്രമിച്ചു, പക്ഷേ അത് 1940-കളിലെ യൂണിഫോം ആണെന്നായിരിക്കാം ആ വിദ്യാർത്ഥി മറ്റുള്ളവരോട് പറ‍ഞ്ഞിട്ടുണ്ടാകുക'', എന്നാണ് ജീവനക്കാർക്കുള്ള തന്റെ കുറിപ്പിൽ പ്രിൻസിപ്പാൾ വിശ​​ദീകരിച്ചത്.

Also Read-ഗെയിമിനെ ചൊല്ലി തർക്കം; മകനോട് വഴക്കിട്ട് പ്ലേസ്റ്റേഷൻ 4 കൺസോൾ വെടിവെച്ചു തകർത്ത രണ്ടാനച്ഛൻ അറസ്റ്റിൽ

പക്ഷേ പിന്നീട് മാതാപിതാക്കൾക്ക് അയച്ച ഇമെയിലിൽ പ്രിൻസിപ്പാൾ പറഞ്ഞത് മറ്റൊന്നാണ്. ഈ സാഹചര്യം വ്യത്യസ്തമായി കൈകാര്യം ചെയ്യേണ്ടതായിരുന്നുവെന്ന് അദ്ദേഹം സമ്മതിച്ചു. സ്റ്റാഫം​ഗങ്ങൾക്കിടയിലും വിദ്യാർത്ഥികളിലും ഇതേക്കുറിച്ച് അഭിപ്രായ വ്യത്യാസം ഉണ്ടായതായും അദ്ദേഹം സൂചിപ്പിച്ചു. സംഭവം കൂടുതൽ ശ്രദ്ധയോടെ കൈകാര്യം ചെയ്യണമായിരുന്നുവെന്നും കൂടുതൽ വ്യക്തമായി ആശയവിനിമയം നടത്തേണ്ടതുണ്ടെന്നും പ്രിൻസിപ്പാൾ സമ്മതിച്ചു. ''ഈ സംഭവം നിരവധി വിദ്യാർത്ഥികളെയും ജീവനക്കാരെയും ബാധിച്ചു. അസഹിഷ്ണുത, മതഭ്രാന്ത്, പക്ഷപാതപരമായ പെരുമാറ്റം എന്നിവയ്ക്ക് ഞങ്ങളുടെ സ്കൂളിൽ സ്ഥാനമില്ല'', അദ്ദേ​ഹം വ്യക്തമാക്കി.

ഇതിനു പിന്നാലെ പവേഴ്സിനെ പ്രിൻസിപ്പാൾ സ്ഥാനത്തു നിന്നും മാറ്റിയതായും പിരിച്ചു വിട്ടതായും സ്കൂൾ മാനേജ്മെന്റ് അറിയിച്ചു. സ്കൂളിലെ അസഹിഷ്ണുത നിറ‍ഞ്ഞ ഇത്തരം സംസ്കാരത്തെക്കുറിച്ച് മാതാപിതാക്കളും അധ്യാപകരും സ്റ്റാഫ് അം​ഗങ്ങളും ആശങ്ക ഉന്നയിക്കുന്നത് ഇതാദ്യമല്ലെന്നും തങ്ങളുടെ പരാതികൾ ഒരിക്കലും പരി​ഗണിച്ചിട്ടില്ലെന്നും ചിക്കാഗോ ടീച്ചേഴ്സ് യൂണിയൻ പറഞ്ഞു.

Also Read-'പോളണ്ടിനേക്കുറിച്ച് ഒരക്ഷരം മിണ്ടരുത് '; സഖ്യകക്ഷികളോട് അമേരിക്കയുടെ മുന്നറിയിപ്പ്‌

എല്ലാ വർഷവും ഹാലോവിൻ ദിനത്തിൽ പാശ്ചാത്യ രാജ്യങ്ങളിലുള്ളവർ വിചിത്ര രൂപങ്ങളിൽ പ്രത്യക്ഷപ്പെടുന്നത് കാണാറുണ്ടെങ്കിലും മലയാളികളിൽ പലർക്കും ഹാലോവീനെ കുറിച്ച് വലിയ ഐഡിയ ഇല്ലെന്നതാണ് വസ്തുത. ഈ ദിവസം പേടിപ്പെടുത്തുന്നതും വിചിത്രവുമായ വേഷം ധരിച്ച് ആളുകൾ എത്തും എന്ന് മാത്രമാണ് പലർക്കും ഉള്ള മിനിമം ധാരണ. ഭീകര രൂപം ധരിച്ച് കൊണ്ടാടുന്ന ഉത്സവം തന്നെയാണ് ഹാലോവീൻ. എന്നാൽ അതിന് പിന്നിൽ ചരിത്രവും ചില വിശ്വാസങ്ങളും ഉണ്ട്.

ഒക്ടോബർ 31 ന് വൈകുന്നേരമാണ് ഹാലോവീൻ ആഘോഷം. പാശ്ചാത്യ ക്രിസ്തുമത വിശ്വാസമനുസരിച്ച് വിശുദ്ധരുടെ തിരുനാളിന്റെ തലേദിവസമായ ഒക്ടോബർ 31 ന് ഈ ആഘോഷം കൊണ്ടാടുന്നു. ഹാലോവീൻ എന്നാൽ ഓൾ ഹാലോസ് ഈവ് എന്നാണ് മുഴുവൻ പേര്. വിശുദ്ധൻ എന്നർത്ഥമുള്ള ഹാലോ വൈകുന്നേരം എന്ന അർത്ഥം ഉള്ള ഈവിനിങ് എന്നീ പദങ്ങളിൽ നിന്നാണ് ഹാലോവീൻ എന്ന പദം രൂപം കൊണ്ടത്. ഈ ദിവസം വൈകുന്നേരം കുട്ടികളും മുതിർന്നവരും പേടിപ്പെടുത്തുന്ന വേഷവും മേക്കപ്പും ധരിച്ച് പ്രത്യക്ഷപ്പെടും. വീടുകൾക്ക് മുന്നിൽ തണ്ണിമത്തൻ ഉപയോഗിച്ചുള്ള ഹാലോവീൻ രൂപങ്ങളും അസ്ഥികൂടങ്ങളുമൊക്കെ വെക്കും.പാശ്ചാത്യരാജ്യങ്ങളിലാണ് ഹാലോവീൻ ആഘോഷിക്കാറ്. ഇപ്പോൾ മലയാളികൾ അടക്കമുള്ള ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവർ ആഘോഷത്തിന്റെ ഭാഗമാകുന്നുണ്ട്.
Published by:Jayesh Krishnan
First published: