• HOME
  • »
  • NEWS
  • »
  • world
  • »
  • SKYSCRAPER DAY 2021 TOP 5 TALLEST BUILDING IN THE WORLD JS

Skyscraper Day 2021: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ 5 കെട്ടിടങ്ങള്‍

ലോകം ഒട്ടാകെ അംബരചുംബികളായ കെട്ടിടങ്ങള്‍ ഉയര്‍ന്ന് കൊണ്ടിരിക്കുകയാണ്. ഇന്ന് അംബരചുംബികളായ കെട്ടിടങ്ങള്‍ക്കായുള്ള ദിനമാണ്.

ലോകം ഒട്ടാകെ അംബരചുംബികളായ കെട്ടിടങ്ങള്‍ ഉയര്‍ന്ന് കൊണ്ടിരിക്കുകയാണ്. ഇന്ന് അംബരചുംബികളായ കെട്ടിടങ്ങള്‍ക്കായുള്ള ദിനമാണ്.

ലോകം ഒട്ടാകെ അംബരചുംബികളായ കെട്ടിടങ്ങള്‍ ഉയര്‍ന്ന് കൊണ്ടിരിക്കുകയാണ്. ഇന്ന് അംബരചുംബികളായ കെട്ടിടങ്ങള്‍ക്കായുള്ള ദിനമാണ്.

  • Share this:
    മനുഷ്യന്റെ അതിരുകളില്ലാത്ത നിശ്ചയദാര്‍ഡ്യത്തിന്റെ പ്രതീകമാണ് അംബരചുംബികളായ കെട്ടിടങ്ങള്‍. അംബരചുംബികള്‍ എപ്പോഴും മോഹിപ്പിക്കുന്നത് അതിന്റെ ഉയരം കൊണ്ടാണ്. ലോകത്തിലെ ആദ്യത്തെ അംബരചുംബിയായ കെട്ടിടം 1855ല്‍ ചിക്കാഗോയില്‍ നിര്‍മ്മിച്ച ഹോം ഇന്‍ഷുറന്‍സ് ബില്‍ഡിംഗായിരുന്നു. 180 അടി ഉയരവും 10 നിലകളുമുണ്ടായിരുന്ന ഈ കെട്ടിടത്തിന് പിന്നാലെ 1454 അടി ഉയരമുള്ള എംപയര്‍ സ്റ്റേറ്റ് ബില്‍ഡിംഗ് എത്തി. അരനൂറ്റാണ്ടിലേറെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം എന്ന വിശേഷണം വഹിച്ചിരുന്ന ആ ബില്‍ഡിംഗ് ഇപ്പോള്‍ ആദ്യ 40 ല്‍ പോലുമില്ല.ലോകം ഒട്ടാകെ അംബരചുംബികളായ കെട്ടിടങ്ങള്‍ ഉയര്‍ന്ന് കൊണ്ടിരിക്കുകയാണ്. ഇന്ന് അംബരചുംബികളായ കെട്ടിടങ്ങള്‍ക്കായുള്ള ദിനമാണ്.

    എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 3, അംബരചുംബികളുടെ ദിനമായിട്ടാണ് ആഘോഷിക്കുന്നത്. ഇപ്പോള്‍ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ അഞ്ച് അംബരചുംബികളായ കെട്ടിടങ്ങളെക്കുറിച്ച് അറിയാം:

    ബുര്‍ജ് ഖലീഫ

    ഇന്ന് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായി നിലകൊള്ളുന്ന കെട്ടിടമാണ് ബുര്‍ജ് ഖലീഫ. 2717 അടി ഉയരമുള്ള ഈ അംബരചുംബിയുടെ ആദ്യത്തെ പേര് ബുര്‍ജ് ദുബായ് എന്നായിരുന്നു. നിര്‍മ്മാതാക്കള്‍ പ്രൊജക്റ്റ് പകുതിയില്‍ നിര്‍ത്തിയപ്പോള്‍ അബുദാബി ഭരണാധികാരി സഹായം നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് അദ്ദേഹത്തോടുള്ള ആദര സൂചകമായി ബുര്‍ജ് ഖലീഫ എന്ന് കെട്ടിടത്തിന്റെ പേരാക്കി മാറ്റി. കെട്ടിടത്തിനുള്ളില്‍ ഓഫീസ് സ്ഥലം, റീട്ടെയില്‍ സ്ഥലം, റെസിഡന്‍ഷ്യല്‍ ക്വാര്‍ട്ടേഴ്സ്, അര്‍മാനി ഹോട്ടല്‍ എന്നിവ അടങ്ങിയിരിക്കുന്നു. 163 നിലകളുള്ള ബുര്‍ജ് ഖലീഫ 2012ലാണ് ഉദ്ഘാടനം ചെയ്തത്.

    ഷാങ്ഹായ് ടവര്‍

    ഷാങ്ഹായിയിലെ പുഡോങ്ങിലെ ലുജിയാസുയിയില്‍ സ്ഥിതി ചെയ്യുന്ന ഈ ഗോപുരം ലോകത്തിലെ രണ്ടാമത്തെ ഏറ്റവും ഉയരമുള്ള കെട്ടിടമാണ്. 2073 അടി ഉയരത്തില്‍ 126 നിലകളുണ്ട്. ലോകത്തിലെ ഏറ്റവും സുസ്ഥിരമായി പുരോഗമിച്ച ഉയരമുള്ള കെട്ടിടങ്ങളില്‍ ഒന്നാണിത്. മുഴുവന്‍ കെട്ടിടവും ഒന്‍പത് വ്യത്യസ്ത സോണുകളായി തിരിച്ചിരിക്കുന്നു. ഓരോ സോണും വിനോദയിടങ്ങള്‍ക്കും, റീട്ടെയില്‍, ഓഫീസ് ഉപയോഗം എന്നിവയ്ക്കായി നിയോഗിച്ചിരിക്കുന്നു.മക്ക റോയല്‍

    ക്ലോക്ക് ടവര്‍

    ലോകത്തിലെ ഏറ്റവും വലിയ പള്ളിയായ മക്കയിലെ വലിയ പള്ളിയ്ക്ക് സമീപമാണ് മക്ക റോയല്‍ ക്ലോക്ക് ടവര്‍ സ്ഥിതി ചെയ്യുന്നത്. ഏറ്റവും ഉയരം കൂടിയ മൂന്നാമത്തെ കെട്ടിടമാണിത്. ഏഴ് അംബരചുംബികളുടെ സമുച്ചയമായിട്ട് നിര്‍മ്മിച്ചിരിക്കുന്ന ടവര്‍, അബ്രാജ് അല്‍ ബൈത് സര്‍ക്കാരിന്റെ ഉടമസ്ഥതയിലാണ്. 120 നിലകളുള്ള ഈ ടവറിലെ ഫെയര്‍മോണ്ട് ഹോട്ടലില്‍ ഓരോ വര്‍ഷവും എത്തുന്നത് ദശലക്ഷക്കണക്കിന് മക്ക തീര്‍ഥാടകരാണ്. ലോകത്തിലെ ഏറ്റവും ചെലവേറിയ കെട്ടിടം കൂടിയാണിത്. 15 ബില്ല്യണ്‍ ആണ് കെട്ടിടത്തിന്റെ നിര്‍മ്മാണ ചെലവ്.

    പിംഗ് ആന്‍ ഫിനാന്‍സ് സെന്റര്‍

    ഷാങ്ഹായിയില്‍ സ്ഥിതി ചെയ്യുന്ന മറ്റൊരു അംബരചുംബിയായ കെട്ടിടമാണിത്. ഷാങ്ഹായ് ടവറിനൊപ്പം ഏകദേശം ഒപ്പത്തിനൊപ്പം നില്‍ക്കുന്ന കെട്ടിടമാണ് പിംഗ് ആന്‍ ഫിനാന്‍സ് സെന്റര്‍. 115 നിലകളും 1965 അടി ഉയരവുമുള്ള പിംഗ് ആന്‍ സെന്റര്‍ നാലാം സ്ഥാനത്താണ്. നിര്‍മ്മാണ ഘട്ടത്തില്‍ ഷാങ്ഹായ് ടവറിനെ മറികടക്കാന്‍ ടവറിന് മുകളില്‍ 200 ഉയരമുള്ള ആന്റിന ചേര്‍ക്കാന്‍ തീരുമാനിച്ചുവെങ്കിലും വിമാന പാതകളില്‍ തടസ്സമുണ്ടാകുമെന്ന ഭയം കാരണം പദ്ധതി ഉപേക്ഷിച്ചു.

    ലോട്ടെ വേള്‍ഡ് ടവര്‍

    ദക്ഷിണ കൊറിയയുടെ തലസ്ഥാനമായ സിയോളില്‍ സ്ഥിതി ചെയ്യുന്ന ലോട്ടെ വേള്‍ഡ് ടവര്‍ അഞ്ചാമത്തെ ഏറ്റവും ഉയരമുള്ള കെട്ടിടമാണ്. 1821 അടി ഉയരമുള്ള ടവറിനെ 123 നിലകളായി തിരിച്ചിരിക്കുന്നു. കൊറിയയിലെ മികച്ച അര്‍ബന്‍ അക്വേറിയം, ക്ലാസിക്കല്‍ മ്യൂസിക് ഹാള്‍, ഏഷ്യയിലെ ഏറ്റവും വലിയ മള്‍ട്ടിപ്ലക്സ്, കൂടാതെ നിരവധി റീട്ടെയില്‍, ഓഫീസ് ഇടങ്ങള്‍ എന്നിവയാല്‍ സജീവമാണ് ഈ കെട്ടിടം.
    Published by:Jayashankar AV
    First published:
    )}