നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • കാബൂള്‍ വിമാനത്താവളത്തിന് പുറത്ത് തിക്കിലും തിരക്കിലും പെട്ട് ഏഴു പേര്‍ മരിച്ചു; ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം

  കാബൂള്‍ വിമാനത്താവളത്തിന് പുറത്ത് തിക്കിലും തിരക്കിലും പെട്ട് ഏഴു പേര്‍ മരിച്ചു; ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം

  നിലവിലെ സാഹചര്യം ഏറെ വെല്ലുവിളി ഉയര്‍ത്തുന്നതാണെന്നും ജനങ്ങള്‍ക്ക് പരമാവധി സുരക്ഷ ഒരുക്കാന്‍ ശ്രമിക്കുകയാണെന്നും ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം അറിയിച്ചു.

  News18 Malayalam

  News18 Malayalam

  • Share this:
   കാബൂള്‍: അഫ്ഗാനിസ്ഥാനിലെ കാബൂള്‍ വിമാനത്താവളത്തിന് സമീപം തിക്കിലും തിരക്കിലും പെട്ട് ഏഴുപേര്‍ മരിച്ചതായി ബ്രിട്ടീഷ് പ്രതിരോധ മന്ത്രിലായം. രാജ്യം വിടാന്‍ ശ്രമിക്കുന്നതിനിടെ ഉണ്ടായ തിരക്കും തിക്കിലും സംഘര്‍ഷത്തിലേക്ക് നയിച്ചെന്ന് ഇതാണ് മരണത്തിനിടയാക്കിയതെന്നാണ് റിപ്പോര്‍ട്ട്. താലിബാന്‍ അധികാരം പിടിച്ചെടുത്തശേഷം നിരവധി ആളുകളാണ് രാജ്യം വിടാനായി കാബൂള്‍ വിമാനത്താവളത്തിന് മുന്നില്‍ വന്നിരിക്കുന്നത്.

   നിലവിലെ സാഹചര്യം ഏറെ വെല്ലുവിളി ഉയര്‍ത്തുന്നതാണെന്നും ജനങ്ങള്‍ക്ക് പരമാവധി സുരക്ഷ ഒരുക്കാന്‍ ശ്രമിക്കുകയാണെന്നും ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം അറിയിച്ചു.

   അതേസമയം അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ആദ്യ ഫത്വ പുറപ്പെടുവിച്ചിരുന്നു. സര്‍ക്കാര്‍-സ്വകാര്യ സര്‍വകലാശാലകളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരു ക്ലാസില്‍ ഒന്നിച്ചിരുന്ന് പഠിക്കുന്നത് വിലക്കി കൊണ്ട് അഫ്ഗാനിസ്ഥാനില്‍ താലിബാന്റെ ആദ്യ ഫത്വ. സമൂഹത്തിലെ എല്ലാ തിന്മകളുടേയും വേര് ഈ സമ്പ്രദായമാണെന്ന് കാണിച്ചാണ് നടപടി. അഫ്ഗാനിസ്ഥാനില്‍ നിയന്ത്രണം പിടിച്ചെടുത്തിന് ശേഷം താലിബാന്‍ പുറപ്പെടുവിക്കുന്ന ആദ്യ ഫത്വയാണിത്.

   അഫ്ഗാനിസ്താന്‍ വാര്‍ത്താ ഏജന്‍സിയായ ഖാമയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. സര്‍വകലാശാല അധ്യാപകര്‍, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപന ഉടമകള്‍ എന്നിവരുമായി മൂന്ന് മണിക്കൂറോളം ചര്‍ച്ച നടത്തിയാണ് പുതിയ ഫത്വ പുറപ്പെടുവിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

   അതേസമയം അഫ്ഗാനിസ്ഥാന്‍ നിന്ന് എന്നെ രക്ഷിക്കുന്ന ആര്‍ക്കും പണം നല്‍കാന്‍ എന്റെ കരള്‍, വൃക്ക അല്ലെങ്കില്‍ മറ്റേതെങ്കിലും ശരീരഭാഗം വില്‍ക്കാന്‍ തയ്യാറാണ്', കാബൂള്‍ നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള തന്റെ സുഹൃത്തിന്റെ ബന്ധുവീട്ടില്‍ ഒളിച്ചിരിക്കുന്ന 25-കാരിയായ ഒരു വനിതാ സാമൂഹിക പ്രവര്‍ത്തകയുടെ വാക്കുകളാണിത്. ഔട്ട്‌ലുക്കിന് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്.

   ഫോണിലൂടെ അവര്‍ കരയുകയായിരുന്നു, 'സര്‍, ഞാന്‍ ഒരു ലൈംഗിക അടിമയാകും, നിങ്ങള്‍ എന്നോട് ആവശ്യപ്പെടുന്നതെന്തും ചെയ്യാം, പക്ഷേ ദയവായി എന്നെ ഇവിടെ നിന്ന് പുറത്തെത്തിക്കുക. ഏത് അടിമത്തവും താലിബാനി തീവ്രവാദികളുടെ കൈകളിലെത്തുന്നതിനേക്കാള്‍ മികച്ചതായിരിക്കും'- അവര്‍ പറഞ്ഞു.
   Published by:Jayesh Krishnan
   First published: