ഇന്റർഫേസ് /വാർത്ത /World / പതിനഞ്ചുകാരനായ വിദ്യാർഥിയുമായി ലൈംഗികബന്ധം; 34കാരിയായ അധ്യാപിക പിടിയിൽ

പതിനഞ്ചുകാരനായ വിദ്യാർഥിയുമായി ലൈംഗികബന്ധം; 34കാരിയായ അധ്യാപിക പിടിയിൽ

image for representation

image for representation

ഒടുവിൽ വിദ്യാർഥിയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടാനുള്ള താൽപര്യവും അധ്യാപിക വെളിപ്പെടുത്തി. അങ്ങനെയാണ് വിദ്യാർഥിയെ സിൽവ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നത്. വീട്ടിൽവെച്ച് എട്ടോ ഒമ്പതോ തവണ വിദ്യാർഥിയെ സിൽവ പീഡിപ്പിച്ചു.

  • Share this:

ലൂസിയാന: പതിനഞ്ചുകാരനായ വിദ്യാർഥിയെ സ്വന്തം വീട്ടിൽവെച്ച് ലൈംഗികമായി പീഡിപ്പിച്ച കേസിൽ 34കാരിയായ അധ്യാപിക അറസ്റ്റിൽ. ലൂസിയാനയിലെ സക്കറിയിലുള്ള നോർത്ത് വെസ്റ്റേൺ മിഡിൽ സ്കൂളിലെ അധ്യാപിക എല്ലാരിയ സിൽവയാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ വേനൽക്കാലത്താണ് 15കാരനായ വിദ്യാർതിയുമായി അധ്യാപിക ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത്. സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നാണ് അധ്യാപിക കുട്ടിയെ പീഡിപ്പിച്ചത്. എട്ടോ ഒമ്പതോ തവണ കുട്ടിയുമായി അധ്യാപിക ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതായി പൊലീസ് പറയുന്നു. ഈ സമയത്തെല്ലാം അധ്യാപികയുടെ മകനും വീട്ടിൽ ഉണ്ടായിരുന്നു.

സ്വന്തം സ്കൂളിലെ വിദ്യാർഥിയുമായി ഇ-മെയിൽ വഴിയാണ് അധ്യാപിക ബന്ധം സ്ഥാപിച്ചത്. ഇ-മെയിൽ വഴിയുള്ള ഇവരുടെ ആശയവിനിമയം സ്കൂൾ അധികൃതർക്കോ, കുട്ടിയുടെ രക്ഷിതാക്കൾക്കോ കണ്ടെത്താനായില്ല. വിദ്യാർഥിയുടെ ഇ-മെയിലിലേക്ക് സ്വന്തം നഗ്ന ഫോട്ടോകളും വീഡിയോകളും സിൽവ അയച്ചുനൽകിയിരുന്നു. പിന്നീട് ഇ-മെയിൽ വഴിയുള്ള ആശയവിനിമയം അധികൃതർ കണ്ടെത്തിയെങ്കിലും മുഖം മറച്ചതിനാൽ ഇത് ആരാണെന്ന് തിരിച്ചറിയാൻ ആദ്യം സാധിച്ചിരുന്നില്ല. കൗമാരക്കാരനെ കൗൺസിലിങ്ങിന് വിധേയനാക്കിയപ്പോഴാണ് സംഭവങ്ങൾ പുറത്തറിഞ്ഞത്.

തുടക്കത്തിൽ സാധാരണരീതിയിൽ ഇ-മെയിൽ അയച്ചിരുന്ന സിൽവ ടീച്ചർ പിന്നീട് സ്വകാര്യചിത്രങ്ങളും വീഡിയോയും അയച്ചുനൽകുകയായിരുന്നു. ഒടുവിൽ വിദ്യാർഥിയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടാനുള്ള താൽപര്യവും അധ്യാപിക വെളിപ്പെടുത്തി. അങ്ങനെയാണ് വിദ്യാർഥിയെ സിൽവ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നത്. വീട്ടിൽവെച്ച് എട്ടോ ഒമ്പതോ തവണ വിദ്യാർഥിയെ സിൽവ പീഡിപ്പിച്ചു. ഈ സമയത്തെല്ലാം സിൽവയുടെ മകനും വീട്ടിലുണ്ടായിരുന്നു. കഞ്ചാവിലുള്ള ടിഎച്ച്സി എന്ന ഘടകം അടങ്ങിയിട്ടുള്ള സിറപ്പ് ആൺകുട്ടിക്ക് നൽകിയശേഷമാണ് സിൽവ ലൈംഗികമായി പീഡിപ്പിച്ചത്. നിർബന്ധിപ്പിച്ച് വദനസുരതം നടത്തിയിരുന്നതായും പൊലീസ് പറയുന്നു.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കണ്ണൂർ)

കുട്ടികളുടെ രക്ഷിതാക്കൾ പരാതിയുമായി എത്തിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. സക്കറി പോലീസ് ഡിപ്പാർട്ട്‌മെന്റും ഈസ്റ്റ് ബാറ്റൺ റൂജ് പാരിഷ് ഷെരീഫിന്റെ ഓഫീസും സംയുക്ത അന്വേഷണം ആരംഭിച്ചു. ഇതോടെ ജനുവരി 24 മുതൽ അവധിയിൽ പോകാൻ സിൽവയോട് സ്കൂൾ അധികൃതർ നിർദ്ദേശിച്ചു. അധ്യാപികയ്ക്കെതിരെ അന്വേഷണം നടക്കുന്ന കാര്യം സ്കൂൾ അധികൃതരോ പൊലീസോ പരസ്യപ്പെടുത്തിയിരുന്നില്ല. പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ സിൽവ കുറ്റം സമ്മതിച്ചു. ഇതോടെ അവരെ ജയിലിലൽ അടച്ചു. 225,000 ഡോളറിന്റെ ബോണ്ടിലാണ് സിൽവയെ ഈസ്റ്റ് ബാറ്റൺ റൂജ് പാരിഷ് ജയിലിൽ പാർപ്പിച്ചിരിക്കുന്നത്.

അതിനിടെ അന്വേഷണം രഹസ്യമായി നടത്തിയതിനെതിരെ സക്കറി കൗൺസിൽമാൻ മോണ്ട്ഗോമറി പോലീസിനെതിരെ ആഞ്ഞടിച്ചു. “നിങ്ങൾ [സക്കറി പൊലീസ്] കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിക്കപ്പെടുന്ന അധ്യാപികയെക്കുറിച്ച് വെളിപ്പെടുത്താൻ തയ്യാറാകണം,” മോണ്ട്ഗോമറി ഫേസ്ബുക്കിൽ എഴുതി. ഇതോടെയാണ് സിൽവയ്ക്കെതിരായ ആരോപണങ്ങൾ ഓൺലൈനിൽ പരസ്യപ്പെടുത്തിയത്. അതിന്‍റെ പിറ്റേദിവസം സിൽവ പൊലീസിനെ സമീപിക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

പ്രായപൂർത്തിയാകാത്ത ഒരാളെ അധ്യാപിക ലൈംഗികമായി പീഡിപ്പിച്ചതിനെക്കുറിച്ച് ജനുവരി 24നാണ് തങ്ങൾക്ക് പരാതി ലഭിച്ചതെന്ന് സക്കറി പൊലീസ് വ്യക്തമാക്കി. സംഭവം അറിഞ്ഞതോടെ അന്വേഷണം ഊർജ്ജിതമാക്കി. ഇതിനിടയിൽ ഓൺലൈനിൽ കേസ് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടതോടെ അധ്യാപിക കീഴടങ്ങുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.

First published:

Tags: School teacher allegedly had sex with Studer, School teacher Sex, Sexual abuse