• HOME
  • »
  • NEWS
  • »
  • world
  • »
  • എസ്എൻസി- ലാവലിൻ കേസ്: കനേഡിയൻ മന്ത്രി രാജിവച്ചു

എസ്എൻസി- ലാവലിൻ കേസ്: കനേഡിയൻ മന്ത്രി രാജിവച്ചു

കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ നില കൂടുതൽ പരുങ്ങലിൽ

  • News18
  • Last Updated :
  • Share this:
    ഒട്ടാവ: എസ്എൻസി ലാവലിൻ കേസിൽ കാനഡയിൽ വീണ്ടും രാജി. ലാവലിൻ അഴിമതിക്കേസ് കൈകാര്യം ചെയ്യുന്ന സർക്കാർ രീതിയിൽ വിയോജിച്ഛ് മുതിർന്ന മന്ത്രി ജെയിൻ ഫിലിപോ രാജിവെച്ചു. അഴിമതിക്കേസ് സർക്കാർ ഫലപ്രദമായല്ല കൈകാര്യം ചെയ്യുന്നതെന്നും സർക്കാരിൽ തുടരാൻ തന്റെ ധാർമികത അനുവദിക്കുന്നില്ലെന്നും ജെയിൻ ഫിലിപ്പോ പറഞ്ഞു. ഇതോടെ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ നില കൂടുതൽ പരുങ്ങലിലായി. ലാവലിൻ വിവാദത്തെത്തുടര്‍ന്ന് ഒരു മന്ത്രിയും പ്രധാനമന്ത്രി ട്രൂഡോയുടെ ചീഫ് സെക്രട്ടറിയും നേരത്തെ രാജി വെച്ചിരുന്നു. ജസ്റ്റിന്‍ ട്രൂഡോ അദ്ദേഹത്തിൻറെ ഭരണ കാലയളവിലെ ഏറ്റവും വലിയ അഴിമതി ആരോപണമാണ് നേരിടുന്നത്. എസ്എന്‍സി ലാവലിന്‍ കമ്പനിയെ തട്ടിപ്പ് കേസില്‍ നിന്ന് രക്ഷിക്കാൻ സർക്കാരിലെ ഉന്നതർ ശ്രമിച്ചതായാണ് ആരോപണം.

    മോണ്‍ട്രിയോള്‍ ആസ്ഥാനമായുള്ള ലാവലിൻ കമ്പനിയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതുള്‍പ്പെടെയുള്ള നടപടികള്‍ക്ക് സര്‍ക്കാര്‍ ഒരുങ്ങവെ ഇതില്‍ നിന്ന് ഒഴിവാക്കാന്‍ പബ്ലിക് പ്രോസിക്യൂഷന്‍സ് ഡയറക്ടര്‍ കാത്‌ലീന്‍ റോസലിനോട് ആവശ്യപ്പെടാന്‍ അറ്റോര്‍ണി ജനറലായിരുന്ന വില്‍സണുമേല്‍ സമ്മര്‍ദമുണ്ടായെന്ന 'ഗ്ലോബ് ആന്‍ഡ് മെയില്‍' പത്രത്തിലെ വാര്‍ത്തയായിരുന്നു സംഭവം പുറത്തുകൊണ്ടു വന്നത്. ലിബിയയിൽ സർക്കാർ കരാറുകൾ നേടിയെടുക്കുന്നതിനു വേണ്ടി കമ്പനി കോഴ നൽകിയെന്ന കേസിൽ ക്രിമിനൽ കുറ്റം ചാർത്തപ്പെടാതിരിക്കാൻ പ്രധാനമന്ത്രിയുടെ ഓഫിസിൽ നിന്നു സമ്മർദമുണ്ടായെന്നായിരുന്നു ആരോപണം. വിചാരണയിൽ നിന്ന് ഒഴിവാക്കാനും കോടതിക്കു പുറത്ത് കേസ് ഒത്തുതീർക്കാനുമായി പ്രധാനമന്ത്രിയുടെ ഓഫീസിനെ കമ്പനി സ്വാധീനിച്ചെങ്കിലും അറ്റോർണി ജനറൽ അതിനു വഴങ്ങിയില്ല. ഇത് കാനഡയിൽ വലിയ രാഷ്ട്രീയ വിവാദമായിരുന്നു.

    കേരളത്തിലും മൂന്ന് ജലവൈദ്യുത നിലയങ്ങളുടെ നവീകരണത്തിനുള്ള കരാർ ടെൻഡറില്ലാതെ ലാവലിനു നൽകിയതിൽ അഴിമതിയുണ്ടെന്ന് ആരോപണമുയർന്നിരുന്നു.
    ഈ കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

    First published: