• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

നേതാക്കളും പരീക്ഷയെഴുതണം; കോണ്‍ഗ്രസില്‍ സ്വയം വിലയിരുത്തല്‍ പദ്ധതിയുമായി രാഹുല്‍

News18 Malayalam
Updated: July 13, 2018, 6:19 PM IST
നേതാക്കളും പരീക്ഷയെഴുതണം; കോണ്‍ഗ്രസില്‍ സ്വയം വിലയിരുത്തല്‍ പദ്ധതിയുമായി രാഹുല്‍
News18 Malayalam
Updated: July 13, 2018, 6:19 PM IST
ന്യൂഡല്‍ഹി: പോഷകസംഘടനകള്‍ക്കു പിന്നാലെ പാര്‍ട്ടിയിലും പുത്തന്‍ പരിഷ്‌കാരം നടപ്പാക്കി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ആദ്യഘട്ടത്തില്‍ എ.ഐ.സി.സി ഭാരവാഹികളുടെ പ്രവര്‍ത്തനം വിലയിരുത്താനുള്ള കര്‍മ്മ പദ്ധതിയാണ് രാഹുല്‍ ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി എല്ലാ മാസവും നേതാക്കള്‍ തന്നെ തങ്ങളുടെ പ്രകടനം വിലയിരുത്തി ഹൈക്കമാന്‍ഡിനെ അറിയിക്കണം.

എ.ഐ.സി.സി സെക്രട്ടറി മുതലുള്ളവര്‍ എല്ലാ മാസവും പത്തിനു മുന്‍പ് പ്രകടനം വിലയിരുത്തിയുള്ള അപേക്ഷാഫോം പൂരിപ്പിച്ച് സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി അശോക് ഗെലോട്ടിനെ ഏല്‍പ്പിക്കണമെന്നാണ് രാഹുല്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഗെലോട്ടിനു ലഭിക്കുന്ന ഈ ഫോം പരിശോധനയ്ക്കുശേഷം 15-ന് മുന്‍പ് എ.ഐ.സി.സി അധ്യക്ഷന് കൈമാറണം. ഓരോ മാസവും നേതാക്കളുടെ പ്രവര്‍ത്തനം വിലയിരുത്തി പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യമാണ് പുതിയ പരിഷ്‌കാരത്തിനു പിന്നിലുള്ളതെന്ന് രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അറിയിച്ചു. പുതിയ പര്ഷകാരം രാഹുല്‍ ഗാന്ധിക്കും ബാധകമാക്കിയിട്ടുണ്ട്. സ്വന്തം പ്രകടനം വിലയിരുത്തിയുള്ള ഫോം രാഹുല്‍ ഗാന്ധിയും സമര്‍പ്പിക്കും.

സെക്രട്ടറിമാരും ജനറല്‍ സെക്രട്ടറിമാരും തങ്ങള്‍ക്ക് ചുമതലയുള്ള സംസ്ഥാനങ്ങള്‍ എത്ര തവണ സന്ദര്‍ശിച്ചു, എത്ര പരിപാടികള്‍ സംഘടിപ്പിച്ചു, പാര്‍ട്ടി തലത്തില്‍ നടത്തിയ കമ്മിറ്റി യോഗങ്ങളുടെ എണ്ണം തുടങ്ങിയ ചോദ്യങ്ങള്‍ക്കാണ് മറുപടി നല്‍കേണ്ട
First published: July 13, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...