കൊളംബോ : ഭീകരാക്രമണ സാധ്യതയെക്കുറിച്ച് മുന്നറിയിപ്പ് ലഭിച്ചിട്ടും ഉന്നത അധികാരികൾ മറച്ചു വച്ചതായി ആരോപണം. ശ്രീലങ്കൻ മന്ത്രി ലക്ഷ്മൺ കിരിയെലയാണ് അധികാരികൾക്കെതിരെ രൂക്ഷ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. 'ഭീകരാക്രമണം സംബന്ധിച്ച് സുരക്ഷ ഏജൻസികൾ നൽകിയ വിവരങ്ങൾ ചില ഉന്നത സുരക്ഷാ അധികാരികൾ തന്നെ മനപൂർവം മറച്ചു വച്ചു. ആക്രമണ മുന്നറിയിപ്പുണ്ടായിരുന്നു എന്നാൽ അധികാരികൾ വേണ്ടത്ര പ്രതിരോധ നടപടികൾ സ്വീകരിച്ചില്ല'.. ലക്ഷ്മൺ പാർലെമെന്റിൽ ആരോപിച്ചു.
പള്ളികളും പഞ്ചനക്ഷത്ര ഹോട്ടലുകളും ലക്ഷ്യം വച്ച് ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന വിവരം ഏപ്രിൽ നാലിന് തന്നെ ഇന്ത്യൻ സുരക്ഷാ ഏജൻസികൾ നൽകിയിരുന്നു. ഏപ്രില്‍ 7 ന് പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ നേതൃത്വത്തിൽ സുരക്ഷാ കൗൺസിൽ യോഗം ചേർന്നിരുന്നുവെങ്കിലും ഇത് സംബന്ധിച്ച് വിവരങ്ങൾ ഒന്നും പങ്കുവച്ചിരുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. സുരക്ഷാ കൗൺസിൽ രാഷ്ട്രീയം കളിക്കുകയാണ്.. ഉന്നത ഉദ്യോഗസ്ഥരെ ആരോ നിയന്ത്രിക്കുന്നുണ്ട്.. ഇത് സംബന്ധിച്ച് അന്വേഷണം ആവശ്യമാണ്'.. ലക്ഷ്മൺ വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Blast in sri lanka, Bomb blast in sri lanka today, Colombo, Colombo blast, ഇസ്ലാമിക് സ്റ്റേറ്റ്, കൊളംബോ സ്ഫോടനം, ശ്രീലങ്ക ബോംബ് സ്ഫോടനം, സ്ഫോടന പരമ്പര