HOME /NEWS /World / ഹിന്ദുമതം അമേരിക്കയ്ക്ക് നൽകിയ 'മഹത്തായ സംഭാവന'; ഹിന്ദു പൈതൃക മാസമായി ഒക്ടോബര്‍ ആഘോഷിക്കാനൊരുങ്ങി ചില സ്റ്റേറ്റുകള്‍

ഹിന്ദുമതം അമേരിക്കയ്ക്ക് നൽകിയ 'മഹത്തായ സംഭാവന'; ഹിന്ദു പൈതൃക മാസമായി ഒക്ടോബര്‍ ആഘോഷിക്കാനൊരുങ്ങി ചില സ്റ്റേറ്റുകള്‍

കൂടാതെ, അമേരിക്ക മുഴുവന്‍ ആ മാസത്തിനെ ഹിന്ദു പൈതൃക മാസമായി ആചരിക്കുന്നതിനായിട്ടുള്ള ഒരു ഔദ്യോഗിക ഉത്തരവ് നേടാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.

കൂടാതെ, അമേരിക്ക മുഴുവന്‍ ആ മാസത്തിനെ ഹിന്ദു പൈതൃക മാസമായി ആചരിക്കുന്നതിനായിട്ടുള്ള ഒരു ഔദ്യോഗിക ഉത്തരവ് നേടാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.

കൂടാതെ, അമേരിക്ക മുഴുവന്‍ ആ മാസത്തിനെ ഹിന്ദു പൈതൃക മാസമായി ആചരിക്കുന്നതിനായിട്ടുള്ള ഒരു ഔദ്യോഗിക ഉത്തരവ് നേടാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.

  • Share this:

    അമേരിക്കയിലെ ചില സംസ്ഥാനങ്ങള്‍ ഒരുമാസം മുഴുവനും ഹിന്ദു പൈതൃക മാസമായി ആചരിക്കാന്‍ ഒരുങ്ങുകയാണ്. കൂടാതെ, അമേരിക്ക മുഴുവന്‍ ആ മാസത്തിനെ ഹിന്ദു പൈതൃക മാസമായി ആചരിക്കുന്നതിനായിട്ടുള്ള ഒരു ഔദ്യോഗിക ഉത്തരവ് നേടാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ടെക്സസ്, ഫ്ളോറിഡ, ന്യൂജേഴ്സി, ഓഹിയോ, മസാച്യുസെറ്റ്സ് എന്നിവയുള്‍പ്പെടെ നിരവധി യുഎസ് സ്റ്റേറ്റുകളാണ്, ഒക്ടോബര്‍ മാസത്തെ ഹിന്ദു പൈതൃക മാസമായി പ്രഖ്യാപിച്ചിരിക്കുന്നത്. യുഎസിലെ വിവിധ ഹൈന്ദവ സംഘടനകള്‍ ഒക്ടോബര്‍ മാസം മുഴുവന്‍ ഉത്സവ മാസമായി ആചരിക്കുമെന്ന് അറിയിച്ചതിന് ശേഷമായിരുന്നു ഈ മാസത്തെ ഔദ്യോഗികമായി ഹിന്ദു പൈതൃക മാസമാക്കിയുള്ള പ്രഖ്യാപനങ്ങള്‍ വന്നത്.

    യുഎസിലെ വിവിധ സ്റ്റേറ്റുകളിലെ ഗവര്‍ണര്‍മാര്‍, കോണ്‍ഗ്രസുകാര്‍, സെനറ്റര്‍മാര്‍ എന്നിവരുടെ ഓഫീസില്‍ നിന്ന് അടുത്തിടെ പുറപ്പെടുവിച്ച പ്രഖ്യാപനം പ്രകാരം ഹിന്ദു സമൂഹത്തിന്റെ ഏറെ കാലത്തെ ആഗ്രമാണ് നിറവേറിയിരിക്കുന്നത്. ''വിശ്വാസി സമൂഹം വളരെക്കാലമായി പ്രത്യാശയുടെ വിളക്കുകളായി വര്‍ത്തിക്കുന്നു, അവരുടെ വിശ്വാസങ്ങള്‍ പങ്കുവയ്ക്കുകയും സേവനത്തിലൂടെ അവരുടെ സമൂഹത്തെ മെച്ചപ്പെടുത്തുകയും ചെയ്യുന്നു; ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് അനുയായികളുടെ ജീവിതം മെച്ചപ്പെടുത്തുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നു. അതുല്യമായ ചരിത്രത്തിലൂടെയും പൈതൃകത്തിലൂടെയും ഹിന്ദുമതം നമ്മുടെ സംസ്ഥാനത്തിനും രാഷ്ട്രത്തിനും മഹത്തായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്,'' പൈതൃക മാസത്തെ കുറിച്ചുള്ള അറിയിപ്പില്‍ പറയുന്നു.

    അമേരിക്കയിലെ ഹിന്ദു സംഘടനകള്‍ ഇപ്പോള്‍ 'ഹിന്ദു പൈതൃക മാസം' എന്നത്, യുഎസ് ഗവണ്‍മെന്റിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തുന്നതിനായി കഠിനമായ ക്യാംപെയ്‌നുമായി രംഗത്തെത്തിയിരിക്കുകയാണ്. യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഒക്ടോബര്‍ മാസത്തെ ഹിന്ദു പൈതൃക മാസമായി ഔദ്യോഗികമായി പ്രഖ്യാപിക്കണമെന്ന് സംഘടനകള്‍ ആവശ്യപ്പെടുന്നു. ''മൂന്ന് ദശലക്ഷത്തോളം വരുന്ന ശക്തരായ ഹിന്ദു-അമേരിക്കന്‍ സമൂഹത്തിന്റെ അഭിലാഷങ്ങള്‍ക്കനുസൃതമായി, ഈ ദശലക്ഷക്കണക്കിന് ഹിന്ദു അമേരിക്കക്കാരുടെ മാതൃരാജ്യമായ ഇന്ത്യയുമായി നല്ല ബന്ധം നിലനിര്‍ത്തുന്നതിനും, ഒക്ടോബര്‍ മാസത്തെ ഹിന്ദു പൈതൃക മാസമായി ഒരു എക്സിക്യൂട്ടീവ് ഓര്‍ഡര്‍ ഔദ്യോഗികമായി പ്രഖ്യാപിക്കാന്‍ ഞങ്ങള്‍ പ്രസിഡന്റിനോട് അഭ്യര്‍ത്ഥിക്കുന്നു,'' സംഘടനയുടെ പ്രതിനിധികള്‍ പറഞ്ഞു.

    വിശ്വ ഹിന്ദു പരിഷത്ത് ഓഫ് അമേരിക്ക (വിഎച്ച്പിഎ) പ്രസിഡന്റ് അജയ് ഷാ പറയുന്നത്, സനാതന വൈദിക ധര്‍മ്മത്തെക്കുറിച്ച് കുറിച്ച് ആളുകള്‍ക്ക് കൂടുതല്‍ ബോധവത്കരണം നടത്തണമെന്നാണ്. ''നമ്മുടെ തത്ത്വചിന്തയെയും ധാര്‍മ്മികതയെയും കുറിച്ച് ലോകത്തെ പഠിപ്പിക്കേണ്ട സമയമാണിത്,'' അദ്ദേഹം പറഞ്ഞു. ഒക്ടോബര്‍ ഹിന്ദു പൈതൃക മാസമായി പ്രഖ്യാപിക്കണമെന്ന് അഭ്യര്‍ത്ഥിച്ച്, ജൂലൈ പകുതിയോടെ വിഎച്ച്പിഎയും മറ്റ് ഹിന്ദു സംഘടനകളും ചേര്‍ന്ന് സ്റ്റേറ്റ് ഗവണ്‍മെന്റ് മേധാവികള്‍ക്ക് 20 കത്തുകള്‍ അയച്ചുവെന്ന് അജയ് ഷാ പറഞ്ഞു.

    ''ഹിന്ദു പൈതൃക മാസ ആഘോഷം ഹിന്ദു നാഗരികതയുടെ അടിസ്ഥാനപരമായ വൈവിധ്യത്തെ പ്രദര്‍ശിപ്പിക്കും. ഹിന്ദു പാരമ്പര്യവും സംസ്‌കാരവും ആയിരക്കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ളതാണ്; അത് ലോകത്തോട് പങ്കുവയ്ക്കുകയും നമ്മുടെ അടുത്ത തലമുറകള്‍ക്ക് കൈമാറുകയും ചെയ്യേണ്ടത് നമ്മുടെ കടമയാണ്, അങ്ങനെ അവര്‍ അവരുടെ വേരുകളില്‍ അഭിമാനിക്കുന്നവരാകും,'' ഈ പരിപാടിയുടെ സംഘാടകരില്‍ ഒരാളായ വേള്‍ഡ് ഹിന്ദു കൗണ്‍സില്‍ ഓഫ് അമേരിക്കയുടെ വൈസ് പ്രസിഡന്റ് സഞ്ജയ് കൗള്‍ പറഞ്ഞു. ആഘോഷങ്ങളില്‍ സാംസ്‌കാരിക പരിപാടികള്‍, ഫാഷന്‍ ഷോകള്‍, വെബിനാര്‍, മള്‍ട്ടിഡേ കോണ്‍ഫറന്‍സ്, വാക്കത്തോണ്‍ അങ്ങനെ പല പരിപാടികളും ഉള്‍പ്പെടുമെന്ന് സംഘാടകര്‍ പറയുന്നു. കോവിഡ് 19 പ്രോട്ടോക്കോള്‍ പിന്തുടര്‍ന്നു കൊണ്ടായിരിക്കും പരിപാടികള്‍ നടത്തുക.

    വേള്‍ഡ് ഹിന്ദു കൗണ്‍സില്‍ ഓഫ് അമേരിക്കയുടെ വൈസ് പ്രസിഡന്റ് ഡോ. ജയ് ബന്‍സാല്‍, ഹിന്ദു സമൂഹം നിസ്സഹായരാണ് എന്ന് അടിവരയിട്ട് പറയുന്നു. എന്നിരുന്നാലും, രണ്ടാമത്തെയും മൂന്നാമത്തെയും തലമുറകള്‍ ഇപ്പോള്‍ അവരുടെ കുടിയേറിയ ദേശങ്ങളില്‍ തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ചതിനാല്‍, ഹിന്ദു സമൂഹം അവരുടെ പുറംതോടില്‍ നിന്ന് പുറത്തുവന്ന് അതിന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തെക്കുറിച്ചും എല്ലാ മേഖലകളിലും നല്‍കിയ സംഭാവന ബാഹുല്യങ്ങളുടെ പ്രധാന പങ്കിനെക്കുറിച്ചും സംസാരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

    ''അമേരിക്കന്‍ അനുഭവം നമ്മുടെ തനതായ ഓരോ സംസ്‌കാരങ്ങളും പാരമ്പര്യങ്ങളും ചരിത്രങ്ങളും പങ്കുവയ്ക്കാനും പഠിക്കാനുമാണ്,'' എന്ന് ഒരു മാസം നീണ്ടുനില്‍ക്കുന്ന പരിപാടി സംഘടിപ്പിക്കാനുള്ള സംഘാടകരുടെ തീരുമാനത്തെ സ്വാഗതം ചെയ്തുകൊണ്ട്, ഹിന്ദു വിദ്യാര്‍ത്ഥി കൗണ്‍സില്‍ പ്രസിഡന്റ് അര്‍ണവ് കെജ്രിവാള്‍ പറഞ്ഞു. ''സമര്‍പ്പിത ചരിത്രത്തിന്റെയും ബോധവല്‍ക്കരണ മാസത്തിന്റെയും സമയത്ത് നിരവധി സമുദായങ്ങള്‍ അവരുടെ തനതായ കഥകള്‍ കൃപയോടെ പറയുന്നത് ഞങ്ങള്‍ കാണും. ഇതിനു പകരമായി ഹിന്ദു അമേരിക്കന്‍ സമൂഹം നമ്മുടെ സ്വന്തം കഥകള്‍ വാഗ്ദാനം ചെയ്യുന്നതിന്റെ പ്രതീക്ഷയില്‍ ഞാന്‍ ആവേശഭരിതനാണ്,'' കെജ്രിവാള്‍ പറഞ്ഞു.

    ആഘോഷത്തെ കുറിച്ച് വിഎച്ച്പിഎ ജനറല്‍ സെക്രട്ടറി അമിതാഭ് വി.ഡബ്ല്യു. മിത്തല്‍ പറഞ്ഞതിങ്ങനെയാണ്, 'ഹിന്ദു തത്ത്വചിന്ത എന്താണെന്ന് മനസിലാക്കുന്നതിനായി ഒരാള്‍ക്ക് ഉപദേശം നല്‍കാന്‍ കഴിയുന്ന ഒരു പുസ്തകവുമില്ല, കാരണം അത് നിരന്തരം വികസിച്ചുകൊണ്ടിരിക്കുന്നു. മനുഷ്യ നാഗരികതയില്‍ അതിന്റെ സംഭാവന അളക്കാനാവാത്തതാണ്. ഹിന്ദുമതത്തിന്റെ ഊര്‍ജ്ജസ്വലത വാസ്തവത്തില്‍, അത് തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നതിന്റെ അപകടസാധ്യതയുണ്ടാക്കുന്നു.'' ഹിന്ദു തത്ത്വചിന്ത എത്രത്തോളം തുറന്നതും സ്വതന്ത്രവുമാണെന്ന് മനസ്സിലാക്കാന്‍ ഹിന്ദു പൈതൃക മാസം ലോകത്തിന് അവസരം നല്‍കുമെന്നും 'മതം' എന്ന പദം തെറ്റായി ചിത്രീകരിക്കുകയും പരിമിതപ്പെടുത്തുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

    അമേരിക്കയിലെ ഹിന്ദു യൂണിവേഴ്സിറ്റി പ്രസിഡന്റായ കല്യാണ്‍ വിശ്വനാഥന്റെ അഭിപ്രായമിങ്ങനെയാണ്, ''ഹിന്ദു പൈതൃക മാസം ഹിന്ദു സമൂഹത്തിന് നമ്മുടെ കൂട്ടായ യാത്രയെ ഓര്‍ക്കുന്നതിനുള്ള മികച്ച അവസരമാണ്. പുരാതന വേദകാലം മുതല്‍, നമ്മുടെ സ്വന്തം സുവര്‍ണ്ണകാലം, പരീക്ഷണങ്ങളിലൂടെയും പീഡനങ്ങളിലൂടെയും വിജയങ്ങളുടെയും കോളനിവല്‍ക്കരണത്തിന്റെയും യാത്രകള്‍ ഭാവി തലമുറകള്‍ക്കായി ഹിന്ദു ലോകവീക്ഷണം വീണ്ടെടുക്കുന്നതിനും പുനഃക്രമീകരിക്കുന്നതിനുമുള്ള അവസരത്തില്‍ ശുഭാപ്തി വിശ്വാസത്തോടെ മുന്നോട്ട് നോക്കണം.''

    ഒക്ടോബര്‍ മുഴുവന്‍ ആഘോഷിക്കാന്‍ പോകുന്ന സംസ്‌കാരത്തിന്റെ വൈവിധ്യത്തെക്കുറിച്ച് കോലിഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ (COHNA) ജനറല്‍ സെക്രട്ടറി ശോഭ സ്വാമിയും മികച്ച പ്രതീക്ഷകളാണ് പങ്കുവച്ചത്. ''ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ബഹുതലമുറ ഹിന്ദുക്കള്‍ യുഎസിനെ തങ്ങളുടെ ഭവനം എന്ന് വിളിക്കുമ്പോള്‍ ഇവിടുത്തെ ചിത്രകമ്പളം പോലുള്ള വിവിധ സമുദായങ്ങളുടെ നിറം വര്‍ധിപ്പിക്കുന്നു. ഒക്ടോബര്‍ മുഴുവനുമുള്ള ആഘോഷങ്ങളില്‍ കല, നൃത്തം, സംഗീതം, യോഗ, ധ്യാനം, സൂക്ഷ്മത, ആയുര്‍വേദം, ഭക്ഷണം എന്നിവയില്‍ നിറഞ്ഞ് നില്‍ക്കുന്ന തങ്ങളുടെ സമ്പന്നമായ സംസ്‌കാരങ്ങളുടെ ഊര്‍ജ്ജസ്വലത പ്രദര്‍ശിപ്പിക്കാന്‍ ഈ ഹിന്ദുക്കള്‍ ആഗ്രഹിക്കുന്നു,''ശോഭ സ്വാമി പറഞ്ഞുനിര്‍ത്തി.

    First published:

    Tags: America, Vhp