• HOME
  • »
  • NEWS
  • »
  • world
  • »
  • Indian Independence Day | ഇന്ത്യയ്ക്ക് സ്വാതന്ത്ര്യദിന ആശംസകൾ നേർന്ന് സാനിയ മിർസ; ട്രോളുമായി പാകിസ്താനി ട്വീറ്റുകൾ

Indian Independence Day | ഇന്ത്യയ്ക്ക് സ്വാതന്ത്ര്യദിന ആശംസകൾ നേർന്ന് സാനിയ മിർസ; ട്രോളുമായി പാകിസ്താനി ട്വീറ്റുകൾ

പാകിസ്ഥാൻ സ്വാതന്ത്ര്യ ദിനമായ ഓഗസ്റ്റ് 14 ന് സാനിയ ആശംസകൾ നേരാത്തതിന് സാനിയ മിർസയെ ട്രോളുകയാണ് പലരും.

  • Last Updated :
  • Share this:
    സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ആഗോള ടെന്നീസ് താരം സാനിയ മിർസ ഇന്ത്യയ്ക്ക് ആശംസകൾ നേർന്നു. തന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലാണ് താരം ആശംസകൾ പങ്കുവെച്ചു. "സ്വാതന്ത്ര്യദിനാശംസകൾ. 75 മഹത്തായ വർഷങ്ങൾ." എന്ന അടിക്കുറിപ്പോടെയാണ് ടെന്നീസ് കളിക്കുന്ന തന്റെ ഒരു ചിത്രം സാനിയ പങ്കുവെച്ചത്.

    പലരും താരത്തിന്റെ ആശംസകളെ പൂർണ്ണഹൃദയത്തോടെ സ്വീകരിച്ചു, പക്ഷേ ചിലർ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ വിദ്വേഷം പരത്തുവാനാണ് ശ്രമിച്ചത്. പാകിസ്ഥാൻ സ്വാതന്ത്ര്യ ദിനമായ ഓഗസ്റ്റ് 14 ന് സാനിയ ആശംസകൾ നേരാത്തതിന് അവരെ ട്രോളുകയാണ് പലരും. കാരണം ലളിതമാണ്. സാനിയ മിർസ ഒരു പാകിസ്ഥാനിയെയാണ് വിവാഹം കഴിച്ചത്. ക്രിക്കറ്റ് താരം ഷൊയ്ബ് മാലികാണ് സാനിയയുടെ ഭർത്താവ്.



    "നിങ്ങൾ പാക് സ്വാതന്ത്ര്യ ദിനത്തിന് ട്വീറ്റ് ചെയ്യണം," ഒരു ട്വിറ്റർ ഉപയോക്താവ് അഭിപ്രായപ്പെട്ടു, മറ്റൊരാൾ എഴുതി, "പാകിസ്ഥാൻ സ്വാതന്ത്ര്യം നേടുകയും, അവരുടെ രാജ്യം വിഭജിക്കപ്പെടുകയും ചെയ്തുവെന്നിരിക്കെ സ്വാതന്ത്ര്യദിനം ആഘോഷിക്കുവാൻ ഇന്ത്യക്കാർ ഭ്രാന്തന്മാരാണോ."











    അതേസമയം, എല്ലാവരും മതപരമായ വിഭജനം പ്രോത്സാഹിപ്പിക്കുന്നില്ല. അതിർത്തി കടന്നുള്ള ഈ ആശംസ ഇന്റർനെറ്റിൽ ഹൃദയങ്ങളെ കീഴടക്കുന്നുമുണ്ട്. പാകിസ്ഥാൻ റബാബ് കലാകാരനായ സിയാൽ ഖാൻ ഈ അവസരത്തിൽ ഇന്ത്യയ്ക്ക് പ്രത്യേക ആശംസകൾ അയച്ചിരുന്നു. ശാന്തമായ ചില പർവതങ്ങളുടെയും പച്ചപ്പിന്റെയും പശ്ചാത്തലത്തിൽ, ഖാൻ തന്റെ റബാബിൽ ഇന്ത്യൻ ദേശീയ ഗാനമായ ജനഗണമന അവതരിപ്പിച്ചു. "അതിർത്തിക്കപ്പുറമുള്ള എന്റെ കാഴ്ചക്കാർക്ക് ഇതാ ഒരു സമ്മാനം" -തന്റെ വീഡിയോയുടെ അടിക്കുറിപ്പിൽ അദ്ദേഹം എഴുതി. ഖാൻ യോജിപ്പിന്റെ സ്വരം കേൾപ്പിച്ചപ്പോൾ, ഇരു രാജ്യങ്ങളിൽ നിന്നുമുള്ള ആളുകൾ അദ്ദേഹം സ്നേഹസംഗീതം പകർന്ന വാദ്യത്തിന്റെ ഭംഗിയെ പ്രശംസിച്ചു.
    Published by:Amal Surendran
    First published: