• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഷാർജ രാജ്യാന്തര പുസ്തകമേള ഒക്ടോബർ 31 മുതൽ


Updated: September 6, 2018, 11:26 PM IST
ഷാർജ രാജ്യാന്തര പുസ്തകമേള ഒക്ടോബർ 31 മുതൽ

Updated: September 6, 2018, 11:26 PM IST
ഷാർജ: ഗൾഫിലെ ഏറ്റവും വലുതും ലോകത്തെ മൂന്നാമത്തേതുമായ പുസ്തകമേളയായ ഷാർജ രാജ്യാന്തര പുസ്തകമേള (എസ് ഐ ബി എഫ്)യുടെ 37 ാം പതിപ്പ് ഒക്ടോബർ 31ന് ആരംഭിക്കും. അൽ താവൂനിലെ എക്‌സ്‌പോ സെന്ററിലെ മേള 11 ദിവസം നീണ്ടു നിൽക്കും

ഇന്ത്യയിൽ നിന്നടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ലക്ഷക്കണക്കിന് പുസ്തകങ്ങളെത്തും. നൂറിലേറെ എഴുത്തുകാരും കലാകാരന്മാരും പ്രാസംഗികരും ചിന്തകരും സാംസ്‌കാരിക നായകരും പാചകവിദഗ്ധരും പങ്കെടുക്കും. കുറഞ്ഞ വിലയിൽ പുസ്തകങ്ങൾ വാങ്ങിക്കാനുള്ള അവസരമാണ് ലഭിക്കുക. കൂടാതെ, പുസ്തക പ്രകാശനം, ചർച്ചകൾ, സെമിനാറുകൾ, ശിൽപശാലകൾ, സംവാദങ്ങൾ, കവിയരങ്ങ്, കുട്ടികൾക്ക് വേണ്ടിയുള്ള പരിപാടികൾ, പാചക മേള, വിദ്യാഭ്യാസ പരിപാടികൾ തുടങ്ങിയവയും അരങ്ങേറും.

പ്രിയപ്പെട്ട എഴുത്തുകാരിൽ നിന്ന് വായനക്കാർക്ക് കൈയൊപ്പോടു കൂടി പുസ്തകം സ്വന്തമാക്കാനുള്ള അപൂർവാവസരവും മേളയിൽ ലഭ്യമാകും.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആയിരത്തിലേറെ പ്രസാധകർ ഇപ്രാവശ്യമെത്തുമെന്ന് ചെയർമാൻ അഹമ്മദ് അൽ ആമിരി അറിയിച്ചു. മലയാളമടക്കമുള്ള ഇന്ത്യൻ ഭാഷകളിൽ നിന്നുള്ള പുസ്തകങ്ങളും ഇംഗ്ലീഷ്, അറബിക് സാഹിത്യ, ശാസ്ത്ര പുസ്തകങ്ങളും ബാലസാഹിത്യവും പ്രദർശിപ്പിക്കും. ലോകത്തെ ഏറ്റവും വലിയ സാമൂഹിക സാംസ്‌കാരിക സ്മാരകമായിരിക്കും ഷാർജയിലേതെന്ന് അഹമ്മദ് അൽ ആമിരി പറഞ്ഞു.

യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷേയ്ഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി 1982ൽ വിഭാവനം ചെയ്തതാണ് രാജ്യാന്തര പുസ്തകമേള. അറിവിന്റെയും വിജ്ഞാനത്തിന്റെയും ശാദ്വല ഭൂമിയാണ് ഷാർജ രാജ്യാന്തര പുസ്തകമേളയെന്ന് ഷേയ്ഖ് ഡോ. സുൽത്താൻ വിശേഷിപ്പിച്ചു.

 
First published: September 6, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍