• HOME
  • »
  • NEWS
  • »
  • world
  • »
  • Death Penalty | 900 ഗ്രാം ചരസ് കൈവശം വച്ചു; സിംഗപ്പൂര്‍ പൗരന് കോടതി വിധിച്ചത് വധശിക്ഷ

Death Penalty | 900 ഗ്രാം ചരസ് കൈവശം വച്ചു; സിംഗപ്പൂര്‍ പൗരന് കോടതി വിധിച്ചത് വധശിക്ഷ

കഞ്ചാവ്, കൊക്കെയ്ന്‍, എക്സ്റ്റസി, മെത്താംഫെറ്റാമൈന്‍ അല്ലെങ്കില്‍ ഹെറോയിന്‍ തുടങ്ങിയ ലഹരി വസ്തുക്കളുടെ സംഭരണം, ഉപഭോഗം, കടത്തല്‍ എന്നിവ സിംഗപ്പൂരില്‍ നിയമവിരുദ്ധമാണ്

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
    ചരസ് കൈവശം വച്ചതിന് സിംഗപ്പൂര്‍ പൗരന്, രാജ്യത്തെ കോടതി വിധിച്ചത് വധശിക്ഷ. ഒമര്‍ യാക്കൂബ് എന്ന 41-കാരനായ സിംഗപ്പൂര്‍ സ്വദേശിയാണ് ചരസ് കൈവശം വച്ചു എന്ന കുറ്റത്തിന് വധശിക്ഷ നേരിടുന്നത്. പോലീസും നാര്‍ക്കോട്ടിക് ഉദ്യോഗസ്ഥരും യാക്കൂബിനെ പിടികൂടിയപ്പോള്‍ അദ്ദേഹത്തിന്റെ പക്കല്‍ നിന്ന് 900 ഗ്രാം ചരസ് കണ്ടെടുത്തു എന്നാണ് കേസ്. 2021 ഫെബ്രുവരിയിലാണ് കോടതി വിധി വന്നത്. കേസില്‍ കോടതി വധശിക്ഷ വിധിച്ചതോടെ യാക്കൂബ് ഈ വിധിക്കെതിരെ രാജ്യത്തെ പരമോന്നത കോടതിയെ സമീപിച്ചു. എന്നാല്‍ ഈ മാസം പന്ത്രണ്ടാം തീയതി പരമോന്നത കോടതി കേസ് തള്ളി.

    അവസാന വിചാരണയില്‍, യാക്കൂബ് പോലീസിനെതിരെ ഗുരുതരമായ ചില ആരോപണങ്ങള്‍ ഉന്നയിക്കുകയും താന്‍ നിരപരാധിയാണെന്ന് അവകാശപ്പെടുകയും ചെയ്തു. ''പോലീസ് എന്റെ കാറില്‍ മയക്കുമരുന്ന് സൂക്ഷിച്ചിരുന്നു. എന്റെ കാറിലെ ചരസിനെക്കുറിച്ച് എനിക്ക് അറിയില്ലായിരുന്നു. ഞാന്‍ നിരപരാധിയാണ്.'' എന്നാണ് യാക്കൂബ് പറയുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, 2018 ജൂലൈ 12ന് കാറില്‍ സഞ്ചരിക്കുമ്പോഴാണ് യാക്കൂബിനെ ചരസുമായി സിംഗപ്പൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. പിതാവ് ഓടിച്ചിരുന്ന കാറിലായിരുന്നു യാക്കൂബ് ആ സമയത്ത് യാത്ര ചെയ്തിരുന്നത്.

    Also read- Aryan Khan | മകൻ 19 ദിവസമായി ജയിലിൽ; ആര്യനുമായുള്ള ഷാരുഖിന്റെയും ഗൗരിയുടെയും ഏക ആശയവിനിമയം ഇങ്ങനെ

    പോലീസും നാര്‍ക്കോട്ടിക്‌സ് ഉദ്യോഗസ്ഥരും അയാളെ അറസ്റ്റ് ചെയ്യുമ്പോള്‍ കാറില്‍ നിന്ന് 900 ഗ്രാം ചരസ് കണ്ടെടുക്കുകയും ചെയ്തു. തനിക്ക് കാറിലെ ചരസിനെക്കുറിച്ച് അറിവുണ്ടായിരുന്നില്ലെന്നും ഈ ചെടികള്‍ മരുന്നുകളുടെ നിർമ്മാണത്തിനായി ഉപയോഗിക്കുന്നതാണെന്നാണ് താൻ കരുതിയിരുന്നതെന്നും പോലീസ് ചോദ്യം ചെയ്യലില്‍ യാക്കൂബ് പറഞ്ഞിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കി. കോടതി അയാള്‍ക്ക് വധശിക്ഷയാണ് വിധിച്ചത്. യാക്കൂബിന് വധശിക്ഷ വിധിച്ചതിന് ശേഷം വിഷയം ചര്‍ച്ചയായി. സംഭവ സമയത്ത് വാഹനം ഓടിച്ചിരുന്ന യാക്കൂബിന്റെ പിതാവിന് ചരസിന്റെ സാന്നിധ്യം അറിയില്ലായിരുന്നുവെന്ന് വ്യക്തമായതോടെ അദ്ദേഹത്തിന് മേല്‍ കുറ്റം ചുമത്തിയിട്ടില്ല.

    മലേഷ്യയില്‍ നിന്ന് സിംഗപ്പൂരിലേക്ക് വരുമ്പോള്‍ അതിര്‍ത്തിയില്‍ വച്ചായിരുന്നു യാക്കൂബിനെ പിടികൂടിയത്. അതിര്‍ത്തിയിലെ പതിവ് പരിശോധനയ്ക്കിടെയായിരുന്നു കാറില്‍ മൂന്ന് കെട്ടുകളായി ചരസ് കണ്ടെത്തിയത്. ഇത് തന്റെ അറിവില്ലാതെ രണ്ട് പരിചയക്കാര്‍ തന്റെ ബാഗില്‍ വച്ച 'ഔഷധങ്ങള്‍ക്കുള്ള ചെടികളാണ്' എന്നായിരുന്നു പോലീസ് ഉദ്യോഗസ്ഥരോട് യാക്കൂബ് പറഞ്ഞതെന്ന് സിഎന്‍എ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാൽ യാക്കൂബ്, ചരസ് ഓര്‍ഡര്‍ ചെയ്യുകയും മനപ്പൂര്‍വ്വം സിംഗപ്പൂരിലേക്ക് കൊണ്ടുവരികയും ചെയ്തുവെന്നാണ് പ്രോസിക്യൂഷന്‍ പറയുന്നത്. എന്നാല്‍ താന്‍ കുറ്റം സമ്മതിക്കാന്‍ വിസമ്മതിക്കുകയാണെങ്കില്‍, തന്നെയും തന്റെ പിതാവിനെയും തൂക്കിലേറ്റുമെന്ന് പറഞ്ഞ് സെന്‍ട്രല്‍ നാര്‍ക്കോട്ടിക്‌സ് ബ്യൂറോ (സിഎന്‍ബി) ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയെന്ന് യാക്കൂബ് ആരോപിക്കുന്നുണ്ട്.

    Also read- Aryan Khan | ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷ മുംബൈ സെഷന്‍സ് കോടതി തള്ളി

    സിംഗപ്പൂരിലെ നിയമങ്ങള്‍ അനുസരിച്ച്, ചരസിനെ ക്ലാസ് എ ഡ്രഗ് ആയി പട്ടികപ്പെടുത്തിയിട്ടുണ്ട്. കഞ്ചാവ്, കൊക്കെയ്ന്‍, എക്സ്റ്റസി, മെത്താംഫെറ്റാമൈന്‍ അല്ലെങ്കില്‍ ഹെറോയിന്‍ തുടങ്ങിയ ലഹരി വസ്തുക്കളുടെ സംഭരണം, ഉപഭോഗം, കടത്തല്‍ എന്നിവ സിംഗപ്പൂരില്‍ നിയമവിരുദ്ധമാണ്. ഇവിടെ കഞ്ചാവ് (ചരസ്-ഗഞ്ചാ) നടുന്നതും വളര്‍ത്തുന്നതും വില്‍ക്കുന്നതും നിയമവിരുദ്ധമാണ്. കര്‍ശനമായ നിയമങ്ങളും കടുത്ത ശിക്ഷകളും ഉണ്ടായിരുന്നിട്ടും, പലരും ഈ വസ്തുക്കള്‍ കടത്തുന്നുണ്ട്. കഞ്ചാവിന്റെ ഉപഭോഗവും സംഭരണവും സിംഗപ്പൂര്‍ ഉള്‍പ്പടെ പല രാജ്യങ്ങളിലും നിയമവിരുദ്ധമാണ്.
    Published by:Naveen
    First published: