ഇന്റർഫേസ് /വാർത്ത /World / 'സെക്സ് വിലക്ക്'തുടരും; അടുത്തഘട്ട ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ വ്യക്തമാക്കി യുകെ ആരോഗ്യ സെക്രട്ടറി

'സെക്സ് വിലക്ക്'തുടരും; അടുത്തഘട്ട ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ വ്യക്തമാക്കി യുകെ ആരോഗ്യ സെക്രട്ടറി

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

പുതിയ നിർദേശം സംബന്ധിച്ച് നിരവധി സംശയങ്ങൾ ഉയരുന്നുണ്ടെങ്കിലും 'അനുവദനീയമായത്' എന്തൊക്കെയാണെന്നറിയാൻ സര്‍ക്കാർ വെബ്സൈറ്റ് സന്ദർശിക്കാനാണ് ആരോഗ്യസെക്രട്ടറി അറിയിച്ചത്.

  • Share this:

ലണ്ടൻ: ലോക്ക്ഡൗൺ അടുത്തഘട്ടത്തിനൊരുങ്ങുകയാണ് യുകെ. ഡിസംബർ രണ്ട് മുതൽ രാജ്യത്ത് കൂടുതൽ ഇളവുകളോട് കൂടിയ നിയന്ത്രണങ്ങൾ നടപ്പാകുമെന്നാണ് അറിയിച്ചിരിക്കുന്നത്. എന്നാലും 'സെക്സ് വിലക്ക്' പഴയത് പോലെ തന്നെ തുടരുമെന്നാണ് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് അറിയിച്ചിരിക്കുന്നത്. രോഗവ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ രാജ്യത്തെ മൂന്ന് മേഖലകളായി തിരിച്ചിരുന്നു. രണ്ടും മൂന്നും മേഖലകളിൽ ഉൾപ്പെട്ടവർക്കാണ് സെക്സ് വിലക്ക് പഴയത് പോലെ തന്നെ തുടരുമെന്ന് അറിയിച്ചിരിക്കുന്നത്.

Also Read-45 വയസിനു മുകളിലുള്ളവര്‍ ജാഗ്രതൈ; ലൈംഗികരോഗങ്ങള്‍ക്ക്‌ സാധ്യത കൂടുതൽ

കോവിഡ് വ്യാപനത്തെ തുടർന്ന് ലോക്ക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ ഒരുമിച്ചല്ലാത്ത പങ്കാളികൾ തമ്മിലുള്ള സെക്സിന് വിലക്കേർപ്പെടുത്തിയിരുന്നു. പുതിയ നിയന്ത്രണങ്ങൾ നടപ്പിലാകുമ്പോഴും ഈ വിലക്കിന് മാറ്റമില്ലെന്നാണ് ആരോഗ്യസെക്രട്ടറി ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്. ഇക്കാര്യത്തിൽ പഴയ നിബന്ധനകള്‍ തന്നെ തുടരുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കണ്ണൂർ)

Also Read-കേട്ടതൊക്കെ വെറും കെട്ടുകഥകൾ; സെക്സിന് സ്ത്രീകൾക്ക് പ്രായം പ്രശ്നമല്ല

ലോക്ക്ഡൗൺ നിയന്ത്രണങ്ങളുടെ ഭാഗമായി അടുത്ത ബന്ധമുള്ള ആളുകൾ ആയാൽ പോലും സർക്കാര്‍ നിര്‍ദേശിച്ചിരിക്കുന്ന പരിധിക്ക് പുറത്തു നിന്നൊരാൾക്ക് നിങ്ങളുടെ വീട്ടിലെത്താനോ അല്ലെങ്കില്‍ നിങ്ങൾക്ക് മറ്റൊരാളുടെ വീട്ടിലേക്ക് പോകാനോ അവിടെ താമസിക്കാനോ അനുവാദമില്ല.. സ്വന്തം വീട്ടിലാണെങ്കിൽ പോലും പുറത്ത് നിന്നെത്തിയ ഒരാളുമായി ശാരീരിക ബന്ധം പുലർത്തുന്നത് ലോക്ക്ഡൗൺ മാനദണ്ഡപ്രകാരം നിയമവിരുദ്ധമാക്കിയിരുന്നു. ഈ നിയന്ത്രണങ്ങൾ ഇനിയും തുടരുമെന്നാണ് ആരോഗ്യ സെക്രട്ടറി അറിയിച്ചിരിക്കുന്നത്.

Also Read-നായ്ക്കുരണ ലൈംഗികശേഷി വർധിപ്പിക്കും; കഞ്ചാവ് കുറയ്ക്കും; ലൈംഗികശേഷി കൂട്ടാൻ ഇവ സഹായിക്കും

പുതിയ നിർദേശം സംബന്ധിച്ച് നിരവധി സംശയങ്ങൾ ഉയരുന്നുണ്ടെങ്കിലും 'അനുവദനീയമായത്' എന്തൊക്കെയാണെന്നറിയാൻ സര്‍ക്കാർ വെബ്സൈറ്റ് സന്ദർശിക്കാനാണ് ആരോഗ്യസെക്രട്ടറി അറിയിച്ചത്. വിശദമായ വിവരങ്ങൾ അതിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ദീർഘകാല ബന്ധത്തിലിരുന്നവർക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നതാണ് നിയന്ത്രണങ്ങൾ എന്ന് മനസിലാകുന്നുണ്ട് അവർക്കായി പ്രത്യേക വ്യവസ്ഥകളുണ്ട്. എന്നാലും പൊതു നിർദേശങ്ങൾ എല്ലാവരും പാലിച്ചേ മതിയാകു എന്നും ഹാന്‍കോക്ക് വ്യക്തമാക്കി.

First published:

Tags: Covid 19 in UK, Lockdown, Safe Sex