• HOME
  • »
  • NEWS
  • »
  • world
  • »
  • SIX DEAD TALIBAN FIRED SHELL HITS AFGHAN WEDDING

വിവാഹച്ചടങ്ങിലേക്ക് താലിബാൻ ഷെൽ ആക്രമണം; അഫ്ഗാനിസ്ഥാനിൽ ആറുപേർ കൊല്ലപ്പെട്ടു

കഴിഞ്ഞ ഒരു മാസത്തിനിടെ താലിബാൻ നടത്തിയ ആക്രമണങ്ങളിൽ 250 പേർ കൊല്ലപ്പെട്ടതായും 500ഓളം പേർക്ക് പരിക്കേറ്റതായും അഫ്ഗാൻ ആഭ്യന്തരമന്ത്രാലയം ഞായറാഴ്ച പറഞ്ഞു.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • News18
  • Last Updated :
  • Share this:
    കാബൂൾ: അഫ്ഗാനിസ്ഥാനിൽ ശനിയാഴ്ച ഉണ്ടായ താലിബാൻ ആക്രമണത്തിൽ ഒരു വിവാഹച്ചടങ്ങിൽ
    പങ്കെടുക്കുകയായിരുന്ന ആറുപേർ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാനിലെ കപിസ പ്രവിശ്യയിലാണ് താലിബാൻ ആക്രമണം ഉണ്ടായത്. ആർമി ചെക്ക് പോയിന്റിനെ ലക്ഷ്യം വെച്ച ഷെൽ വിവാഹത്തിനായി ആളുകൾ തടിച്ചു കൂടിയ വീട്ടിൽ തട്ടി തകരുകയായിരുന്നെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. സ്ഫോടനത്തിൽ സ്ത്രീകളുെ കുട്ടികളും
    ഉൾപ്പെടെയാണ് ആറുപേർ കൊല്ലപ്പെട്ടത്.

    കപിസ പ്രവിശ്യയിൽ ശനിയാഴ്ച വൈകുന്നേരമാണ് സൈനിക ചെക്ക് പോയിന്റ് ലക്ഷ്യമിട്ട ഷെൽ വിവാഹവേദിയായ വീട്ടിലേക്ക് പതിച്ചത്. കപിസ പ്രവിശ്യയിൽ നടന്ന വിവാഹച്ചടങ്ങിൽ താലിബാൻ തീവ്രവാദ ഷെൽ വീണ് ആറ് സിവിലിയന്മാർ കൊല്ലപ്പെടുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പ്രതിരോധ മന്ത്രാലയ വക്താവ് ഫവാദ് അമാൻ ട്വിറ്ററിൽ കുറിച്ചു.

    ന്യൂനപക്ഷ സ്കോളർഷിപ്പ്: ഹൈക്കോടതി വിധി നടപ്പാക്കുന്നതിൽ സംസ്ഥാന സർക്കാരിന് ഇരട്ടത്താപ്പാണെന്ന് കെ സുരേന്ദ്രൻ

    കൊല്ലപ്പെട്ടവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നുവെന്ന് കപിസ ഗവർണറുടെ വക്താവ് ആയ ഷെയ്ഖ് ഷോറേഷ് പറഞ്ഞു. ആക്രമണത്തിന് അദ്ദേഹം താലിബാനെ കുറ്റപ്പെടുത്തുകയും ചെയ്തു. ആർമി ചെക്ക്പോയിന്റ് ആയിരുന്നു ആക്രമണകാരികൾ ലക്ഷ്യം വെച്ചത്. എന്നാൽ, വിവാഹച്ചടങ്ങിലേക്ക് ഷെൽ പതിക്കുകയായിരുന്നു.

    അതേസമയം, ഷെല്ലിന് നേരെ വെടിയുതിർത്തത് കലാപകാരികൾ നിഷേധിച്ചു. പകരം മോർട്ടാർ പ്രയോഗിച്ചതിന് സർക്കാർ സേനയെ കുറ്റപ്പെടുത്തുകയും ചെയ്തു.

    കഴിഞ്ഞ ഒരു മാസത്തിനിടെ താലിബാൻ 250 ഓളം സാധാരണക്കാരെ കൊന്നതായും റോഡരികിലെ ബോംബ് സ്‌ഫോടനങ്ങളിലും മറ്റ് ആക്രമണങ്ങളിലും അഞ്ഞൂറിലധികം പേർക്ക് പരിക്കേറ്റതായും ആഭ്യന്തര മന്ത്രാലയം ആരോപിച്ചു. അതേസമയം, കഴിഞ്ഞ ഒരു മാസത്തിനിടെ താലിബാൻ നടത്തിയ ആക്രമണങ്ങളിൽ 250 പേർ കൊല്ലപ്പെട്ടതായും 500ഓളം പേർക്ക് പരിക്കേറ്റതായും അഫ്ഗാൻ ആഭ്യന്തരമന്ത്രാലയം ഞായറാഴ്ച പറഞ്ഞു.

    മദ്രസ അധ്യാപകരെക്കുറിച്ച് നുണ പ്രചരിപ്പിച്ചപ്പോള്‍ കെ.ടി ജലീല്‍ മൗനം പാലിച്ചു: ലീഗ് നേതാവ് പി എം
    സാദിഖ് അലി

    അതേസമയം, സാധാരണക്കാരെ കൊന്നുവെന്ന ആരോപണം താലിബാൻ നിഷേധിച്ചു. എന്നാൽ, സുരക്ഷ ഉദ്യോഗസ്ഥരെ ലക്ഷ്യം വെച്ച് റോഡരികിൽ സ്ഥാപിച്ച ബോംബുകളാണ് സാധാരണക്കാരുടെ ജീവനെടുത്തത്.

    ശനിയാഴ്ച കാബൂളിന് വടക്ക് പർവാൻ പ്രവിശ്യയിൽ ബസ് റോഡരികിലെ ബോംബിൽ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് യൂണിവേഴ്സിറ്റി ലക്ചറർമാരുൾപ്പെടെ നാല് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
    Published by:Joys Joy
    First published:
    )}