• News
  • Films
  • Gulf
  • Sports
  • Crime
  • Video
  • Photos
  • Buzz
  • Life
  • Opinion
  • Money
  • TV Shows
  • Budget 2019
  • Live TV

സേവനത്തിന്‍റെ അമ്പതാം വർഷം; ഷെയ്ഖ് മുഹമ്മദിന് അഭിനന്ദന വർഷം

news18india
Updated: December 30, 2018, 12:26 PM IST
സേവനത്തിന്‍റെ അമ്പതാം വർഷം; ഷെയ്ഖ് മുഹമ്മദിന് അഭിനന്ദന വർഷം
news18india
Updated: December 30, 2018, 12:26 PM IST
അബുദാബി: "കഴിഞ്ഞ 50 വർഷങ്ങളിൽ താങ്കൾക്ക് ചുറ്റുമുള്ള ഒരുപാട് കാര്യങ്ങൾ മാറിയിട്ടുണ്ട്. എന്നാൽ, രാജ്യത്തിനോടുള്ള താങ്കളുടെ സ്നേഹവും ആത്മാർത്ഥതയും മാറിയില്ല. താങ്കളെ ഉറ്റ ചങ്ങാതിയായും ഉപദേശകനായും വിശ്വസ്തനായും ലഭിച്ചതിൽ ഞാൻ എന്നെത്തന്നെ അഭിനന്ദിക്കുകയാണ്."

യു എ ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മൊഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം രാജ്യ സേവനരംഗത്ത് സുവർണജൂബിലി നിറവിലെത്തിയപ്പോൾ യു എ ഇ സായുധസേന ഡെപ്യൂട്ടി സുപ്രീംകമാൻഡറും അബുദാബി കിരീടാവകാശിയുമായ ഷെയ്ഖ് മൊഹമ്മദ് ബിൻ സയിദ് അൽ നഹ്യാൻ അദ്ദേഹത്തെ അഭിനന്ദിച്ചത് ഇങ്ങനെ.

ആരാണ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ?
Loading...



യു എ ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയുമായിരുന്ന ഷെയ്ഖ് റാഷിദ് ബിൻ സയീദ് അൽ മക്തൂമിന്‍റെ പുത്രനായ ഷെയ്ഖ് മൊഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ദുബായ് പൊലീസിന്‍റെ തലവനായാണ് രാജ്യസേവനം ആരംഭിച്ചത്. ഭരണനേതൃത്വം നൽകുന്നതിനും ഭരണ നിർവ്വഹണത്തിലും അദ്ദേഹം നല്ല മാതൃകയാണെന്ന് ഷെയ്ഖ് മൊഹമ്മദ് ബിൻ സയിദ് അൽ നഹ്യാൻ 'പ്രതാപത്തിന്‍റെ 50 വർഷങ്ങൾ' എന്നു തുടങ്ങുന്ന പ്രസ്താവനയിൽ പറഞ്ഞു.


 "സ്വന്തം ജനതയാലും രാജ്യത്തിനു പുറത്തുനിന്നുള്ളവരാലും സ്നേഹിക്കപ്പെടുകയും ബഹുമാനിക്കപ്പെടുകയും ചെയ്യുന്ന നമ്മുടെ വിശിഷ്ട നേതാവിനെ ഓർത്ത് അഭിമാനിക്കാൻ നമുക്ക് അവകാശമുണ്ട്. അദ്ദേഹം, ഹിസ് ഹൈനസ് ഷെയ്ഖ് മൊഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, എന്‍റെ സഹോദരനാണ്, മാർഗദർശിയാണ്, ഉറ്റ ചങ്ങാതിയാണ്" - അഭിനന്ദനക്കുറിപ്പിൽ ഷെയ്ഖ് മൊഹമ്മദ് ബിൻ സയിദ് അൽ നഹ്യാൻ പറഞ്ഞു.

പ്രിയപ്പെട്ട മാതൃരാജ്യത്തെ 50 വർഷം സേവിച്ചതിന് അദ്ദേഹം നന്ദി പറഞ്ഞു. ഷെയ്ഖ് മൊഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന് നന്ദി പറയുവാൻ രാജ്യത്തിനകത്തും പുറത്തും നിന്നുള്ളവരെ ക്ഷണിക്കുകയാണെന്നും അദ്ദേഹം അഭിനന്ദന പ്രസ്താവനയിൽ കുറിച്ചു.
First published: December 30, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍