കോവിഡ് പ്രതിരോധ നിയന്ത്രണങ്ങൾ കർശനമായി തന്നെ നടപ്പാക്കുന്ന രാജ്യങ്ങളിലൊന്നാണ് ന്യൂസിലാന്‍ഡ്. ആർക്കു വേണ്ടിയും അതിനി പ്രധാനമന്ത്രി ആയാൽ തന്നെയും ഒരു ഇളവുകളും ലഭിക്കില്ല എന്നാണ് ഈയടുത്ത് നടന്ന ഒരു സംഭവം വ്യക്തമാക്കുന്നത്. രാജ്യത്ത് താൻ തന്നെ നടപ്പാക്കിയ സാമൂഹിക അകല നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രി ജസീന്ത ആർഡേന് പ്രവേശനം നിഷേധിക്കപ്പെട്ടത്.
കോവിഡ് നിയന്ത്രിക്കാനായെങ്കിലും ലോക്ക് ഡൗൺ നിയമങ്ങൾക്ക് പൂർണ്ണ ഇളവ് വന്നിട്ടില്ല ന്യൂസിലാൻഡിൽ. കഫേകൾക്ക് പ്രവർത്തന അനുമതി നൽകിയെങ്കിലും കര്‍ശന നിയന്ത്രണങ്ങൾ പാലിക്കണമെന്നും സാമൂഹിക അകലം നിർബന്ധമായും ഉറപ്പു വരുത്തണമെന്നും അറിയിച്ചിരുന്നു. ഈ നിയന്ത്രണത്തിന്‍റെ പേരിൽ തന്നെയാണ് ജസീന്തയ്ക്ക് പ്രവേശനം നിഷേധിച്ചതും. പ്രധാനമന്ത്രിയും സുഹൃത്തുക്കളും തിരികെ നടക്കാൻ തുടങ്ങവെ ഒരു ടേബിൾ ഒഴിവ് വന്നിരുന്നു. ഉടൻ തന്നെ കഫേ അധികൃതർ പ്രധാനമന്ത്രിയെ സ്വീകരിച്ച് ഇവിടേക്ക് തന്നെ മടക്കി കൊണ്ടു വരികയും ചെയ്തു.. 'തങ്ങളെ പിന്തുടർന്ന് തിരികെ കൊണ്ടു വന്ന് മികച്ച സേവനം നല്‍കിയ കഫേ അംഗങ്ങൾക്കുള്ള നന്ദിയും ക്ലാർക് ട്വിറ്ററിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.