അത്ഭുതമായി അന ഡെൽ | 1918ൽ സ്പാനിഷ് ഫ്ലൂ അതിജീവിച്ചു; 2020ൽ കോവിഡ് 19നെയും

ലോകത്തിൽ ഇതുവരെ 1,95,000 ആളുകളാണ് കോവിഡ് 19 എന്ന മഹാമാരി ബാധിച്ച് മരിച്ചത്.

News18 Malayalam | news18
Updated: April 25, 2020, 3:40 PM IST
അത്ഭുതമായി അന ഡെൽ | 1918ൽ സ്പാനിഷ് ഫ്ലൂ അതിജീവിച്ചു; 2020ൽ കോവിഡ് 19നെയും
പ്രതീകാത്മക ചിത്രം
  • News18
  • Last Updated: April 25, 2020, 3:40 PM IST
  • Share this:
മാഡ്രിഡ് (സ്പെയിൻ): ലോകം മുഴുവൻ കൊറോണ ഭീതിയിലാണ്. മിക്കവരും ദൈനംദിനജീവിതം മുന്നോട്ടു കൊണ്ടു പോകാൻ പാടുപെടുകയാണ്. കൊറോണ എന്ന മഹാമാരിക്ക് മുമ്പിൽ ലോകം മുഴുവൻ സ്തംഭിച്ചു നിൽക്കുകയാണ്. ഇതിനിടയിലാണ് സ്പെയിൻ ആസ്ഥാനമായി പ്രസിദ്ധീകരിക്കുന്ന ദ ഒലിവ് പ്രസ് എന്ന പത്രത്തിൽ പ്രസിദ്ധീകരിച്ച് വന്ന വാർത്ത ലോകശ്രദ്ധയാകർഷിക്കുന്നത്.

1918ൽ സ്പാനിഷ് ഫ്ലൂ കാലത്ത് അന ഡെൽ വാലെ ഒരു കുഞ്ഞായിരുന്നു. അന്ന് സ്പാനിഷ് ഫ്ലൂവിനെ അദ്ഭുതകരമായി അതിജീവിച്ച അന 102 വർഷങ്ങൾക്കു ശേഷം ഒരു മഹാമാരിയോട് നേർക്കുനേർ നിന്ന് പോരാടി. ജീവിതത്തിൽ സെഞ്ച്വറി അടിച്ച തന്റെയടുത്ത് യുദ്ധത്തിനായി വന്ന കോവിഡ് 19നെ അടിച്ചു പുറത്താക്കിയിരിക്കുകയാണ് ഇവർ. റോണ്ടയിലെ കുടുംബാംഗങ്ങളുടെ സന്തോഷത്തിന് കാരണം കോവിഡ് എന്ന മഹാമാരിയോടെ പോരാടി വിജയിച്ച അന ഡെല്ലാണ്.

You may also like:ബാർബർഷോപ്പും മദ്യഷോപ്പും തുറക്കാൻ അനുമതിയുണ്ടോ? വിശദീകരണവുമായി ആഭ്യന്തരമന്ത്രാലയം‍ [NEWS]പ്രവാസികളെ സ്വീകരിക്കാൻ എറണാകുളം സജ്ജമെന്ന് മന്ത്രി വി.എസ് സുനിൽ കുമാർ [NEWS]നടൻ രവി വള്ളത്തോൾ അന്തരിച്ചു[NEWS]

1918 ജനുവരി മുതൽ 1920 ഡിസംബർ വരെയായിരുന്നു ലോകത്തെ ഗ്രസിച്ച സ്പാനിഷ് ഫ്ലൂ എന്ന മഹാമാരി പടർന്നത്. അക്കാലത്ത് 500 മില്യൺ ആളുകളെയാണ് മഹാമാരി ബാധിച്ചത്. നിലവിൽ അൽകാലെ ഡെൽ വല്ലെയിലെ നഴ്സിംഗ് ഹോമിലാണ് അന ഡെൽ വാലെ താമസിക്കുന്നത്. കൊറോണ വൈറസ് ബാധിച്ചതിനെ തുടർന്നുള്ള സമീപത്തുള്ള ആശുപത്രിയിലേക്ക് അവരെ മാറ്റിയിരുന്നു. സുഖം പ്രാപിച്ചതിനെ തുടർന്ന് കുറച്ച് ദിവസം മുമ്പ്
ഡിസ്ചാർജ് ചെയ്തു.

1913 ഒക്ടോബറിലാണ് അന ജനിക്കുന്നത്. സ്പാനിഷ് ഫ്ലൂ ലോകത്തെ ഗ്രസിച്ചു തുടങ്ങിയ കാലത്ത് അനയ്ക്ക് പ്രായം അഞ്ചു വയസ്. ആറു മാസങ്ങൾ കൂടി കഴിഞ്ഞാൽ അനയ്ക്ക് പ്രായം 107 ആണ്. കോവിഡ് 19നെ അതിജീവിച്ച ലോകത്തിലെ ഏറ്റവും പ്രായമുള്ളവരിൽ ഒരാളാണ് അനയും. 107 വയസുള്ള ഡച്ച് സ്വദേശിയായ കോർണിലിയ റാസും കോവിഡ് 19നെ അതിജീവിച്ചവരിൽ ഉൾപ്പെടുന്നു.

 അതേസമയം, ലോകത്തിൽ ഇതുവരെ 1,95,000 ആളുകളാണ് കോവിഡ് 19 എന്ന മഹാമാരി ബാധിച്ച് മരിച്ചത്. ഇതുവരെ 2.7 മില്യൺ ആളുകളാണ് ലോകത്തിൽ കോവിഡ് 19 ബാധിച്ച് മരിച്ചത്. 7,81, 000 പേർ ഇതുവരെ സുഖം പ്രാപിച്ചിട്ടുണ്ട്.

First published: April 25, 2020, 3:34 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading