• HOME
  • »
  • NEWS
  • »
  • world
  • »
  • 'ബ്രിട്ടീഷ് സാമ്രാജ്യം പടുത്തുയർത്തിയത് സാധാരണക്കാരെ ചൂഷണം ചെയ്ത് ': ബ്രിട്ടീഷ് എംപയര്‍ ബഹുമതി തിരികെ നല്‍കി സ്‌കോട്ടിഷ് നടന്‍

'ബ്രിട്ടീഷ് സാമ്രാജ്യം പടുത്തുയർത്തിയത് സാധാരണക്കാരെ ചൂഷണം ചെയ്ത് ': ബ്രിട്ടീഷ് എംപയര്‍ ബഹുമതി തിരികെ നല്‍കി സ്‌കോട്ടിഷ് നടന്‍

'സാമ്രാജ്യത്വത്തിന്റെ വിഷം തന്റെ കണ്ണുകൾ തുറപ്പിച്ചു', എന്നാണ് അദ്ദേഹം ഇതിനെക്കുറിച്ച് പറഞ്ഞത്

Alan Cumming

Alan Cumming

  • Share this:

    ഓര്‍ഡര്‍ ഓഫ് ദി ബ്രിട്ടീഷ് എംപയര്‍ (OBE) അവാര്‍ഡ് തിരികെ നല്‍കി സ്‌കോട്ടിഷ് നടന്‍ അലന്‍ കമ്മിംഗ്. ‘സാമ്രാജ്യത്വത്തിന്റെ വിഷം തന്റെ കണ്ണുകൾ തുറപ്പിച്ചു’, എന്നാണ് അദ്ദേഹം ഇതിനെക്കുറിച്ച് പറഞ്ഞത്. 2009ലാണ് ബ്രിട്ടീഷ് രാജ്ഞിയുടെ ജന്മദിന ബഹുമതി പട്ടികയിൽ അലൻ കമ്മിംഗ് ഇടം നേടിയതും ഓർഡർ ഓഫ് ദി ബ്രിട്ടീഷ് എംപയർ പുരസ്കാരത്തിന് അർഹനായത്.

    പുരസ്കാരം ലഭിച്ച സമയത്ത് സന്തോഷം തോന്നിയിരുന്നെങ്കിലും ഈയിടെ അതിൽ മാറ്റമുണ്ടായെന്ന് യുഎസ് പൗരത്വമുള്ള നടൻ തന്റെ ഇൻസ്റ്റാഗ്രാം പേജിൽ കുറിച്ചു.’രാജ്ഞിയുടെ മരണത്തെ തുടർന്നാണ് രാജവാഴ്ചയെക്കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞത്. ലോകമെമ്പാടുമുള്ള സാധാരണക്കാരുടെ പണം കൊണ്ടാണ് ബ്രിട്ടീഷ് സാമ്രാജ്യം പടുത്തുയർത്തിയിരിക്കുന്നതെന്ന കാര്യം എന്റെ കണ്ണ് തുറപ്പിച്ചു,’ കമ്മിംഗ് പറഞ്ഞു.

    ഒരു അഭിനേതാവ് എന്ന നിലയിലുള്ള തന്നെ പ്രവർത്തനത്തിനും സ്വവർഗാനുരാഗികളുടെയും ലെസ്ബിയൻ സമൂഹത്തിന്റെ തുല്യാവകാശങ്ങൾക്കായുള്ള പ്രവർത്തനത്തിനുമായാണ് തനിക്ക് ഒബിഇ അവാർഡ് ലഭിച്ചതെന്ന് കമ്മിംഗ് പറഞ്ഞു.

    അതേസമയം, കമ്മിംഗിന്റെ പ്രഖ്യാപനത്തോട് ബക്കിംഗ്ഹാം കൊട്ടാരം ഇതുവരെ പ്രതികരിച്ചിട്ടില്ല. നാടക രംഗത്തെ പ്രവർത്തനത്തിന് രണ്ട് ടോണി അവാർഡുകളും ലോറൻസ് ഒലിവിയർ അവാർഡും നേടിയ കമ്മിംഗിന് 2008 -ലാണ് യുഎസ് പൗരത്വം ലഭിച്ചത്. തന്റെ 58-ാം ജന്മദിനമായ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഒബിഇ അവാർഡ് തിരികെ നൽകിയതായി കമ്മിംഗ് തന്റെ ആരാധകരോടായി പറഞ്ഞത്.

    ‘ഞാൻ… എന്റെ കാരണങ്ങൾ വിശദീകരിച്ചു, ആദ്യം അവാർഡ് നൽകിയതിന് എന്റെ നന്ദി അറിയിച്ചു. ഞാൻ ഇപ്പോൾ വീണ്ടും പഴയ അലൻ കമ്മിംഗ് ആയി തിരിച്ചെത്തി,’ അദ്ദേഹം പറഞ്ഞു. സഹനടൻ മൈക്കൽ ഷീനും 2020-ൽ തനിക്ക് ലഭിച്ച ഒബിഇ അവാർഡ് തിരിച്ചു നൽകുന്നതായി പറഞ്ഞിരുന്നു.

    Also read- പേടിക്കണ്ട; ഓസ്ട്രേലിയയിൽ ട്രക്കിൽനിന്ന് കളഞ്ഞുപോയ ആണവ ക്യാപ്സ്യൂൾ കണ്ടെത്തി

    ബ്രിട്ടീഷ് രാജ്ഞിയുടെ മരണത്തെ തുടർന്ന് കഴിഞ്ഞ സെപ്റ്റംബറിൽ ചാൾസ് മൂന്നാമൻ ബ്രിട്ടന്റെ പുതിയ രാജാവായി അധികാരമേറ്റിരുന്നു. രാജ്യവും രാജഭരണവും ഏറെ വെല്ലുവിളികൾ നേരിടുന്ന കാലഘട്ടത്തിലാണ് ഏഴു ദശാബ്ദത്തിനപ്പുറം സിംഹാസനത്തിലേക്കുള്ള ചാൾസ് മൂന്നാമന്റെ കടന്നുവരവ്. എലിസബത്ത് രാജ്ഞിയുടെ സ്വകാര്യ സ്വത്തിന്റെ ഭൂരിഭാഗവും ചാൾസ് രാജാവിനാണ് കൈമാറിയത്.

    യഥാർത്ഥ രാജകീയ സമ്പത്ത് കൂടാതെ ക്രൗൺ എസ്റ്റേറ്റ് ഭൂമികളും പുരാവസ്തുക്കളുടെയും ആഭരണങ്ങളുടെയും ശേഖരങ്ങളും ഔദ്യോഗിക വസതികളും രാജകീയ ശേഖരണങ്ങളുമടക്കം സ്വത്തുക്കളുടെ കൂമ്പാരമാണ് എലിസബത്ത് രാജ്ഞിയുടെ കൈവശമുള്ളത്. ഇത് ചാൾസ് രാജകുമാരന് മാത്രമേ കൈമാറൂ. ലണ്ടനിലെ സെന്റ് പോൾസ് കത്തീഡ്രലിൽ നടന്ന രാജ്ഞിയുടെ അനുസ്മരണ ചടങ്ങിൽ രണ്ടായിരത്തോളം പേർ പങ്കെടുത്തിരുന്നു. അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ലിസ് ട്രസും മന്ത്രിസഭാംഗങ്ങളും പ്രാർത്ഥന ചടങ്ങുകളുടെ ഭാഗമായിരുന്നു.

    Published by:Vishnupriya S
    First published: