സിംഗപ്പൂർ: കഞ്ചാവ് കടത്ത് കേസിൽ അറസ്റ്റിലായ ഇന്ത്യൻ വംശജനെ സിംഗപ്പൂർ തൂക്കിലേറ്റി. തങ്കരാജു സുപ്പയ്യ (46) എന്നയാളെയാണ് തൂക്കിലേറ്റിയത്. സിംഗപ്പൂരിലേക്ക് ഒരു കിലോയിലധികം കഞ്ചാവ് കടത്താൻ ശ്രമിച്ചതിനാണ് ഇയാൾ അറസ്റ്റിലായത്.
2014ലാണ് കഞ്ചാവ് കടത്തിയതിന് തങ്കരാജു സുപ്പയ്യ സിംഗപ്പൂരിൽ പിടിയിലാകുന്നത്. 2018 ഒക്ടോബർ 9 ന് ആണ് തങ്കരാജു സുപ്പയ്യയെ വധശിക്ഷയ്ക്ക് വിധിച്ചത്. തങ്കരാജു സുപ്പയ്യയുടെ വധശിക്ഷ നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് യുഎൻ മനുഷ്യാവകാശ സംഘടന രംഗത്തെത്തിയിരുന്നു. ബ്രിട്ടിഷ് ശതകോടീശ്വരൻ റിച്ചഡ് ബ്രാൻസനും നിരവധി രാജ്യങ്ങളും വധശിക്ഷയെ എതിർത്തിരുന്നു.
യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളായ നോർവേ, സ്വിറ്റ്സർലൻഡും സംയുക്തമായി തിങ്കളാഴ്ച പുറപ്പെടുവിച്ച യൂറോപ്യൻ യൂണിയൻ പ്രസ്തവാനയിൽ തങ്കരാജുവിന്റെ വിധശിക്ഷ നിർത്തലാക്കാനും ശിക്ഷാവിധി ഇളവ് ചെയ്യാനും സിംഗപ്പൂർ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു.
Also Read- ‘കരിങ്കല്ലാണോ താങ്കളുടെ മനസ്സ്?’കൈക്കൂലി കേസിൽ വിജിലൻസ് ഡിവൈ.എസ്.പിയുടെ കുറിപ്പ് വൈറൽ
എന്നാൽ സിംഗപ്പൂരിലെ ക്രിമിനൽ നീതിന്യായ വ്യവസ്ഥയുടെ അനിവാര്യ ഘടകമാണ് വധശിക്ഷയെന്ന് സിംഗപ്പൂർ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. സിംഗപ്പൂരിനെ സുരക്ഷിതമായി നിർത്തുന്നതിൽ ഇത് ഫലപ്രദമാണ്. ഇത് കർശനമായ സുരക്ഷകളോടെ പ്രായോഗികമാക്കുന്നുവെന്നും സിംഗപ്പൂർ ആഭ്യന്തര മന്ത്രാലയം വിശദമാക്കിയിരുന്നു.
#Singapore: We urge the Government not to proceed with the imminent hanging of Tangaraju Suppiah. Imposing the death penalty for drug offences is incompatible with intl norms & standards. pic.twitter.com/DPfiahHcqo
— UN Human Rights (@UNHumanRights) April 25, 2023
മയക്കുമരുന്ന് കടത്തിന് വധശിക്ഷ നൽകുക എന്നത് സിംഗപ്പൂരിന്റെ നയമാണ് ആഭ്യന്തര മന്ത്രി കെ ഷൺമുഖം പറഞ്ഞു. സിംഗപ്പൂരിലെ 87 ശതമാനം ആളുകളും വധശിക്ഷയെ പിന്തുണയ്ക്കുന്നു. വധശിക്ഷ സിംഗപ്പൂരിൽ മാത്രമല്ല. ലോകത്തിലെ ഏറ്റവും വലിയ മൂന്ന് രാജ്യങ്ങളായ ചൈന, ഇന്ത്യ, അമേരിക്ക എന്നിവിടങ്ങളിലും വധശിക്ഷ നിലവിലുണ്ടെന്നും കെ ഷൺമുഖം പറഞ്ഞു.
ആറു മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് സിംഗപ്പൂർ വധശിക്ഷ പുനരാരംഭിച്ചത്. ഈ വർഷം വധശിക്ഷ നടപ്പാക്കുന്ന ആദ്യ സംഭവമാണിത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cannabis case, Death Penalty, Singapore