• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ചതിക്കപ്പെടുമെന്ന് ഉറച്ച് വിശ്വസിച്ചു; അവസാന നാളുകളിൽ ബാഗ്ദാദി കഴിഞ്ഞിരുന്നത് ആട്ടിടയനായി

അനുയായികളോ അനുഭാവികളോ ഒറ്റികൊടുക്കുമെന്ന കടുത്ത ആശങ്കയിലായിരുന്നു ബാഗ്ദാദി

News18 Malayalam | news18
Updated: November 6, 2019, 12:02 PM IST
ചതിക്കപ്പെടുമെന്ന് ഉറച്ച് വിശ്വസിച്ചു; അവസാന നാളുകളിൽ ബാഗ്ദാദി കഴിഞ്ഞിരുന്നത് ആട്ടിടയനായി
Abu-Bakr-al-Baghdadi
  • News18
  • Last Updated: November 6, 2019, 12:02 PM IST IST
  • Share this:
ബെയ്റൂട്ട്: കൊല്ലപ്പെട്ട ഇസ്ലാമിക് സ്റ്റേറ്റ് നേതാവ് അബുബക്കർ അൽ ബാഗ്ദാദി ഒളിവിൽ കഴിഞ്ഞിരുന്നു നാളുകളിൽ വളരെയേറെ പ്രകോപിതനായിരുന്നുവെന്ന് വെളിപ്പെടുത്തൽ. അനുയായികൾ ചതിക്കുമെന്ന ആശങ്കയായിരുന്നു കൂടുതലും. ഭൂമിക്കടിയിലെ തുരങ്കങ്ങളിലൊളിച്ചും വേഷപ്രച്ഛന്നനായും ഏറ്റവും വിശ്വസ്കരാത അനുയായികളെ സുരക്ഷയ്ക്കായി നിർത്തിയുമാണ് ബാഗ്ദാദി കഴിഞ്ഞതെന്നാണ് റിപ്പോർട്ട്.

സ്വന്തം സുരക്ഷയിൽ അതീവ ശ്രദ്ധാലുവായ ബാഗ്ദാദി, സിറിയയിൽ ഇസ്ലാമിക് സ്റ്റേറ്റിന്റെ സാമ്രാജ്യം തകര്‍ക്കപ്പെട്ടതോടെ ഇറാഖ് അതിർത്തിയോട് ചേർന്നുള്ള ഠൗണുകളിലും മരുഭൂമികളിലുമാണ് ഒളിയിടങ്ങൾ തേടിയത്. ക്രൂര കൊലപാതകങ്ങളിലൂടെയും ആക്രമണ പരമ്പരകളിലൂടെയും ലോകത്തെ ഞെട്ടിച്ച ഇസ്ലാമിക് സ്റ്റേറ്റ് എന്ന ഭീകരസംഘടനയുടെ തലവൻ കെട്ടിപ്പടുത്തിയ സാമ്രാജ്യങ്ങളെല്ലാം തകർന്ന് ഒടുവിലെത്തപ്പെട്ടത് അൽ-ഖ്വായിദയുടെ നിയന്ത്രണത്തിലുള്ള ഇഡ്ലിബ് മേഖലയിലും. ഇവിടെ വച്ചാണ് അമേരിക്കൻ സൈനിക നടപടിക്കിടെ സ്വയം ചാവേറായി ബാഗ്ദാദി പൊട്ടിത്തെറിച്ചത്.

Also Read-ഇസ്ലാമിക് സ്റ്റേറ്റ് തലവനായിരുന്ന ബാഗ്ദാദിയുടെ സഹോദരി തുർക്കിയുടെ പിടിയിൽ

അവസാന നാളുകളിൽ ബാഗ്ദാദി വളരെയേറെ സംഘർഷാവസ്ഥയിലായിരുന്നുവെന്നാണ് ഇയാളുടെ സഹോദരിയുടെ ഭർത്താവായ സാജീദ് വെളിപ്പെടുത്തിയിരിക്കുന്നത്. അനുയായികളോ അനുഭാവികളോ ഒറ്റികൊടുക്കുമെന്ന കടുത്ത ആശങ്കയിലായിരുന്നു. സൈനികര്‍ക്ക് ബാഗ്ദാദിയിലേക്കെത്താൻ ബാഗ്ദാദിയുടെ ആന്തരിക വലയത്തില്‍ നിന്നു തന്നെ സഹായികൾ ഉണ്ടായിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്. അതിലൊരാളാണ് സാജിദ് എന്നാണ് കരുതപ്പെടുന്നത്.

Also Read-IS തലവൻ ബാഗ്ദാദിയുടെ താവളത്തിലേക്ക് നടന്നടുത്ത് അമേരിക്കൻ സൈന്യം; സൈനിക നടപടിയുടെ വീഡിയോയും ചിത്രങ്ങളും

കടുത്ത നിയന്ത്രണങ്ങളിലാണ് ബാഗ്ദാദി സഞ്ചരിച്ചതെന്നാണ് സാജിദ് പറയുന്നത്, സ്യൂയിസൈഡ് ബെല്‍റ്റ് എപ്പോഴും കൂടെ കരുതിയിരുന്നു. ഉറങ്ങുമ്പോൾ പോലും ഇത് അരികിലുണ്ടാകും. അനുയായികളും ഇത്തരം ബെൽറ്റ് കയ്യിൽ കരുതണമെന്നും ബാഗ്ദാദി ആവശ്യപ്പെടുമായിരുന്നു. ഡയബറ്റീസ് ബാധിതനായിരുന്ന ഐഎസ് മേധാവി കൃത്യമായ ബ്ലഡ് ഷുഗർ പരിശോധന നടത്തുകയും ഇൻസുലിൻ കുത്തിവയ്ക്കുകയും ചെയ്യുമായിരുന്നു. റംസാൻ മാസത്തിൽ വ്രതം എടുക്കാറില്ലായിരുന്നുവെന്നും അനുയായികളോടും വ്രതം എടുക്കരുതെന്ന് നിർദേശിക്കുമായിരുന്നുവെന്നും സാജിദ് പറയുന്നു. സൈനിക റെയ്ഡ് ഉണ്ടാകുമെന്ന സംശയം തോന്നിയാൽ ആട്ടിടയനായി വേഷം മാറിയാണ് അതിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതെന്നും അയാൾ കൂട്ടിച്ചേർത്തു.ഒളിവിൽ കഴിയുന്ന സിറിയൻ-ഇറാഖ് അതിർത്തി മേഖലയിൽ സൈനിക ആക്രമണത്തിന് സാധ്യത സംശയിച്ചാൽ ബാഗ്ദാദിയുടെ സുരക്ഷാ മേധാവി അബു സബ ഉടൻ തന്നെ സൂചനകള്‍ നൽകും. മരുഭൂമിയിലെ കൂടാരങ്ങൾ താഴെയിറക്കി അഴുക്കു ചാലുകളുള്ള കുഴികളിലാകും എല്ലാവരും മറഞ്ഞിരിക്കുക. സംശയം തോന്നാതിരിക്കുന്നതിനായി ഇവിടെ ആടുകളെ മേയാനായി വിടും. സൈനിക ഭീഷണി ഒഴി‍ഞ്ഞാൽ പഴയത് പോലെ മടങ്ങിയെത്തി കൂടാരങ്ങൾ തിരികെ വയ്ക്കാറാണ് പതിവെന്നാണ് വെളിപ്പെടുത്തൽ.

 

First published: November 6, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍