• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

നവാസ് ഷെരീഫിനുനേരെ 'ഷൂ' ആക്രമണം


Updated: March 12, 2018, 7:21 PM IST
നവാസ് ഷെരീഫിനുനേരെ 'ഷൂ' ആക്രമണം

Updated: March 12, 2018, 7:21 PM IST
ഇസ്​ലാമാബാദ്: പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്‍റ് നവാസ് ഷെരീഫിനുനേരെ ഗാര്‍ഗി ഷാഹുവിലെ ഒരു മദ്രസ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തപ്പോഴായിരുന്നു ആക്രമണം നടന്നത്. കാണികളില്‍ ഒരാള്‍ ഷെരീഫിനുനേരെ ഷൂ എറിയുകയായിരുന്നു. അദ്ദേഹത്തിന്‌റെ നെഞ്ചിലേക്കാണ് ഷൂ പതിച്ചത്. എന്നാല്‍ മുറിവുകള്‍ ഒന്നും ഏല്‍ക്കാതെ രക്ഷപെട്ടു.

മദ്രസയിലെ മുന്‍ വിദ്യാര്‍ഥിയായ തല്ഹ മുനവ്വയാണ് ആക്രമണം നടത്തിയതെന്ന് പിന്നീട് പൊലീസ് അറിയിച്ചു. ഷൂ എറിഞ്ഞ ശേഷം ഇയാള്‍ വേദിയില്‍ കയറി മുദ്രാവാക്യം വിളിക്കുകയും ചെയ്തു. സംഭവത്തിനു ശേഷം ആക്രമിയെ ആളുകള്‍ മര്‍ദ്ദിച്ചു. തുടര്‍ന്ന് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇസ്‌ലാം ബഹുമാനിക്കാനാണ് പഠിപ്പിക്കുന്നതെന്നും കുറ്റക്കാരെ എത്രയും പെട്ടെന്ന് ശക്തമായ നിയമ നടപടിള്‍ക്ക് വിധേയരാക്കണമെന്നും മദ്രസ അധികൃതര്‍ ആക്രമത്തെ തുടര്‍ന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പാക്കിസ്ഥാന്‍ ആഭ്യന്തര മന്ത്രി അഹ്‌സാന്‍ ഇക്ബാലിന് നേരെയും അടുത്തിടെ സമാനമായ ഷൂ ആക്രമണം നടന്നിരുന്നു.
First published: March 12, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍