• HOME
 • »
 • NEWS
 • »
 • world
 • »
 • Shooting | റഷ്യയിലെ സ്‌കൂളിൽ വെടിവെയ്പ്; ഏഴ് കുട്ടികളടക്കം പതിമൂന്ന് മരണം; അക്രമി സ്വയം വെടിവെച്ചു മരിച്ചു

Shooting | റഷ്യയിലെ സ്‌കൂളിൽ വെടിവെയ്പ്; ഏഴ് കുട്ടികളടക്കം പതിമൂന്ന് മരണം; അക്രമി സ്വയം വെടിവെച്ചു മരിച്ചു

യുക്രെയ്നിലേക്ക് യുദ്ധം ചെയ്യാൻ പോകാൻ ആഗ്രഹിക്കാത്ത സൈനികനാണ് അക്രമിയെന്ന് ചില പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

 • Share this:
  സെൻട്രൽ റഷ്യയിലെ (Central Russia) സ്‌കൂളിൽ അഞ്ജാതൻ നടത്തിയ വെടിവെപ്പിൽ ഏഴ് കുട്ടികളടക്കം പതിമൂന്ന് പേർ കൊല്ലപ്പെട്ടു. തലസ്ഥാനമായ ഇഷെവ്‌സ്കിലെ (Izhevsk) സ്കൂളിൽ തിങ്കളാഴ്ച രാവിലെയാണ് സംഭവം. വെടിവെയ്പിൽ 21 പേർക്ക് പരിക്കേറ്റെന്നും ലോക്കൽ പോലീസ് അറിയിച്ചു. ഒന്നു മുതൽ 11 വരെ ​ഗ്രേഡിലുള്ള വിദ്യാർത്ഥികളാണ് ഈ സ്കൂളിൽ പഠിക്കുന്നത്. വെടിയുതിർത്ത ശേഷം അക്രമി സ്വയം വെടി വെച്ചു മരിച്ചതായും പോലീസ് അറിയിച്ചു.

  കയ്യിൽ തോക്കുമായി വന്ന അജ്ഞാതൻ ഒരു സെക്യൂരിറ്റി ജീവനക്കാരനെയും അവിടെയുള്ള ചില കുട്ടികളെയും കൊന്നതായി ഉദ്‌മൂർത്തിയ മേഖലയുടെ ഗവർണർ അലക്സാണ്ടർ ബ്രെച്ചലോവ് വീഡിയോ പ്രസ്താവനയിൽ അറിയിച്ചു. സ്‌കൂൾ ഒഴിപ്പിച്ചതായും പരിസരം വേലി കെട്ടിയതായും അധികൃതർ വ്യക്തമാക്കി. അക്രമിയെക്കുറിച്ചോ ഇയാളുടെ ഉദ്ദേശ്യത്തെക്കുറിച്ചോ ഇതുവരെ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

  640,000 ത്തോളം ജനസംഖ്യയുള്ള നഗരമായ ഇഷെവ്സ്ക്, മോസ്കോയിൽ നിന്ന് ഏകദേശം 960 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്.

  അതിനിടെ, യുക്രെയ്നിലേക്ക് യുദ്ധം ചെയ്യാൻ പോകാൻ ആഗ്രഹിക്കാത്ത സൈനികനാണ് അക്രമിയെന്ന് ചില പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇയാൾ നാസി ചിഹ്നങ്ങൾ ഉള്ള കറുത്ത വസ്ത്രവും ബാലക്ലാവയും ധരിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്.

  പ്ലസ് ടു വിദ്യാർത്ഥി പ്രിൻസിപ്പലിന് നേരെ വെടിയുതിർത്തു വാർത്ത ഉത്തർപ്രദേശിൽ നിന്നും കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. പരിക്കേറ്റ പ്രിൻസിപ്പലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിതാപൂരിൽ ആണ് സംഭവം. ലൈസൻസില്ലാത്ത തോക്കാണ് ഉപയോഗിച്ചത്. കുട്ടി സംഭവ ശേഷം ഓടി രക്ഷപ്പെട്ടെന്നു പൊലീസ് പറഞ്ഞു. സഹപാഠികളുമയി വിദ്യാർത്ഥി ഇന്നലെ വഴക്കിട്ടപ്പോൾ പ്രിൻസിപ്പൽ ഇടപെട്ടിരുന്നുവെന്നു. ഇതിന്‍റെ വൈരാഗ്യത്തിലാണ് കുട്ടി വെടിവെച്ചതെന്നു പൊലീസ് പറഞ്ഞു. വിദ്യാര്‍ഥിക്കായി തിരച്ചില്‍ ആരംഭിച്ചെന്നും എഎസ്പി സൗത്ത് എൻപി സിംഗ് മാധ്യമങ്ങളെ അറിയിച്ചിരുന്നു.

  Also read : ഛിന്നഗ്രഹത്തിൽ നാസയുടെ പേടകം ഇടിച്ചിറക്കി; 'ഡാർട്ട് മിഷൻ' വിജയം

  ഈ അടുത്തിടെയാണ് വനിതാ പോലീസ് ഉദ്യോഗസ്ഥയുമായുള്ള ബന്ധത്തേ ചൊല്ലി ഉത്തർപ്രദേശിലെ പോലീസുകാർ തമ്മിൽ വെടിവെയ്പു ണ്ടായതും. സ്റ്റേഷൻ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് കോൺസ്റ്റബിൾ സഹപ്രവർത്തകനുമായുള്ള തർക്കത്തെത്തുടർന്ന് തോക്കെടുത്ത് വെടിയുതിർത്തു. ഉത്തർപ്രദേശിലെ ബറേലിയിലെ ബഹേരി പോലീസ് സ്റ്റേഷനിലായിരുന്നു സംഭവം. അവിടെത്തന്നെയുള്ള വനിതാ കോണ്‍സ്റ്റബിളുമായി തനിക്കുള്ള ബന്ധത്തെപ്പറ്റി സഹപ്രവർത്തകൻ പറഞ്ഞ ഒരു കമന്റാണ് കോൺസ്റ്റബിളിനെ പ്രകോപിപ്പിച്ചത്. കോൺസ്റ്റബിൾ മോനു കുമാറാണ് സർവീസ് തോക്ക് ഉപയോഗിച്ച് വെടിവെച്ചത്. ഇയാൾ ആരെയും ലക്ഷ്യം വെച്ചായിരുന്നില്ല വെടിയുതിർത്തതെന്നും തന്റെ രോഷം പ്രകടിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും പോലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ടൈംസ് പറഞ്ഞു. സംഭവത്തിൽ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിടുകയും അഞ്ച് പേരെ സസ്പെൻഡ് ചെയ്യുകയുമാണുണ്ടായെന്നാണ് റിപ്പോർട്ട്.

  കള്ളനും പോലീസും കളിക്കുന്നതിനിടെ അബദ്ധത്തിൽ വെടിയുതിർത്തു വാർത്തയും അടുത്തിടെ ഉത്തർപ്രദേശിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. സംഭവത്തിൽ അയൽവാസിയായ പതിനൊന്നുകാരൻ കൊല്ലപ്പെട്ടിരുന്നു.
  Published by:Amal Surendran
  First published: