• HOME
  • »
  • NEWS
  • »
  • world
  • »
  • Pakistan | സൗദി അംബാസഡറെ പാകിസ്ഥാൻ വിദേശകാര്യമന്ത്രി അപമാനിച്ചതായി ആരോപണം; ട്വിറ്ററിൽ പ്രതിഷേധം

Pakistan | സൗദി അംബാസഡറെ പാകിസ്ഥാൻ വിദേശകാര്യമന്ത്രി അപമാനിച്ചതായി ആരോപണം; ട്വിറ്ററിൽ പ്രതിഷേധം

ഖുറേഷി ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ഒരു ഫോട്ടോയാണ് വിവാദമായിരിക്കുന്നത്. ഫോട്ടോയിൽ, കാലിൻമേൽ കാൽ കയറ്റിവെച്ച് ഇരിക്കുന്ന രീതിയിലാണ് ഖുറേഷി പ്രത്യക്ഷപ്പെടുന്നത്

Pak minister

Pak minister

  • Last Updated :
  • Share this:
    ന്യൂഡൽഹി: പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി ഇസ്ലാമാബാദിലെ സൗദി അറേബ്യ അംബാസഡർ നവാഫ് ബിൻ സെയ്ദ് അൽ മാൽക്കിയെ സോഷ്യൽ മീഡിയയിലൂടെ അപമാനിച്ചതായി ആരോപണം. ഖുറേഷി ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ഒരു ഫോട്ടോയാണ് വിവാദമായിരിക്കുന്നത്. ഫോട്ടോയിൽ, കാലിൻമേൽ കാൽ കയറ്റിവെച്ച് ഇരിക്കുന്ന രീതിയിലാണ് ഖുറേഷി പ്രത്യക്ഷപ്പെടുന്നത്. ഇതാണ് സൌദി അംബാസഡറെ പാക് വിദേശകാര്യമന്ത്രി അപമാനിച്ചെന്ന ആരോപണം ഉയരാൻ ഇടയാക്കിയത്. പാക് വിദേശകാര്യമന്ത്രിക്കെതിരെ സൌദി അറേബ്യൻ പൌരൻമാർ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.

    അതേസമയം സൌദിയുമായി പ്രശ്നങ്ങളില്ലെന്നും മേഖലയിലെ സമകാലിക സംഭവങ്ങൾ ചർച്ച ചെയ്യുന്നതിനും "ഇരു രാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി ബന്ധം പരിശോധിക്കുന്നതിനും" മന്ത്രിമാർ കൂടിക്കാഴ്ച നടത്തിയതായി പാകിസ്ഥാനിലെ സൗദി എംബസി അറിയിച്ചു. ട്വിറ്ററിലെയും മറ്റ് പ്ലാറ്റ്‌ഫോമുകളിലെയും സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഖുറേഷിയുടെ മര്യാദയില്ലാത്ത പെരുമാറ്റത്തോട് ദേഷ്യത്തോടെയാണ് പ്രതികരിച്ചത്.

    Also Read- Taliban |സ്ത്രീകള്‍ യാത്ര ചെയ്യുമ്പോള്‍ ബന്ധുക്കളായ പുരുഷന്മാര്‍ ഒപ്പം വേണം; നിയന്ത്രണങ്ങള്‍ കടുപ്പിച്ച് താലിബാന്‍

    ഡിസംബർ 30 ന്, പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഷാ മെഹമൂദ് ഖുറേഷി സൗദി പ്രതിനിധിയുമായി സംസാരിക്കുമ്പോൾ പരുഷവും അധാർമികവുമായ ഭാവത്തിലാണ് ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടത്. ഈ സംഭവത്തിന് തൊട്ടുപിന്നാലെ, പാകിസ്ഥാൻ വിദേശകാര്യ സെക്രട്ടറി സൗദി പ്രതിനിധിയുമായി കൂടിക്കാഴ്ച നടത്തി.


    അതേസമയം, സാമ്പത്തിക സഹായ പാക്കേജിന്റെ ഭാഗമായി ഡിസംബർ 4 ന് സൗദി അറേബ്യയിൽ നിന്ന് പാക്കിസ്ഥാന് 3 ബില്യൺ ഡോളർ വായ്പ ലഭിച്ചതായി പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് വ്യക്തമാക്കിയിട്ടുണ്ട്. ഉയർന്ന പണപ്പെരുപ്പം, കുറയുന്ന വിദേശനാണ്യ കരുതൽ ശേഖരം, വർദ്ധിച്ചുവരുന്ന കറന്റ് അക്കൗണ്ട് കമ്മി, വിലയിടിയുന്ന കറൻസി എന്നിവയെല്ലാം ദക്ഷിണേഷ്യൻ രാജ്യത്തിന് വർദ്ധിച്ചുവരുന്ന സാമ്പത്തിക ആശങ്കകൾ ഉയർത്തുന്നു. സെൻട്രൽ ബാങ്ക് കണക്കുകൾ പ്രകാരം പാക്കിസ്ഥാന്റെ മൊത്തം ലിക്വിഡ് വിദേശ കരുതൽ ശേഖരം 22,498 ബില്യൺ ഡോളറാണ്.
    Published by:Anuraj GR
    First published: