• HOME
 • »
 • NEWS
 • »
 • world
 • »
 • മുൻഭാര്യയുടെ ഫോൺ ചോർത്താനും പെഗസസ്; ചാര സോഫ്റ്റ്‌വെയർ ഉപയോഗിച്ചത് ദുബായ് ഭരണാധികാരി

മുൻഭാര്യയുടെ ഫോൺ ചോർത്താനും പെഗസസ്; ചാര സോഫ്റ്റ്‌വെയർ ഉപയോഗിച്ചത് ദുബായ് ഭരണാധികാരി

ഹാക്കിംഗ് കണ്ടെത്തിയതോടെ, യുഎഇയുമായുള്ള കരാർ എൻഎസ്ഒ റദ്ദാക്കിയാതായി ഹയയുടെ അഭിഭാഷകർ പറഞ്ഞു.

Image: REUTERS/Christopher Pike/File Photo

Image: REUTERS/Christopher Pike/File Photo

 • Last Updated :
 • Share this:
  ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തന്റെ മുൻ ഭാര്യയുടെയും അവരുടെ അഭിഭാഷകരുടെയും ഫോണുകൾ ഹാക്ക് ചെയ്യാൻ ഉത്തരവിട്ടതായി യുകെ കോടതി. ഇരുവരുടെയും കുട്ടികളുടെ കസ്റ്റഡി അവകാശം സംബന്ധിച്ച നിയമ പോരാട്ടം ബ്രിട്ടനിലെ കോടതിയില്‍ നടക്കവെയാണ് മുഹമ്മദ് ഫോണ്‍ ചോർത്താൻ ഉത്തരവിട്ടത്.

  ദേശീയ സുരക്ഷയ്ക്കുള്ള ഭീഷണികൾ നേരിടാൻ ഭരണകൂടങ്ങൾക്ക് വേണ്ടി ഇസ്രയേൽ കമ്പനിയായ എൻ എസ് ഓ വികസിപ്പിച്ചെടുത്ത "പെഗസസ്" സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് മുൻഭാര്യയും ജോർദാൻ രാജാവ് അബ്ദുള്ളയുടെ അർദ്ധസഹോദരിയുമായ ഹയ ബിന്ത് അൽ ഹുസൈൻ രാജകുമാരിയുടെയും അവരുമായി അടുത്ത ബന്ധം പുലർത്തുന്നവരുടെയും ഫോണുകൾ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഹാക്ക് ചെയ്തത്.

  ചാൾസ് രാജകുമാരന്റെയും ഡയാന രാജകുമാരിയുടെയും വിവാഹമോചന കേസിൽ ചാൾസിനെ പ്രതിനിധീകരിച്ച അഭിഭാഷകൻ ഫിയോണ ഷാക്കിൾട്ടനാണ് ഈ കേസിൽ ഹയയുടെ അഭിഭാഷകൻ. ഹാക്കിംഗിന് വിധേയരായവരിൽ ഫിയോണ ഷാക്കിൾട്ടണും ഉൾപ്പെടുന്നു.

  ഹാക്കിംഗ് കണ്ടെത്തിയതോടെ, യുഎഇയുമായുള്ള കരാർ എൻഎസ്ഒ റദ്ദാക്കിയാതായി ഹയയുടെ അഭിഭാഷകർ പറഞ്ഞു. കേസിൽ ഉടനടി പ്രതികരണത്തിനില്ലെന്ന് കഴിയില്ലെന്ന് ഇസ്രായേൽ സ്ഥാപനം അറിയിച്ചു. എന്നാൽ പെഗാസസ് ദുരുപയോഗം ചെയ്തതിന് തെളിവുകൾ ലഭിച്ചാൽ നടപടിയെടുക്കുമെന്നും അവർ പറഞ്ഞു.

  ഈ കണ്ടെത്തലുകൾ വഞ്ചനയ്ക്ക് തുല്യമാണെന്നും ദുബായ് ഭരണാധികാരി അധികാരം ദുർവിനിയോഗം ചെയ്തതായി കണക്കാക്കണമെന്നും ഇംഗ്ലണ്ടിലെയും വെയിൽസിലെയും കുടുംബകോടതി ജഡ്ജിയായ ആൻഡ്രൂ മക്ഫർലെയ്ൻ പറഞ്ഞു. മുഹമ്മദ് തന്റെ രണ്ട് പെൺമക്കളെ തട്ടിക്കൊണ്ടുപോകുകയും അവരെ തടവിൽ പാർപ്പിക്കുകയും അവരോട് മോശമായി പെരുമാറുകയും ചെയ്തതായി ആരോപണം ഉണ്ടായിരുന്നു.എന്നാൽ കോടതിയുടെ നിഗമനങ്ങൾ തെറ്റാണെന്നും കാര്യങ്ങളെ പൂർണമായി മനസിലാക്കാതെയാണ് കോടതിയുടെ പരാമർശങ്ങളെന്നും പറഞ്ഞ് ഷെയ്ഖ് തനിക്കെതിരെയുള്ള ആരോപണങ്ങൾ തള്ളിക്കളഞ്ഞു.

  Also Read-World Egg Day | തീൻമേശയിൽ ആദ്യം എന്ത് വേണം? കോഴിയോ അതോ മുട്ടയോ?

  ആഗോള വാണിജ്യ കേന്ദ്രമായി ദുബായ് മാറിയതിനു പിന്നിലുള്ള പ്രധാന ശക്തിയായാണ് മുഹമ്മദ് വിലയിരുത്തപ്പെടാറുള്ളത്. മനുഷ്യാവകാശം, സമത്വം തുടങ്ങിയ വിഷയങ്ങളിൽ ഗൾഫ് നഗരത്തിന്റെ പ്രശസ്തി ഉയർത്താൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.

  തന്റെ കുട്ടികളുടെ അമ്മയുടെ സുരക്ഷയെക്കുറിച്ച് ആശങ്ക പ്രകടിപ്പിക്കുന്നതിന് പകരം കേസിൽ ജയിക്കാൻ വേണ്ടി മുൻ ഭാര്യയ്‌ക്കെതിരെ തെളിവുണ്ടാക്കാൻ ഫോറൻസിക് സംഘത്തെ തന്നെ മുഹമ്മദ് അണിനിരത്തിയാതായി ജഡ്ജ് മക്ഫർലെയ്ൻ പറഞ്ഞു. 2020 ജൂലായ് മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ ഫോണുകൾ ഹാക്ക് ചെയ്യാൻ ഷെയ്ഖ് അനുമതി നൽകിയിട്ടുണ്ടെന്നാണ് കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

  സൈബർ വിദഗ്ദ്ധരുടെ പരിശോധനയിൽ ഹയയുടെ ഫോണിൽ നിന്നും 265 മെഗാബൈറ്റ് ഡാറ്റ ഡൗൺലോഡ് ചെയ്യപ്പെട്ടിട്ടുണ്ട്. അത് 24 മണിക്കൂർ വോയിസ് റെക്കോർഡിംഗിന് അല്ലെങ്കിൽ 500 ഫോട്ടോകൾക്ക് തുല്യമാണ്. ഹയയുടെ മറ്റ് ഫോണുകളിൽ നിന്നും എന്താണ് ഹാക്ക് ചെയ്യപ്പെട്ടതെന്നു വ്യക്തമായിട്ടില്ല.
  Published by:Naseeba TC
  First published: