എത്യോപ്യൻ‌ വിമാനാപകടം; ബോയിംഗ് 737 മാക്സ് വിമാനങ്ങൾക്ക് സിംഗപ്പൂരിൽ വിലക്ക്

157 പേരുടെ മരണത്തിനിടയാക്കിയ എത്യോപ്യൻ വിമാന ദുരന്തത്തിനു പിന്നാലെ സിംഗപ്പൂരിൽ ബോയിംഗ് ‍737 മാക്സ് വിമാനങ്ങൾക്ക് വിലക്ക്.

news18
Updated: March 12, 2019, 7:35 PM IST
എത്യോപ്യൻ‌ വിമാനാപകടം; ബോയിംഗ് 737 മാക്സ് വിമാനങ്ങൾക്ക് സിംഗപ്പൂരിൽ വിലക്ക്
157 പേരുടെ മരണത്തിനിടയാക്കിയ എത്യോപ്യൻ വിമാന ദുരന്തത്തിനു പിന്നാലെ സിംഗപ്പൂരിൽ ബോയിംഗ് ‍737 മാക്സ് വിമാനങ്ങൾക്ക് വിലക്ക്.
  • News18
  • Last Updated: March 12, 2019, 7:35 PM IST
  • Share this:
സിംഗപ്പൂർ: 157 പേരുടെ മരണത്തിനിടയാക്കിയ എത്യോപ്യൻ വിമാന ദുരന്തത്തിനു പിന്നാലെ സിംഗപ്പൂരിൽ ബോയിംഗ് ‍737 മാക്സ് വിമാനങ്ങൾക്ക് വിലക്ക്. സിംഗപ്പൂർ ഏവിയേഷൻ റെഗുലേറ്റർ ചൊവ്വാഴ്ചയാണ് വിലക്ക് ഏർപ്പെടുത്തിയത്.

ഞായറാഴ്ചയാണ് നെയ്റോബിയിലേക്ക് പോയ എത്യോപ്യൻ എയർലൈൻസിന്റെബോയിംഗ് 737 മാക്സ് 8 വിമാനം പറന്നുയർന്നതിന് തൊട്ടു പിന്നാലെ തകർന്നു വീണത്. വിമാനത്തിലുണ്ടായിരുന്ന 157 പേരും കൊല്ലപ്പെട്ടു. മാസങ്ങൾക്കു മുമ്പാണ് 189 യാത്രക്കാരുമായി പറന്നുയർന്ന ലയൺ എയർലൈൻസിന്റെ ഇതേ മോഡൽ വിമാനം ഇന്തോനേഷ്യയിൽ തകർന്നു വീണത്.

അഞ്ച് മാസത്തിനിടെ ബോയിംഗ് 737 ഉൾപ്പെട്ട രണ്ട് പ്രധാന അപകടങ്ങളാണ് ഉണ്ടായതെന്നും ഇതിന്റെ പശ്ചാത്തലത്തിൽ സിംഗപ്പൂരിലേക്കും പുറത്തേക്കുമുള്ള ബോയിംഗ് 737 മാക്സിന്റെ എല്ലാ വിമാനങ്ങൾക്കും താത്കാലികമായി വിലക്ക് ഏർപ്പെടുത്തുകയാണെന്ന് സിംഗപ്പൂർ സിവിൽ ഏവിയേഷൻ അഥോറിറ്റി വ്യക്തമാക്കുന്നു.

Also read: കുമ്മനം ഹാഷ്ടാഗ് ട്വിറ്ററിൽ ട്രെൻഡിങ്

ലോകമെമ്പാടുമുള്ള എല്ലാ വിമാന കമ്പനികളും അവരുടെ ഷെഡ്യൂളുകളിൽ നിന്ന് ഈ മോഡലിനെ ഒഴിവാക്കിയിരിക്കുകയാണ്. അതേസമയം അമേരിക്ക മോഡലിൽ അടിയന്തര മാറ്റങ്ങൾ വരുത്താൻ ആവശ്യപ്പെട്ടിരിക്കുകയാണ്. സിംഗപ്പൂർ എയർലൈൻസിന്റെ പ്രാദേശിക വിഭാഗമായ സിൽക്ക് എയറിന് ആറ് ബോയിംഗ് 737 മാക്സ് വിമാനങ്ങളാണുള്ളത്.

ചൈന സതേൺ എയർലൈൻസ്, ഗരുഡ ഇന്തോനേഷ്യ, ഷാൻഡംഗ് എയർലൈൻസ്, തായ് എയർലൈൻ എന്നിവയാണ് സിംഗപ്പൂരിലെ മറ്റ് വിമാനക്കമ്പനികൾ. താത്കാലിക നിരോധനത്തിനിടെ സിംഗപ്പൂർ ഏവിയേഷൻ കൺട്രോൾ വിഭാഗം ബോയിംഗ് 737 മാക്സ് വിമാനങ്ങൾ തുടർന്നും ഉപയോഗിക്കുന്നത് സംബന്ധിച്ച് അവലോകനം ചെയ്യുമെന്നും ഏവിയേഷൻ കൺട്രോളർ വ്യക്തമാക്കുന്നു.
First published: March 12, 2019, 7:35 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading