ഒന്നാം ലോകമഹായുദ്ധം അവസാനിച്ചതിന്റെ അനുസ്മരണ ചടങ്ങിനിടെ ജിദ്ദയില്‍ സ്ഫോടനം; നിരവധി പേർക്ക് പരിക്ക്
ഇത് ഭീരുത്വവും നീതീകരിക്കാനാവാത്തതുമായ ആക്രമണമാണെന്ന് ഫ്രാൻസ് അപലപിച്ചു.

പ്രതീകാത്മക ചിത്രം
- News18 Malayalam
- Last Updated: November 11, 2020, 10:25 PM IST
ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദയിൽ ഒന്നാം ലോകമഹായുദ്ധ അനുസ്മരണ ചടങ്ങിനിടെ ഉണ്ടായ ബോംബ് സ്ഫോടനത്തിൽ നിരവധിപേർക്ക് പരിക്ക്. ബുധനാഴ്ച മുസ്ലിം ഇതര മതക്കാരുടെ സെമിത്തേരിയിൽ യൂറോപ്യൻ നയതന്ത്രജ്ഞർ പങ്കെടുത്ത ചടങ്ങിലാണ് സ്ഫോടനം ഉണ്ടായത്. ഫ്രാൻസിന്റെ വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചു.
ഫ്രാൻസ് കോൺസുലേറ്റ് ഉൾപ്പെടെ നിരവധി കോൺസുലേറ്റുകൾ പങ്കെടുത്ത ചടങ്ങിനിടെ ഐഇഡി പൊട്ടിത്തെറിക്കുകയായിരുന്നു. ഇത് ഭീരുത്വവും നീതീകരിക്കാനാവാത്തതുമായ ആക്രമണമാണെന്ന് ഫ്രാൻസ് അപലപിച്ചു. നേരത്തെ, മതനിന്ദ ആരോപിച്ച് ചരിത്രാദ്ധ്യാപകൻറെ തലയറുത്ത സംഭവത്തിനു പിന്നാലെ പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഇസ്ലാമിക ഭീകരതയ്ക്കെതിരെ കടുത്ത നടപടികളാണ് സ്വീകരിച്ചത്. ഇതോടെ ഭീകരവാദത്തിന് ശക്തമായ വേരോട്ടമുള്ള രാജ്യങ്ങള്‍ ഫ്രാന്‍സിനെ വളഞ്ഞിട്ട് ആക്രമിക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്തിരുന്നു.
ഫ്രാൻസിനെതിരായ മതമൗലികവാദികളുടെ ആക്രമണ പരമ്പരകളുടെ തുടർച്ചയെന്നോണമാണ് ജിദ്ദയിൽ നടന്ന സ്ഫോടനവും വിലയിരുത്തപ്പെടുന്നത്.
യുദ്ധം അവസാനിപ്പിക്കാൻ ജർമ്മനിയും സഖ്യരാജ്യങ്ങളും ഒപ്പുവച്ച താൽകാലിക യുദ്ധ വിരാമത്തിന്റെ 102-ാം വാർഷികം നിരവധി രാജ്യങ്ങളിൽ നടത്തിയിരുന്നു.
ഫ്രാൻസ് കോൺസുലേറ്റ് ഉൾപ്പെടെ നിരവധി കോൺസുലേറ്റുകൾ പങ്കെടുത്ത ചടങ്ങിനിടെ ഐഇഡി പൊട്ടിത്തെറിക്കുകയായിരുന്നു. ഇത് ഭീരുത്വവും നീതീകരിക്കാനാവാത്തതുമായ ആക്രമണമാണെന്ന് ഫ്രാൻസ് അപലപിച്ചു.