• HOME
  • »
  • NEWS
  • »
  • world
  • »
  • Zain Nadella| മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ലയുടെ മകൻ സെയ്ൻ നദെല്ല അന്തരിച്ചു

Zain Nadella| മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ലയുടെ മകൻ സെയ്ൻ നദെല്ല അന്തരിച്ചു

തിങ്കളാഴ്ച്ച രാവിലെയായിരുന്നു അന്ത്യം. 26 വയസ്സായിരുന്നു

  • Share this:
    മൈക്രോസോഫ്റ്റ് (Microsoft)സിഇഒ സത്യ നദെല്ലയുടെ(Satya Nadella)മകൻ സെയ്ൻ നദെല്ല (Zain Nadella)  അന്തരിച്ചു. 26 വയസ്സായിരുന്നു. തിങ്കളാഴ്ച്ച രാവിലെയായിരുന്നു അന്ത്യമെന്ന് മൈക്രോസോഫ്റ്റ് സ്ഥിരീകരിച്ചു. കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥർക്ക് അയച്ച മെയിലിലാണ് മരണ വാർത്ത അറിയിച്ചത്. ജന്മനാ സെറിബ്രൽ പാൾസി ബാധിതനായിരുന്നു സെയ്ൻ.

    മൈക്രോസോഫ്റ്റ് അംഗങ്ങളുടെ പ്രാർത്ഥനയിൽ സെയ്നേയും കുടുംബത്തേയും ഉൾപ്പെടുത്തണമെന്നും നാദെല്ലയുടെ കുടുംബത്തിന്റെ സൗകാര്യതയെ മാനിക്കണമെന്നും ഇ-മെയിൽ സന്ദേശത്തിൽ അഭ്യർത്ഥിക്കുന്നു.

    2014 ഫെബ്രുവരി 4നാണ് ഇന്ത്യൻ അമേരിക്കനായ സത്യ നദെല്ല മൈക്രോസോഫ്റ്റ് ചീഫ് എക്സിക്ക്യൂട്ടീവ് ഓഫീസറായി ചുമതലയേൽക്കുന്നത്. നേരത്തേ മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് ആൻഡ് എന്റർപ്രൈസ് ഗ്രൂപ്പിന്റെ എക്സിക്ക്യൂട്ടീവ് വൈസ് പ്രസിഡന്റായിരുന്നു നദെല്ല.

    പിതാവിന്റെ ഐഎഎസ് ബാച്ച് മേറ്റിന്റെ മകളായ അനുവിനെയാണ് സത്യ നാദെല്ല വിവാഹം ചെയ്തത്. സെയ്ൻ നദെല്ല അടക്കം മൂന്ന് മക്കളാണ് ഇവർക്കുള്ളത്. സെയ്ന് രണ്ട് സഹോദരിമാരാണ്.

    മകന്റെ രോഗാവസ്ഥയെ കുറിച്ച് മുമ്പ് സത്യ നദെല്ല കുറിച്ചത് ഇങ്ങനെയായിരുന്നു,

    "മകനെ ഗർഭം ധരിച്ച് മുപ്പത്തിയാറാമത്തെ ആഴ്ച്ചയാണ് ഒരു രാത്രിയിൽ അനു ആ കാര്യം ശ്രദ്ധിക്കുന്നത്. വയറ്റിൽ കുഞ്ഞ് ആവശ്യത്തിന് അനങ്ങുന്നതായി തോന്നുന്നില്ല. ബെല്ലെവ്യൂവിലുള്ള ആശുപത്രിയിൽ ഉടൻ തന്നെ അനു പരിശോധനയ്ക്കായി എത്തി. ആദ്യമായി മാതാപിതാക്കളാകുന്നതിന്റെ ചെറിയ ആശങ്കയുണ്ടെങ്കിലും ഒരു സാധാരണ ചെക്ക് അപ്പ് മാത്രമായിരിക്കുമെന്നാണ് ഞങ്ങൾ കരുതിയിരുന്നത്. എമർജൻസി റൂമിലെ അസ്വസ്ഥമായ കാത്തിരിപ്പ് ഞാൻ ഇന്നും ഓർക്കുന്നു. എന്നാൽ, പരിശോധനയ്ക്ക് ശേഷം അടിയന്തരമായി സിസേറിയൻ നടത്തണമെന്നായിരുന്നു ഡോക്ടർമാരുടെ നിർദേശം.

    1996 ഓഗസ്റ്റ് 13 ന് രാത്രി 11.29 നാണ് സെയ്ൻ ജനിക്കുന്നത്. ആകെ മൂന്ന് പൗണ്ടായിരുന്നു അവന്റെ ഭാരം, ജനിച്ചു വീഴുമ്പോൾ അവൻ കരഞ്ഞതുമില്ല."
    Published by:Naseeba TC
    First published: