• HOME
  • »
  • NEWS
  • »
  • world
  • »
  • Khosta-2 | കോവിഡിനു സമാനം; റഷ്യയിൽ വവ്വാലുകളിൽ കണ്ടെത്തിയ ഖോസ്ത-2 വൈറസിനെക്കുറിച്ചറിയാം

Khosta-2 | കോവിഡിനു സമാനം; റഷ്യയിൽ വവ്വാലുകളിൽ കണ്ടെത്തിയ ഖോസ്ത-2 വൈറസിനെക്കുറിച്ചറിയാം

നിലവിലെ കോവി‍ഡ് വാക്സീനുകള്‍ തീര്‍ക്കുന്ന പ്രതിരോധത്തെ മറികടക്കാൻ ശേഷിയുള്ളതാണ് പുതിയ വൈറസ് എന്ന് വാഷിങ്ടണ്‍ സ്റ്റേറ്റ് സര്‍വകലാശാലയിലെ ഗവേഷണ സംഘം വ്യക്തമാക്കി.

  • Last Updated :
  • Share this:
    കോവിഡ് (Covid) മഹാമാരിയുടെ ആഘാതത്തിൽ നിന്ന് ലോകം പൂർണമായും കരകയറിയിട്ടില്ല, അതിനിടെ സമാനമായൊരു വൈറസ് കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞർ. ഖോസ്ത-2 (Khosta-2) എന്ന ഈ വൈറസ് റഷ്യയിലും വവ്വാലുകളിലാണ് കണ്ടെത്തിയത്. ഈ വൈറസിന് മനുഷ്യരിലേക്കും വ്യാപിക്കാനുള്ള ശേഷിയുണ്ടെന്ന് വാഷിംഗ്ടൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയുടെ (Washington State University) പിഎല്‍ഒഎസ് പാത്തജന്‍സ് (PLOS Pathogens) എന്ന ജേണലിൽ പറയുന്നു. നിലവിലെ കോവി‍ഡ് വാക്സീനുകള്‍ തീര്‍ക്കുന്ന പ്രതിരോധത്തെ മറികടക്കാൻ ശേഷിയുള്ളതാണ് പുതിയ വൈറസ് എന്ന് വാഷിങ്ടണ്‍ സ്റ്റേറ്റ് സര്‍വകലാശാലയിലെ ഗവേഷണ സംഘം വ്യക്തമാക്കി.

    എന്താണ് ഖോസ്ത - 2

    റഷ്യയിലെ സോചി നാഷണൽ പാർക്കിന് സമീപം 2020 മാർച്ചിനും ഒക്ടോബറിനും ഇടയിൽ ശേഖരിച്ച വവ്വാലുകളുടെ സാമ്പിളിലാണ് ഈ വൈറസ് ആദ്യമായി കണ്ടെത്തിയത്. രണ്ട് തരത്തിലാണ് ഈ വൈറസുള്ളത്- ഖോസ്ത-1ഉം ഖോസ്ത-2ഉം. ഇതില്‍ ഖോസ്ത-2 ആണ് മനുഷ്യരെ ബാധിക്കുക. ഈ വൈറസിന് കോവിഡ് വാക്സിനുകളെ മറികടക്കാനാകുമെന്നും ​ഗവേഷകർ കണ്ടെത്തി.

    കൊറോണ വൈറസിന്‍റെ ഉപവിഭാഗമായ സാര്‍ബെകോവൈറസുകളില്‍ (sarbecovirus) പെട്ടതാണ് ഖോസ്ത-2 എന്ന് പഠനം നടത്തിയ വാഷിങ്ടണ്‍ സ്റ്റേറ്റ് സര്‍വകലാശാലയിലെ ഗവേഷകര്‍ അറിയിച്ചു. ഖോസ്ത-2ന് സമാനമായി ഖോസ്ത-1 സാര്‍ബെകോവൈറസിനെയും കണ്ടെത്തിയെങ്കിലും ഇത് മനുഷ്യ കോശങ്ങളെ ബാധിക്കില്ലെന്നും ഗവേഷകര്‍ പറഞ്ഞു.

    Also read : ഇന്തോനേഷ്യയിൽ ഫുട്ബോൾ മത്സരത്തിനിടെ അക്രമം; തിക്കിലും തിരക്കിലുംപെട്ട് മരിച്ചത് 125 പേരെന്ന് സ്ഥിരീകരണം

    ഖോസ്ത-2 വ്യാപിക്കുന്നത് എങ്ങനെ?

    സാർസ്‍കോവ് 2 വിന് (SARS-CoV-2) സമാനമായ രീതിയിൽ മനുഷ്യകോശങ്ങളെ ബാധിക്കാൻ ഖോസ്ത-2 ന് കഴിയുമെന്ന് ഗവേഷകർ നടത്തിയ പരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്. ആൻജിയോടെൻസിൻ-കൺവെർട്ടിംഗ് എൻസൈം-2 (ACE-2) എന്ന് വിളിക്കപ്പെടുന്ന മനുഷ്യകോശങ്ങളുടെ പുറംഭാഗത്ത് കാണപ്പെടുന്ന എൻട്രി എൻസൈമുമായി കൂടിച്ചേരുന്നതിന് ഈ വൈറസ് സ്പൈക്ക് പോലുള്ള പ്രോട്ടീൻ ഉപയോഗിക്കുന്നതായും കണ്ടെത്തി. ഖോസ്ത-2-ന് മനുഷ്യകോശങ്ങളെ ബാധിക്കാനുള്ള അത് സാർസ്കോവ്‍-2 പോലെ തീവ്രമല്ലെന്ന് വിദഗ്ധർ പറയുന്നു.

    ഒരു പകർച്ചവ്യാധി പോലെ പൊട്ടിപ്പുറപ്പെടാനുള്ള കഴിവ് ഖോസ്ത -2 ന് ഉണ്ടോ എന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് ​ഗവേഷകർ ന്യൂസ് വീക്കിനോട് പറഞ്ഞു.

    കോവിഡുമായുള്ള സമാനതകൾ?

    ഖോസ്ത-2 ഉം സാർസ്‍കോവ് 2 ഉം കൊറോണ വൈറസുകളുടെ ഒരേ ഉപവിഭാഗത്തിൽ പെട്ടതാണെന്ന് പഠനം വ്യക്തമാക്കുന്നു. കോവിഡിന് സമാനമായി, മനുഷ്യകോശങ്ങളിലേക്ക് പ്രവേശിക്കുന്നതിന് ഖോസ്ത-2 സ്പൈക്ക് പ്രോട്ടീൻ ആണ് ഉപയോഗിക്കുന്നത്. മനുഷ്യരില്‍ ഗുരുതരമായ രോഗം ഉണ്ടാക്കാന്‍ സാധിക്കുന്ന ജീനുകള്‍ ഈ വൈറസില്‍ ഇല്ലെന്നാണ് ഗവേഷകര്‍ കരുതുന്നത്. എന്നാല്‍ സാര്‍സ് കോവ്-2 ജീനുകളുമായി കലര്‍ന്നു കഴിഞ്ഞാല്‍ ഈ അവസ്ഥയ്ക്ക് മാറ്റം വന്നേക്കാമെന്ന ആശങ്കയും ഇവർ ഉന്നയിക്കുന്നുണ്ട്.

    കോവിഡ് വാക്സിനുകൾക്ക് ഖോസ്ത 2 വിനെ പ്രതിരോധിക്കാനാകുമോ

    കോവിഡ് വാക്സിനുകൾക്ക് ഖോസ്ത 2 വിനെ പ്രതിരോധിക്കാനാകില്ലെന്നാണ് ഇതുവരെയുള്ള പഠനങ്ങളിൽ കണ്ടെത്തിയിരിക്കുന്നത്. നിലവിലെ കോവിഡ് വാക്സിനുകൾ ഖോസ്ത-2 വിനെ പ്രതിരോധിക്കുമോ എന്ന് കണ്ടെത്താൻ ശാസ്ത്രജ്ഞർ പരീക്ഷണങ്ങൾ നടത്തിയിരുന്നു.
    Published by:Amal Surendran
    First published: