• HOME
 • »
 • NEWS
 • »
 • world
 • »
 • Explainer | അമേരിക്കയില്‍ പുതിയ നിയമമനുസരിച്ച് മരുന്നുകളുടെ വില കുറയാന്‍ സമയമെടുക്കും; അറിയേണ്ടതെല്ലാം

Explainer | അമേരിക്കയില്‍ പുതിയ നിയമമനുസരിച്ച് മരുന്നുകളുടെ വില കുറയാന്‍ സമയമെടുക്കും; അറിയേണ്ടതെല്ലാം

വില കൂടിയ മരുന്നുകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് പുതിയ നിയമം അവസരം ഉണ്ടാക്കും

ഓഗസ്റ്റ് 16 ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഡെമോക്രാറ്റുകളുടെ നാഴികക്കല്ലായ കാലാവസ്ഥാ വ്യതിയാനവും ആരോഗ്യ സംരക്ഷണ ബില്ലും വാഷിംഗ്ടണിലെ വൈറ്റ് ഹൗസിലെ സ്റ്റേറ്റ് ഡൈനിംഗ് റൂമിൽ വച്ച് ഒപ്പുവച്ചു (Pic: AP)

ഓഗസ്റ്റ് 16 ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഡെമോക്രാറ്റുകളുടെ നാഴികക്കല്ലായ കാലാവസ്ഥാ വ്യതിയാനവും ആരോഗ്യ സംരക്ഷണ ബില്ലും വാഷിംഗ്ടണിലെ വൈറ്റ് ഹൗസിലെ സ്റ്റേറ്റ് ഡൈനിംഗ് റൂമിൽ വച്ച് ഒപ്പുവച്ചു (Pic: AP)

 • Last Updated :
 • Share this:
  പതിറ്റാണ്ടുകള്‍ നീണ്ട ശ്രമത്തിനൊടുവില്‍ അമേരിക്കയില്‍ (America) മരുന്നുകളുടെ (drugs) വിലനിയന്ത്രണം സംബന്ധിച്ച നിയമം പാസ്സാക്കിയിരിക്കുകയാണ് ഡെമോക്രാറ്റുകള്‍ (democrats). സര്‍ക്കാരിന്റെ കീഴിലുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡികെയറിന്റെ (Medicare) ഡ്രഗ് കവറേജില്‍ ചേര്‍ന്ന ഏകദേശം 49 ദശലക്ഷം ആളുകള്‍ക്കാണ് ഈ ബില്ലിന്റെ (bill) ഫലം ലഭിക്കുക. എന്നാല്‍ സ്വകാര്യ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്ക് കീഴില്‍ വരുന്ന ആളുകള്‍ക്ക് ഈ ഗുണങ്ങള്‍ കിട്ടില്ല.

  'പണപ്പെരുപ്പ നിയന്ത്രണ നിയമ'ത്തിലെ വ്യവസ്ഥകള്‍ എങ്ങനെയാണ് മരുന്ന് വിതരണ മേഖലകളെ ബാധിക്കുക എന്ന് നോക്കാം,

  മരുന്ന് ചര്‍ച്ചകള്‍

  വില കൂടിയ മരുന്നുകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് പുതിയ നിയമം അവസരം ഉണ്ടാക്കും. 'യുഎസില്‍ ഇത്ര വലിയൊരു ജന വിഭാഗത്തിന് വേണ്ടിയുള്ള ചര്‍ച്ചകള്‍ ഇതിന് മുന്‍പ് ഉണ്ടായിട്ടില്ല' എഎആര്‍പിയുടെ ഹെല്‍ത്ത് കെയര്‍ ഡയറക്ടര്‍ ലീ പര്‍വിസ് പറഞ്ഞു.

  2025 വരെ പുതിയ വിലകളൊന്നും തന്നെ പ്രാബല്യത്തില്‍ വരില്ല. നിലവില്‍ പറഞ്ഞിരിക്കുന്ന ലിസ്റ്റിലെ 10 മരുന്നുകളെക്കുറിച്ച് മാത്രമേ ആദ്യഘട്ടത്തില്‍ ചര്‍ച്ചകള്‍ ഉണ്ടാകൂ. 2029ഓടെ 60 മരുന്നുകളുടെ വിലയെക്കുറിച്ച് ചര്‍ച്ച ചെയ്യും.

  അല്‍പം സമയമെടുക്കുന്ന പ്രക്രിയയാണിത്. ആരോഗ്യ വകുപ്പിന് ഏതൊക്കെ മരുന്നുകളുടെ വിലയില്‍ മാറ്റം കൊണ്ടുവരണം എന്ന് തീരുമാനിക്കാനും പ്ലാന്‍ തയ്യാറാക്കാനും സമയം ആവശ്യമാണ്. പുതിയ നിയമത്തിലെ പഴുതുകള്‍ ഇല്ലാതാക്കാനും ഫാര്‍മസ്യൂട്ടിക്കല്‍ രംഗത്തെ ലോബികളുടെ സ്വാധീനത്തെ മറികടക്കാനും എല്ലാം വര്‍ഷങ്ങള്‍ സമയമെടുക്കും.

  ചര്‍ച്ചകളാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. കാരണം ഇതൊരു പുതിയ പദ്ധതിയാണ്. ധാരാളം നിയമനങ്ങളും ഇതിന് ആവശ്യമാണെന്ന് പര്‍വിസ് വ്യക്തമാക്കി. വില കുറയുന്നതോടെ വലിയ തുക സമ്പാദിക്കാന്‍ സാധിക്കും. അടുത്ത പത്ത് വര്‍ഷത്തില്‍ മരുന്ന് ചെലവ് 100 ബില്യണ്‍ ഡോളര്‍ വരെ കുറയുമെന്നാണ് കണക്കുകൂട്ടല്‍.

  ആദ്യ വര്‍ഷം, ഏറ്റവും കൂടുതല്‍ പണം ചെലവഴിക്കുന്ന 10 മരുന്നുകളുടെ വില ചര്‍ച്ച ചെയ്യാന്‍ മെഡി കെയറിനെ അനുവദിക്കും. കുറഞ്ഞത് പത്ത് വര്‍ഷമായി ഫുഡ് ആന്റ് ഡ്രഗ്‌സ് അഡ്മിനിസ്‌ട്രേഷന്റെ അംഗീകാരമുള്ളതും മാര്‍ക്കറ്റില്‍ എതിരാളികള്‍ ഇല്ലാത്തതുമായ മരുന്നായിരിക്കണം ഇത്.

  മെഡി കെയറിന്റെ 2.6 മില്യണ്‍ ഉപഭോക്താക്കള്‍ വാങ്ങുന്ന എലിക്വിസ് എന്ന മരുന്ന് ഇതിന് ഉദാഹരണമാണ്. മെഡികെയറുമായി വില സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നതിനാല്‍ ഉയര്‍ന്ന വിലയ്ക്ക് പുതിയ മരുന്നുകള്‍ പുറത്തിറക്കാന്‍ ഫാര്‍മസ്യൂട്ടിക്കള്‍ കമ്പനികള്‍ ശ്രമിച്ചേക്കാമെന്ന് സാമ്പത്തിക ഗവേഷണ സ്ഥാപനമായ എസ് ആന്‍ഡ് പി ഗ്ലോബലിന്റെ അനലിസ്റ്റായ ആര്‍തര്‍ വോങ് മുന്നറിയിപ്പ് നല്‍കി.

  മരുന്ന് വിലയില്‍ മാറ്റം

  മെഡികെയര്‍ ഉപയോക്താക്കള്‍ മരുന്നുകള്‍ക്കായി എത്ര പണം ചെലവാക്കണമെന്ന് ബില്ലില്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ഇത് പ്രാബല്യത്തില്‍ വരാന്‍ അല്‍പം സമയമെടുക്കും.

  എങ്ങനെയാണ് മരുന്നുകളുടെ വിലനിയന്ത്രണം സാധ്യമാവുക?

  മരുന്നുകളുടെ വിലക്കയറ്റം തടയുന്നതിന് നിരവധി നിയന്ത്രണങ്ങള്‍ ഇന്‍ഫ്‌ളേഷന്‍ റിഡക്ഷന്‍ ആക്ടില്‍ വ്യക്തമാക്കുന്നുണ്ട്. മെഡി കെയര്‍ ഉപയോക്താക്കള്‍ക്കായി ജനുവരി മുതല്‍ ഇന്‍സുലിന്‍ നിരക്ക് 35 ഡോളറാക്കി കുറച്ചിട്ടുണ്ട്.അടുത്ത വര്‍ഷം മുതല്‍, നാണയപ്പെരുപ്പ നിരക്കിനേക്കാള്‍ മരുന്നിന്റെ വില ഉയര്‍ത്തിയാല്‍ മരുന്ന് കമ്പനികളും മെഡികെയറിന് റിബേറ്റ് നല്‍കേണ്ടിവരും. മെഡികെയര്‍ രജിസ്‌ട്രേഷനുള്ള രോഗികള്‍ക്ക് മാത്രമാണ് പുതിയ നിയമം മൂലം നേരിട്ട് പ്രയോജനം ഉള്ളൂ.
  Published by:user_57
  First published: